by Midhun HP News | Sep 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം പോക്സോ കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ആർ.എസ്.വിജയ് മോഹൻ, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.ഷാജി, റിട്ടയേർഡ് പോലീസ് സബ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ നായർ എന്നിവരുടെ ഔദ്യോഗിക സർവീസിൽ ഒരു പൊൻതൂവൽ കൂടി.
പതിനാറ്കാരിയെ പീഡിപ്പിച്ചത്തിന് റിമാൻഡിൽ കിടന്നതിന് ശേഷം വീണ്ടും പീഡിപിച്ച പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം തടവ്
പതിനാറ്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ജയിൽവാസം അനുഭവിച്ച ശേഷം വീണ്ടും പീഡിപ്പിച്ച കേസിൽ പ്രതിയായ പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്ത് എന്ന ചക്കര(24)യെ ഇരുപത്തിമൂന്ന് വർഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി.അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ട് വർഷം കൂടുതൽ അനുഭവിക്കണം. പിഴതുക കുട്ടിക്ക് നൽകണം.
2022 മാർച്ച് പന്ത്രണ്ടിനാണ് കേസിൽ ആസ്പദമായ സംഭവം നടന്നത്. കുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു. പ്രതി വിവാഹ വാഗ്ദാനവും നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടി കൊണ്ട് പോയി വർക്കലയിൽ വെച്ച് രണ്ട് ദിവസം പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഈ കേസിന് മുമ്പ് 2021 സെപ്റ്റംബറിൽ പ്രതി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പല ദിവസങ്ങളിൽ പീഡിപ്പിച്ചത്തിന് മറ്റൊരു കേസുണ്ടായിരുന്നു. ഈ കേസിൽ റിമാൻഡിൽ ആയ പ്രതി ജാമ്യത്തിലിറങ്ങിയത് അറിഞ്ഞ കുട്ടി, തന്നെ കൊണ്ട് പോയില്ലെങ്കിൽ ആത്മഹത്യ ചെയുമെന്ന് പ്രതിയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതി കുട്ടിയെ വർക്കലയിൽ ഒരു ലോഡ്ജിൽ കൊണ്ട് പോവുകയും തുടർന്നും പീഡിപ്പിക്കുകയായിരുന്നു. കൂട്ടിയെ കാണാത്തതിനാൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി ഇവരെ കണ്ടെത്തുകയായിരുന്നു. പോലീസ് കണ്ടെടുത്ത കുട്ടിയുടെ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചപ്പോൾ അതിൽ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ആദ്യത്തെ കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിന് ഇതേ കോടതി ശിക്ഷിച്ചിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ആർ.എസ്.വിജയ് മോഹന്‍, അഭിഭാഷകരായ നിവ്യ റോബിൻ, ആർ.അരവിന്ദ് എന്നിവർ ഹാജരായി
ഫോർട്ട് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന എസ്.ഷാജി, ഫോർട്ട് എസ്.ഐയായിരുന്ന കെ.ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷൻ 32 സാക്ഷികളെ വിസ്തരിച്ചു 29 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി.
by Midhun HP News | Sep 11, 2025 | Latest News
തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ദേശീയപാത 66-ന്റെ 444 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
‘ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പതിവ് പോലെ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേര്‍ന്നു. എന്‍എച്ച് 66 ന്റെ കാസര്‍കോട് ജില്ല മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്റര്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞ സന്തോഷ വിവരം അറിയിക്കുന്നു. എന്‍എച്ച് 66 മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുത്തു’, മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, മന്ത്രിയുടെ പോസ്റ്റിന് താഴെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. എവിടെ പൂര്‍ത്തികരിച്ചു സഖാവെ എന്ന് ചോദിച്ചവരും ഉണ്ട്. താങ്കളുടെ ജില്ലയായ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ?. പിന്നെയല്ലേ പതിനാല് ജില്ലയെന്നും, മന്ത്രി കേരളത്തില്‍ തന്നെയാണോ ജിവിക്കൂന്നത് ഇങ്ങനെ നീളുന്നു എതിര്‍ക്കുന്നവരുടെ കമന്റുകള്‍. പുതിയ കേരളം എന്ന സ്വപനം യാഥാര്‍ഥ്യത്തിലേക്കെന്നും. എല്‍ഡിഎഫ് വന്നു ദേശീയപാത യാഥാര്‍ഥ്യമായെന്നും എന്നിങ്ങനെ പോകുന്നു അനുകൂല കമന്റുകള്‍.
by Midhun HP News | Sep 11, 2025 | Latest News, കേരളം
കൊച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും 33കാരന്റെ ഹൃദയം എയര്‍ ആംബുലന്‍സിലൂടെ കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് മാറ്റിവെക്കാന്‍ കൊണ്ടുവന്നത്.
