കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ നാല് പൊലീസുകാര്‍ക്ക് സസ്പന്‍ഡ് ചെയ്തു. ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ നുഹ്മാന്‍, സിപിഒ മാരായ ശശിധരന്‍, സജീവന്‍, സന്ദീപ് എന്നീ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. റേഞ്ച് ഡിഐജി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം, സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ ഡിഐജി നേരത്തെ നടപടിയെടുത്തിരുന്നു. ഈ നടപടി പുനഃപരിശോധിക്കാനും ഐജി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. സ്ഥലം മാറ്റിയ പൊലീസുകാരുടെ ഇൻക്രിമെന്റ് റദ്ദാക്കിയ ശിക്ഷാ നടപടിയായിരുന്നു ഡിഐജി നാലു ഉദ്യോഗസ്ഥർക്കെതിരെയും എടുത്തിരുന്നത്. ഉദ്യോഗസ്ഥർക്കെതിരെ കുന്നംകുളം കോടതി ക്രിമനൽ കേസും എടുത്തിരുന്നു. ഈ സാഹചര്യത്തിലാണു സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ ഐജി അംഗീകരിച്ചത് ഉത്തരവിറക്കിയത്.

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സുജിത്ത് നടത്തിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ്, പൊലീസ് പൂഴ്ത്തിവെച്ചിരുന്ന ദൃശ്യങ്ങള്‍ പുരത്തു വരുന്നത്. സുജിത്തിന്റെ പരാതി പ്രകാരം കോടതി കസ്റ്റഡി മര്‍ദ്ദനത്തില്‍ നേരിട്ട് കേസെടുക്കുകയും, നാലു പൊലീസുകാരെ പ്രതികളാക്കുകയും ചെയ്തിരുന്നു.

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘം ഓണാഘോഷം സംഘടിപ്പിച്ചു

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘം ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘം ഓണാഘോഷം മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർമാരായ സിയാദ്, മഞ്ജു പ്രദീപ്, സുമേഷ്, രാജേഷ്, സബീല ബീവി, കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.

തിരുവോണ ദിനത്തിൽ വാത്സല്യത്തിലേയ്ക്ക് സഹപാഠി @92

തിരുവോണ ദിനത്തിൽ വാത്സല്യത്തിലേയ്ക്ക് സഹപാഠി @92

വർക്കല കിളിത്തട്ടുമുക്കിലെ വാത്സല്യം വൃദ്ധസദനത്തിൽ ഈ വർഷവും തിരുവോണസദ്യയും ഓണക്കോടിയും ഒരുക്കിക്കൊണ്ട് ആണ് സഹപാഠി @92batch ഞെക്കാട് VHSS ലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ തിരുവോണ ദിനത്തിൽ വൃദ്ധസദനത്തിലെത്തിയത്. മനസ്സ് നിറയെ സ്നേഹം കാത്തുവച്ചിരിക്കുന്ന ഒരു കൂട്ടം അച്ഛനമ്മമാർ അവരുടെ കുട്ടിക്കാലം മുതൽ പാടി നടന്ന പാട്ടുകൾ പാടിയും, അവരുടെ ഓർമ്മക്കാല അനുഭവങ്ങൾ പൊടി തട്ടിയെടുക്കുകയും ചെയ്തു കൊണ്ട് സന്തോഷത്തോടെ തിരുവോണ ദിനത്തിൽ അവരോടൊപ്പം സഹപാഠി എന്ന കൂട്ടായ്മയും പങ്കു ചേർന്നു.

ഈ ചടങ്ങിൽ വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി & ചാരിറ്റി ഹോം പ്രസിഡൻ്റ് വിജയ ലക്ഷ്മി പി, സഹപാഠി @92batch ലെ അനിൽദാസ്, ബിജു കെ, മനോജ് എസ്, ദീപ്തി.ഐ.പി, റീജ, ഷീബ, രമേശ്, മനോജ് എന്നിവർ പങ്കെടുത്തു.

വർഷങ്ങളായി ഒപ്പം താമസിച്ച യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

വർഷങ്ങളായി ഒപ്പം താമസിച്ച യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

കടക്കാവൂരിൽ വർഷങ്ങളായി ഒപ്പം താമസിച്ച യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. ഗാന്ധിമുക്കിൽ നടന്ന സംഭവത്തിൽ അഞ്ചുതെങ്ങ് കായിക്കര കൊച്ചു ചാത്തിയോട് വീട്ടിൽ അനു (38) വിനെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്.

കടയ്ക്കാവൂർ വയൽത്തിട്ട വീട്ടിൽ വിജിമോളെ (38) യാണ് പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത്.
ബുധനാഴ്ച വൈകുന്നേരം 4. 45 നായിരുന്നു ദാരുണമായ സംഭവം. 11 വർഷമായി വിജിമോളും അനുവും കടയ്ക്കാവൂർ ഗാന്ധിമുക്ക് റാഷ് വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം ഇരുവരും വാക്കുതർക്കമുണ്ടാകുകയും, പിന്നാലെ അനു വെട്ടുകത്തി ഉപയോഗിച്ച് വിജിമോളുടെ തലയിലും കൈകാലുകളിലും വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിമോൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ആക്രമണത്തിനു ശേഷം സ്ഥലത്തു നിന്നു മുങ്ങിയ പ്രതിയെ കടയ്ക്കാവൂർ പൊലീസ് രാത്രിയോടെയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഓണത്തിനിടെ പൂക്കടയില്‍ കത്തിക്കുത്ത്; ഒരാള്‍ക്ക് പരിക്ക്

ഓണത്തിനിടെ പൂക്കടയില്‍ കത്തിക്കുത്ത്; ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം നെടുമങ്ങാട് ഓണത്തിനിടെ പൂക്കടയില്‍ കത്തിക്കുത്ത്. തമിഴ്‌നാട് സ്വദേശി അനീസ് കുമാറിനെയാണ് പൂക്കടയിലെ ജീവനക്കാരനായ കട്ടപ്പ കത്രിക കൊണ്ട് കുത്തിയത്. സംഭവത്തില്‍ പൂക്കട ഉടമ രാജനെയും കട്ടപ്പയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജന്റെ കടയില്‍ പൂക്കള്‍ എത്തിച്ചു നല്‍കിയിരുന്നത് കുത്തേറ്റ അനീസാണ്. പണം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട കട്ടപ്പയെ പൊലീസ് പിടികൂടുകയായിരുന്നു.

രാജനും അനീസും തമ്മിലാണ് തര്‍ക്കം ഉണ്ടായത്. പിന്നാലെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് കട്ടപ്പ അനീസിന്റെ നെഞ്ചിന് കുത്തുകയായിരുന്നു. അനീസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു