കനത്ത മഴ; തലസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

കനത്ത മഴ; തലസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

തലസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കുന്നത്തുകാല്‍ അരുവിയോട് ആറിന്റെ പാലത്തിനു സമീപം ബണ്ട് തകര്‍ന്നു. കിള്ളിപ്പാലം റോഡിന്റെ രണ്ട് ഇടറോഡുകളില്‍ വെള്ളക്കെട്ട് രൂപപെട്ടതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.

രണ്ട് ദിവസമായി മഴ തുടരുന്ന തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിപ്പാലം റോഡിന്റെ രണ്ട് ഇടറോഡുകളില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ജനങ്ങളില്‍ ആശങ്ക സൃഷ്ട്ടിച്ചിട്ടുണ്ട്. കടകള്‍ തുറക്കാന്‍ പറ്റാതെ വ്യാപാരികള്‍ വലഞ്ഞു. ഓടയിലെ മലിനജലം സ്ഥലത്തെ വീടുകളിലേക്കും കയറുന്ന അവസ്ഥയാണ് നിലവില്‍.

നെയ്യാറിന്റെ കൈവഴിയായ കുന്നത്തുകാല്‍ അരുവിയോട് ആറിന്റെ പാലത്തിനു സമീപമുള്ള ബണ്ട് തകര്‍ന്നു. പ്രദേശത്ത് വലിയ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. ഉള്ളൂര്‍ – ആക്കുളം റോഡില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു.വെള്ളത്തില്‍ കുടുങ്ങിയ നിരവധി വാഹനങ്ങള്‍ മാറ്റിയത് കെട്ടി വലിച്ചാണ്.

നവരാത്രി: മംഗലാപുരം ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍

നവരാത്രി: മംഗലാപുരം ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍

പാലക്കാട്: നവരാത്രി അവധിയോട് അനുബന്ധിച്ച മംഗലാപുരം ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. അവധി ദിവസങ്ങളോട് ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കാനാണ് പ്രത്യേക ക്രമീകരണം. ഇന്നും ഒക്ടോബര്‍ ഒന്നിനുമാണ് പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.

വെള്ളിയാഴ്ച (ഇന്ന് ) വൈകീട്ട് ആറിന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് രാത്രി 12.30-ന് ഷൊര്‍ണൂരെത്തുന്ന വിധത്തിലാണ് ക്രമീകരണം. ഒക്ടോബര്‍ ഒന്നിനും ഇതേ സമയത്ത് ട്രെയിന്‍ ഓടിക്കും. 13 ജനറല്‍ കോച്ചുകളുണ്ടാകും പാസഞ്ചറിന് ഉണ്ടാവുക. സമയക്രമം- കാസര്‍കോട്- വൈകീട്ട് 6.38, കാഞ്ഞങ്ങാട്-7.04, നീലേശ്വരം-7.13, ചെറുവത്തൂര്‍-7.20, പയ്യന്നൂര്‍-7.31, പഴയങ്ങാടി- 7.44, കണ്ണൂര്‍-8.07, തലശ്ശേരി-8.38, മാഹി- 8.49. വടകര-9.04, കൊയിലാണ്ടി- 9.24, കോഴിക്കോട്-9.52, ഫറോക്ക്-10.09, തിരൂര്‍-10.38, കുറ്റിപ്പുറം-10.59. ഷൊര്‍ണൂര്‍-12.30 (രാത്രി).

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയറ്റർ മൂന്ന് മാസമായിട്ടും തുറന്നില്ലെന്നു പരാതി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയറ്റർ മൂന്ന് മാസമായിട്ടും തുറന്നില്ലെന്നു പരാതി

നെടുമങ്ങാട്∙ മലയോര ഗ്രാമങ്ങളുടെ ആശ്രയമായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയറ്റർ മൂന്ന് മാസമായിട്ടും തുറന്നില്ല എന്ന് പരാതി. അതേ സമയം അടച്ച വാർഡുകൾ തുറന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയ ആവശ്യമായ രോഗികളെ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ജനറൽ സർജറി മുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി. തിയറ്റർ അടച്ചതോടെ കണ്ണ്, പ്രസവം എന്നിവ ഒഴികെ ഒരു ശസ്ത്രക്രിയയും നടക്കുന്നില്ല.

