ഒ​റ്റൂ​രി​ൽ വീ​ട്ടി​ൽ ക​വ​ർ​ച്ച; 50 പ​വ​ൻ ന​ഷ്ട​മാ​യി

ഒ​റ്റൂ​രി​ൽ വീ​ട്ടി​ൽ ക​വ​ർ​ച്ച; 50 പ​വ​ൻ ന​ഷ്ട​മാ​യി

ക​ല്ല​മ്പ​ലം: ക​ല്ല​മ്പ​ലം ഒ​റ്റൂ​രി​ൽ വീ​ട്ടി​ൽ ക​വ​ർ​ച്ച നടത്തി 50 പ​വ​ൻ അപഹരിച്ചു. രാ​ത്രി
ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ടി​ന്റെ പി​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് 50 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന​ത്. ഒ​റ്റൂ​ർ പേ​രേ​റ്റി​ൽ നെ​ടി​യ​വി​ള വീ​ട്ടി​ൽ ന​വീ​ന​യു​ടെ(40) വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ട്ടി​ൽ പോ​യി രാ​ത്രി 10.30 ഓ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച നടന്നതായി അ​റി​യു​ന്ന​ത്.

വാ​തി​ലു​ക​ൾ തു​റ​ന്ന നി​ല​യി​ലും സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ അ​ല​മാ​ര​ക​ൾ കു​ത്തി​പ്പൊ​ളി​ച്ചും പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന​ നിലയിലും ക​ണ്ടെ​ത്തി. പി​ൻ​വാ​തി​ൽ പി​ക്കാ​സ് കൊ​ണ്ട് കുത്തി തു​റ​ന്ന് അ​ടു​ക്ക​ള വ​ഴി ബെ​ഡ് റൂ​മി​ലെ​ത്തി അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണം ക​വ​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ഇ​ല്ലാ​തി​രു​ന്ന​തും മോ​ഷ്ടാ​ക്ക​ൾ​ക്ക് സ​ഹാ​യ​ക​മാ​യി. പൊ​ലീ​സും ഫോറൻസിക് വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. വീ​ടി​ന് സ​മീ​പ​ത്തെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ​നി​ന്നും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ കി​ട്ടി​യി​ട്ടി​ല്ല. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

വാഹനങ്ങളിലെ സര്‍ക്കാര്‍ മുദ്ര: നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

വാഹനങ്ങളിലെ സര്‍ക്കാര്‍ മുദ്ര: നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ മുദ്രയുള്ള ബോര്‍ഡ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുന്നറിയിപ്പ് നല്‍കിയത്.

നിയമവിരുദ്ധമായി വാഹനത്തില്‍ ബോര്‍ഡ് വെക്കുന്ന കസ്റ്റംസ്, ഇന്‍കംടാക്‌സ്, സെന്‍ട്രല്‍ എക്‌സ്സൈസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തി ബോര്‍ഡ് വെക്കുന്നതും നിയമ വിരുദ്ധമാണ്. എറണാകുളത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് നിയമലംഘനം നടത്തുന്നതെങ്കില്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിമാരാണ് നിയമലംഘനം നടത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ചവറ കെഎംഎംഎല്‍ എംഡിയുടെ വാഹനം ആലുവ മേല്‍പ്പാലത്തിലൂടെ ഫഌഷ് ലൈറ്റിട്ട് അമിത വേഗത്തില്‍ പോയ സംഭവത്തില്‍ എന്‍ഫോഴ്‌സമെന്റ് ഓഫീസറുടെ പരിശോധനാ റിപ്പോര്‍ട്ട് അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ നല്‍കണമെന്നും കോടതി പറഞ്ഞു.

