കെഎസ്ഇബി ജീവനക്കാരുടെ കുറവ് പരിഹരിക്കും, 1000ത്തോളം പേരെ താൽക്കാലികമായി നിയമിക്കും

കെഎസ്ഇബി ജീവനക്കാരുടെ കുറവ് പരിഹരിക്കും, 1000ത്തോളം പേരെ താൽക്കാലികമായി നിയമിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് ഇതുവരെ ഉണ്ടായത് 121 കോടി രൂപയുടെ നഷ്ടം. പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികളിൽ തൊടരുതെന്നാണ് പൊതുജനങ്ങൾക്കുള്ള കെഎസ് ഇബിയുടെ മുന്നറിയിപ്പ്. ജീവനക്കാരുടെ കുറവ് കണക്കിലെടുത്ത് ആയിരത്തോളം പേരെ താൽക്കാലികമായി നിയമിക്കുമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു.
കനത്തമഴയിലും കാറ്റിലും വ്യാപകമായാണ് വൈദ്യുതി പോസ്റ്റുകൾ തകർന്നത്. രാപ്പകലില്ലാതെ ജീവൻ പണയം വെച്ചാണ് കെഎസ് ഇബി ജീവനക്കാർ വൈദ്യുതി വിതരണം സുഗമമാക്കാൻ രംഗത്തുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം 2190 ഹൈടെൻഷൻ പോസ്റ്റുകളും, 16,366 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 2345 സ്ഥലങ്ങളിൽ ഹൈ ടെൻഷൻ ലൈനുകളും 45,459 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു. വിതരണമേഖലയിൽ ഏകദേശം 120,81,00,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വൈദ്യുതി ബന്ധം നിലച്ച സ്ഥലങ്ങളിൽ പുനസ്ഥാപിക്കാൻ തീവ്രശ്രമത്തിലാണ് കെഎസ്ഇബി.വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും സമീപത്തേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ്. ഉടൻ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 94 96 01 01 01 എന്ന നമ്പരിലോ അറിയിക്കണം. പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയില്‍ മാത്രമല്ല. സമീപത്തും വൈദ്യുതപ്രവാഹമുണ്ടാകാൻ സാധ്യതയുണ്ട്. കെ എസ് ഇ ബി ജീവനക്കാര്‍ എത്തുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ വേണ്ട ജാഗ്രത പാലിക്കണം. പൊട്ടിയ ലൈന്‍ വെള്ളത്തില്‍ കിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ സ്പര്‍ശിക്കരുത്. പൊട്ടിയ ലൈന്‍ തട്ടി ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ അയാളുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ഉണങ്ങിയ മുളയോ കമ്പോ കൊണ്ട് തട്ടി ആളിനെ ലൈനില്‍ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നല്‍കി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്.

വി.പി അഭിജിത്ത് (31) അപകടത്തിൽ മരണപ്പെട്ടു

വി.പി അഭിജിത്ത് (31) അപകടത്തിൽ മരണപ്പെട്ടു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് പ്രമീള നിവാസിൽ വി.പി അഭിജിത്ത് (31)(കേരള പോലീസ് അസോസിയേഷൻ, എസ് .എ.പി)അപകടത്തിൽ മരണപ്പെട്ടു ഭാര്യ അഖില പി.മകൻ ആദിദേവ്.

ഇത് പുതുചരിത്രം, ‘നാരീശക്തി’; പരിശീലനം പൂര്‍ത്തിയാക്കി വനിതാ എന്‍ഡിഎ കേഡറ്റുകള്‍ മുന്നണിയിലേക്ക്

ഇത് പുതുചരിത്രം, ‘നാരീശക്തി’; പരിശീലനം പൂര്‍ത്തിയാക്കി വനിതാ എന്‍ഡിഎ കേഡറ്റുകള്‍ മുന്നണിയിലേക്ക്

പുനെ: നാഷണല്‍ ഡിഫന്‍സ് അക്കാദമി(NDA)യില്‍ നിന്ന് 17 വനിതാ കേഡറ്റുകളുടെ ആദ്യ ഡിഗ്രി ബാച്ച് പുറത്തിറങ്ങി. 300ലധികം പുരുഷന്‍മാര്‍ക്കൊപ്പമാണ് വനിതാ കേഡറ്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തിയത്. മുന്‍ കരസേന മേധാവിയും മിസോറാം ഗവര്‍ണറുമായ ജനറല്‍ വി കെ സിങ് പാസിങ് ഔട്ട് പരേഡില്‍ അതിഥിയായി.

2021ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് യുപിഎസ്‌സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) ഡിഫന്‍സ് അക്കാദമിയിലേയ്ക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നത്. തുടര്‍ന്ന് 2022ല്‍ എന്‍ഡിഎയുടെ 148ാമത് കോഴ്‌സില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് തുടങ്ങി. അക്കാദമി കേഡറ്റ് ക്യാപ്റ്റന്‍ ഉദയ്‌വീര്‍ നേഗി പരേഡ് നയിച്ചു.

എന്‍ഡിഎയില്‍ നിന്ന് വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് പാസായതോടെ അക്കാദമിയുടെ ചരിത്രത്തിലെ ഒരു അതുല്യ ദിനമാണിന്ന്. കൂടുതല്‍ ശാക്തീകരണത്തിനുള്ള നമ്മുടെ കൂട്ടായ യാത്രയില്‍ ഇത് ഒരു നാഴികക്കല്ലാണ്, ജനറല്‍ സിങ് പാസിങ് ഔട്ട് ചടങ്ങില്‍ പറഞ്ഞു. നാരീ ശക്തിയുടെ പ്രതീകമാണ് ഈ യുവതികള്‍ എന്നും അദ്ദേഹം പറഞ്ഞു. ഈ യുവതികളില്‍ ഒരാളെങ്കിലും ഉയര്‍ന്ന പദവിയിലേയ്ക്ക് ഉയരാന്‍ കഴിയുന്ന തരത്തിലുള്ള ഭാവി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ എം സ്വരാജ് ഇടത് സ്ഥാനാര്‍ഥി

നിലമ്പൂരില്‍ എം സ്വരാജ് ഇടത് സ്ഥാനാര്‍ഥി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം സ്വരാജ് (M Swaraj) നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

തൃപ്പൂണിത്തുറയില്‍നിന്ന് 2016ല്‍ എംഎല്‍എയായ എം സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെടുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.

നിലമ്പൂരില്‍ ഒരു രാഷ്ട്രീയ പോരാട്ടം തന്നെയായാണ് ഇടതുപക്ഷം കാണുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഈ രാഷ്ട്രീയ പോരാട്ടത്തില്‍ സഖാവ് എം സ്വരാജ് സ്ഥാനാര്‍ഥി ആകണമെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകര്‍ എന്ന നിയിലും ഉയര്‍ന്നുവന്ന സ്വരാജിനെ രാഷ്ട്രീയ പോരാട്ടത്തില്‍ മുന്നില്‍ നിര്‍ത്തണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂര്‍ നിയോജക മണ്ഡലം വര്‍ത്തമാന പരിതസ്ഥിതിയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള മണ്ഡലമായി നില്‍ക്കുകയാണ്. എം സ്വരാജ് മിടുക്കനായ സ്ഥാനാര്‍ഥിയാണ്. ഇടതു പക്ഷ ജനാധിപത്യ മുന്നണിയെ യൂദാസിനെ പോലെ ഒറ്റുകൊടുത്ത് അന്‍വര്‍ ദയനീയ അവസ്ഥയിലാണ്. കാലുപിടിക്കുമ്പോഴും മുകത്ത് ചെളിവാരി എറിയുകയാണെന്നാണ് യുഡിഎഫ് നേതാക്കളെ പറ്റി അന്‍വര്‍ പറയുന്നത്. തനിക്കെതിരായി ഗൂഢാലോചന നടത്തുന്നുവെന്ന് പറയുമ്പോഴും രാവിലത്തെ പത്രസമ്മേളനം മാറ്റിവെച്ച് കാത്തിരിക്കുന്ന അന്‍വറിന്റെ ദയനീയ മുഖമാണ് കാണുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

‘രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണം’; സിസ തോമസിന്റെ പെന്‍ഷന്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി

‘രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണം’; സിസ തോമസിന്റെ പെന്‍ഷന്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി

കൊച്ചി: സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്നു വിരമിച്ച ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. സിസ തോമസ് വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള വിധി.

കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഡോ.സിസ തോമസ്(dr.sisa thomas) വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകള്‍ വിരമിക്കുമ്പോഴുള്ള ബാധ്യതകള്‍ തീര്‍ക്കുന്നതു സംബന്ധിച്ച കാര്യങ്ങളുമാണ് തടസ്സമായി നില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. എന്നാല്‍ പ്രശ്‌നങ്ങള്‍ വിരമിക്കുന്നതിന് മുമ്പ് തീര്‍ക്കേണ്ടതല്ലേ എന്നാണ് കോടതി ചോദിച്ചത്. കഴിഞ്ഞ 2 വര്‍ഷമായി സിസ തോമസ് ഇതിന്റെ പുറകെ നടക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്രയും കാലം സര്‍ക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവര്‍ക്ക് ജീവിക്കാനുള്ള തുകയല്ലേ പെന്‍ഷനും മറ്റുമെന്നും ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാന്‍ സമയമായില്ലേ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. 2023 മാര്‍ച്ച് 31നാണു സിസ തോമസ് വിരമിച്ചത്. ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സാഹചര്യത്തില്‍ ഇത് അനുവദിച്ചു കിട്ടാന്‍ സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.