ലിസിയില്‍ ചികിത്സയിലുള്ള 28കാരനായ അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. കിംസ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലൂടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ശേഷം, അവിടെനിന്ന് എയര്‍ ആംബുലന്‍സിലൂടെ കൊച്ചിയിലേക്കു കൊണ്ടുവരും. ഹയാത്ത് ഹെലിപ്പാഡില്‍ ഉച്ചയ്ക്ക് എത്തിക്കുന്ന ഹൃദയം പിന്നീട് ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്ക് മാറ്റും.
by Midhun HP News | Sep 11, 2025 | Latest News, കേരളം
ഡല്‍ഹി: ഫിസിയോതെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് ഉത്തരവ് സെപ്തംബര്‍ 9ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) പുറത്തിറക്കി. ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് തടയണം എന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിരന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്ര നടപടി.
മരുന്നുകള്‍ കൂടാതെ കായിക ചലനങ്ങളുടെയും, യന്ത്രങ്ങളുടെയും സഹായത്താല്‍ നടത്തുന്ന ചികിത്സ രീതിയാണ് ഫിസിയോതെറാപ്പി. ഇത്തരം ഒരു ചികിത്സാരീതി പിന്തുടരുന്നവര്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്റ്റ് 1916 ലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണായിരുന്നു ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വാദം. കേന്ദ്ര തീരുമാനം വലിയ വിജയമാണെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ദിലിപ് ബന്‍സ്വാലി പ്രതികരിച്ചു.
ഡോക്ടര്‍ എന്ന വിശേഷണം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ തീരുമാനം ഗുണം ചെയ്യുമെന്നും ഐഎംഎ പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. ഡോ. എന്ന പ്രയോഗം ഉപയോഗിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ, ആരോഗ്യ സെക്രട്ടറി, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) എന്നിവര്‍ക്ക് ഡോ. ദിലിപ് ബന്‍സ്വാലി കത്ത് നല്‍കിയിരുന്നു. രോഗികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അവ്യക്തത സൃഷ്ടിക്കാതെ, ഫിസിയോതെറാപ്പി ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കുംഅനുയോജ്യവും മാന്യവുമായ പദവി നല്‍കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു.
ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് പേരിന് ഒപ്പം ‘ഡോക്ടര്‍’ എന്ന് ഉപയോഗിക്കാന്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു. ‘ഡോക്ടര്‍’ എന്ന തലക്കെട്ട് പേരിന് മുന്‍പും പി.ടി. എന്ന് പേരിന് ഒടുവില്‍ സഫിക്സായും ഉപയോഗിക്കാം എന്നായിരുന്നു നിര്‍ദേശം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എന്‍സിഎഎച്ച്പി 2025 ലെ ഫിസിയോതെറാപ്പി പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം. ഇതില്‍ നിന്നാണ് ഇപ്പോഴത്തെ നിലപാട് മാറ്റം.
by Midhun HP News | Sep 11, 2025 | Latest News, കേരളം
കോട്ടയം: ചിങ്ങവനം – കോട്ടയം സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന് ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടപ്പോള്‍ മറ്റു ചിലത് ഭാഗികമായി റദ്ദാക്കി. രണ്ടു ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനിലും മാറ്റമുണ്ട്.
ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിന്‍ നമ്പര്‍ 16312 തിരുവനന്തപുരം നോര്‍ത്ത് – ശ്രീ ഗംഗാനഗര്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ആലപ്പുഴ, എറണാകുളം ജംക്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിന്‍ നമ്പര്‍ 16319 തിരുവനന്തപുരം നോര്‍ത്ത് – എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ആലപ്പുഴ, എറണാകുളം ജംക്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിന്‍ നമ്പര്‍ 16343 തിരുവനന്തപുരം – സെന്‍ട്രല്‍ മധുര അമൃത എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിന്‍ നമ്പര്‍ 16347 തിരുവനന്തപുരം സെന്‍ട്രല്‍ – മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ഭാഗികമായി റദ്ദാക്കിയവ
ട്രെയിന്‍ നമ്പര്‍ 12695 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍-ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 19ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
ട്രെയിന്‍ നമ്പര്‍ 16327 മധുര – ഗുരുവായൂര്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
ട്രെയിന്‍ നമ്പര്‍ 16366 നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും.
ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം – സെന്‍ട്രല്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍-ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് രാത്രി 8.05ന് കോട്ടയത്തുനിന്നും ട്രെയിന്‍ നമ്പര്‍ 16328 ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ് സെപ്റ്റംബര്‍ 21ന് പകല്‍ 12.10ന് കൊല്ലത്തുനിന്നാകും പുറപ്പെടുക.
Recent Comments