അര്‍ജുനായുള്ള തിരച്ചില്‍ ദുഷ്‌കരം; നദിയില്‍ ഒഴുകിപ്പോയോ എന്ന് സംശയം; നാവിക സേനയെ വിളിക്കും

അര്‍ജുനായുള്ള തിരച്ചില്‍ ദുഷ്‌കരം; നദിയില്‍ ഒഴുകിപ്പോയോ എന്ന് സംശയം; നാവിക സേനയെ വിളിക്കും

ബംഗളൂരു: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയത് മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനടക്കം 10പേരെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന. അതിനാല്‍ തിരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനടിയില്‍ ട്രക്കും ഒരു ബെന്‍സും ഉണ്ടെന്ന് ജിപിഎസിലൂടെ കണ്ടെത്തിയിട്ടുണ്ട്

രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവര്‍ത്തനത്തിന് തടസമാവുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എന്‍ഡിആര്‍എഫും പൊലീസും പുഴയിലെ തിരച്ചില്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചു.

നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഹെലികോപ്റ്ററുകള്‍ വഴി മുങ്ങള്‍ വിദഗ്ധര്‍ പുഴയിലിറങ്ങും. കാര്‍വാര്‍ നാവികസേന ബേസ് കലക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടി. ഹെലികോപ്റ്ററുകളെ അടക്കം നിയോഗിക്കാന്‍ ഗോവ നാവികസേനാസ്ഥാനത്ത് നിന്ന് അനുമതി കാക്കുകയാണ്. അതേസമയം, രക്ഷാ പ്രവര്‍ത്തനത്തിന് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മൂന്ന് അംഗ സംഘം ഉടന്‍ സംഭവം സ്ഥലത്തേക്ക് തിരിക്കും.

8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതില്‍ 5 പേര്‍ ഒരു കുടുംബത്തിലെ ആളുകളാണ്. സമീപത്ത് ചായക്കട നടത്തുകയാണ് കുടുംബം. ഇതിനരികിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കടയുടമ ലക്ഷ്മണ്‍ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകന്‍ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ മാതാപിതാക്കളില്‍ ഒരാളുടെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. മറ്റ് മൂന്നു പേര്‍ ഡ്രൈവര്‍മാരാണ് എന്നാണ് സൂചന. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. അപകടസ്ഥലത്തുനിന്ന് ഒരു ട്രക്കും കാറും കണ്ടെടുത്തു.

അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറും കെ സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ജിപിഎസ് ലൊക്കേഷന്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെ ആണെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. കനത്ത മഴയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വെള്ളത്തിനടിയില്‍ ലോറി ഉണ്ടോ എന്നറിയാന്‍ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. മണ്ണ് നീക്കല്‍ വേഗത്തിലാക്കിയെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. ഏറ്റവും ഒടുവില്‍ റിങ് ചെയ്ത നമ്പര്‍ കര്‍ണാടക സൈബര്‍ സെല്ലിന് കൈമാറി. വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പൊലീസിനും അഗ്‌നിശമന സേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.

ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; എന്തൊക്കെ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്

ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; എന്തൊക്കെ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതിനിടെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പൊതുജനങ്ങളെ അറിയിച്ചു. ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ തട്ടിയെടുത്തും ഹാക്ക് ചെയ്‌തുമുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തിലടക്കം ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം. കേരള പൊലീസിന്‍റെ മുന്നറിയിപ്പും പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും ചുവടെ.

സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്‌വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.

പാസ്‌വേഡ് അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4...9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ' ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം. വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് ലോഗിന്‍ ചെയ്യുക. തേഡ്‌പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക. വിശ്വസനീയമല്ലാത്ത തേഡ്‌പാര്‍ട്ടി ആപ്പുകള്‍ക്ക് അക്കൗണ്ട് ആക്‌സസ് കൊടുക്കാതിരിക്കുക. ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം. ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. തുടര്‍ നടപടി സ്വീകരിക്കുക.