സിടി സ്കാൻ ഇല്ല, അൾട്രാ സൗണ്ട് സ്കാൻ പോലും ഇല്ല. മുൻ കാലങ്ങളിൽ മുട്ടുമാറ്റ ശസ്ത്രക്രിയ, താക്കോൽദ്വാര ശസ്ത്രക്രിയ വരെ ചെയ്തിരുന്ന ഒരു ആശുപത്രിയിലാണ് ഈ ദുരവസ്ഥ. നെടുമങ്ങാട് താലൂക്കിന് അകത്തും പുറത്തും നിന്നുള്ള ഒട്ടേറെ രോഗികളാണ് ദിവസവും ആശുപത്രിയിൽ എത്തുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ആശുപത്രി.

എക്സ്റേ യൂണിറ്റ് പ്രവർത്തനം നിലച്ചിട്ട് ഒരു മാസം

ആശുപത്രിയിലെ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസമായി. നിർധനരായ രോഗികൾ ഇപ്പോൾ ആശ്രയിക്കുന്നത് സമീപത്തെ സ്വകാര്യ ലാബുകളെയാണ്. കുട്ടികളുടെ ഒപി വിഭാഗത്തിന് സമീപമാണ് എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുന്നത്. 5 മാസം മുൻപ് ഒരു ഭാഗം പൊട്ടി വീണതോടെ എക്സ്റേ യന്ത്രം തകരാറിലായിരുന്നു. തിരികെ ഉറപ്പിച്ചെങ്കിലും ആശങ്കയുള്ളതിനാൽ ഇൗ യന്ത്രം ഇപ്പോൾ എക്സ്റേ എടുക്കാൻ ഉപയോഗിക്കുന്നില്ല. രോഗികളുടെ അടുത്ത് എത്തിച്ച് എടുക്കുന്ന പോർട്ടബിൾ യന്ത്രത്തിൽ ആണ് പിന്നെ എക്സ്റേ എടുത്തിരുന്നത്. അതും തകരാറിലായതോടെ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു.

കലാഭവൻ മണി സേവന സമിതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കലാഭവൻ മണി സേവന സമിതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കലാഭവൻ മണി സേവന സമിതി ചാരിറ്റബിൾ സൊസൈറ്റി മണിദേവാലയവും ആറ്റിങ്ങൽ വലിയകുന്ന് ടൗൺ മെഡിക്കൽ സെന്റർ & ഡെൽറ്റ ഡയഗ്നോസ്റ്റിക്സും ചിറയിൻകീഴ് ശ്രീ നേത്ര കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 ഞായറാഴ്ച, വക്കം ദൈവപുരയ്ക്കു സമീപം മണി ദേവാലയത്തിൽ 9.30 മുതൽ 2.30 വരെയാണ് ക്യാമ്പ് നടക്കുക.

ഷുഗർ, കൊളസ്ട്രോൾ, ഇസിജി, ബിപി, കണ്ണ് പരിശോധന എന്നിവ ക്യാമ്പിൽ സൗജന്യമായി നടത്തും.

യെല്ലോ അലര്‍ട്ടിന് ചട്ടപ്രകാരം അവധി പ്രഖ്യാപിക്കാനാവില്ല; വിവാദത്തില്‍ പ്രതികരിച്ച് കലക്ടര്‍ അനുകുമാരി

യെല്ലോ അലര്‍ട്ടിന് ചട്ടപ്രകാരം അവധി പ്രഖ്യാപിക്കാനാവില്ല; വിവാദത്തില്‍ പ്രതികരിച്ച് കലക്ടര്‍ അനുകുമാരി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയില്ലെന്ന് ജില്ലാ കലക്ടര്‍ അനുകുമാരി. യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ആയിരുന്നതിനാല്‍ ചട്ടപ്രകാരം അവധി പ്രഖ്യാപിക്കാനാവില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയ കലക്ടറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ ബസ് പുറപ്പെട്ടതിന് പിന്നാലെയാണ് കലക്ടറുടെ അവധി അറിയിപ്പ് ഉണ്ടായതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. രാവിലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമായി ആലോചിച്ച ശേഷമാണ് കലക്ടര്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.

സാധാരണ മഴ പെയ്യുമ്പോള്‍ അവധി പ്രഖ്യാപിക്കാത്തതിന് കലക്ടര്‍ക്ക് വിദ്യാര്‍ഥികളുടെ വിമര്‍ശനങ്ങള്‍ ഏല്‍ക്കാറുണ്ട്്, അവധി നല്‍കിയപ്പോള്‍ താമസിച്ചതിനു രക്ഷിതാക്കളും വിമര്‍ശനവുമായി എത്തി.