നിരക്ക് വര്‍ധന: ജിയോയില്‍നിന്നുള്‍പ്പടെ കൊഴിഞ്ഞുപോക്ക്, നേട്ടമാക്കി ബി.എസ്.എന്‍.എല്‍

നിരക്ക് വര്‍ധന: ജിയോയില്‍നിന്നുള്‍പ്പടെ കൊഴിഞ്ഞുപോക്ക്, നേട്ടമാക്കി ബി.എസ്.എന്‍.എല്‍

സംസ്ഥാനത്ത് പോയ വരിക്കാരെക്കാള്‍ ബിസ്എന്‍എലിലേക്ക്‌ വന്നവര്‍ മുന്നില്‍. സ്വകാര്യ മൊബൈൽ സേവനദാതാക്കൾ താരിഫ് കൂട്ടിയതിന്റെ കോളടിച്ചത്, നിരക്ക് കൂട്ടാതിരുന്ന ബി.എസ്.എൻ.എലിന്.
ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ (വി) എന്നീ കമ്പനികളിൽനിന്ന് ബി.എസ്.എൻ.എലിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തി. ദേശീയതലത്തിൽ ഈ പ്രവണതയുണ്ടെങ്കിലും, കേരളത്തിലാണ് ഏറ്റവും മികച്ച പ്രതികരണം. മറ്റു കമ്പനികളുടെ ഉയർന്ന താരിഫ് നിലവിൽവന്നശേഷമുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ബി.എസ്.എൻ.എലിലേക്ക് വരുന്ന വരിക്കാരുടെ എണ്ണം, വിട്ടുപോകുന്നവരെക്കാൾ കൂടുതലായി മാറിയിട്ടുണ്ട്. ഇത്തരത്തിലൊരു മാറ്റമുണ്ടായതിനെ അനുകൂലമാക്കാനുള്ള പ്രചാരണപ്രവർത്തനങ്ങൾ ബി.എസ്.എൻ.എൽ. തുടങ്ങിയിട്ടുമുണ്ട്.

ജൂലായ് ഒന്നുമുതലാണ് സ്വകാര്യകമ്പനികൾ താരിഫ് കൂട്ടിയത്. ജൂലായ് 10 മുതൽ 17 വരെയുള്ള കണക്കുപ്രകാരം ബി.എസ്.എൻ.എലിൽനിന്ന് 5,831 വരിക്കാരാണ് വിട്ടുപോയത്. എന്നാൽ, ഈ കാലയളവിൽ ബി.എസ്.എൻ.എലിലേക്ക് മറ്റുകമ്പനികളിൽനിന്ന് വന്നത് 5,921 പേരാണ്.

വരിക്കാർ മൊബൈൽ സേവനകമ്പനികൾ മാറുന്നതിനെ സിം പോർട്ടിങ് എന്നാണ് പറയുന്നത്. പോർട്ടിങ് നിലവിൽ വന്നശേഷം ചുരുക്കമായാണ്, വിട്ടുപോയവരെക്കാൾ വന്നുചേർന്നവരുടെ എണ്ണം ഉണ്ടായ സംഭവം ബി.എസ്.എൻ.എലിന്റെ കാര്യത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ കഴിഞ്ഞമാസം ഇതേകാലയളവിൽ കേരളത്തിൽ (ജൂൺ 10-17) ബി.എസ്.എൻ.എലിൽനിന്ന് വിട്ടുപോയത് 8,444 വരിക്കാരായിരുന്നു. ഈസമയത്ത് മറ്റു കമ്പനികളിൽനിന്ന് ബി.എസ്.എൻ.എലിലേക്ക് വന്നത് 1,730 പേർമാത്രമായിരുന്നു.

വന്നവരിൽ മലപ്പുറം മുന്നിൽ

ജൂലായ് 10-17 കാലയളവിൽ സംസ്ഥാനത്ത് ബിഎസ്എൻഎലിലേക്ക് കൂടുതൽ വരിക്കാരെത്തിയത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 1,107 പേർ വന്നു. ബിഎസ്എൻഎൽ വിട്ട് മറ്റു കമ്പനികളിലേക്ക് മലപ്പുറത്തുനിന്ന് ചേക്കേറിയവർ 49 മാത്രമാണ്. ഏറ്റവും കുറവ് പേർ ബിഎസ്എൻഎലിലേക്ക് വന്നത് പത്തനംതിട്ട ജില്ലയിലാണ്-167 പേർ.