by Midhun HP News | Jul 11, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡ് 22 ലെ എൽഡിഎഫ് സ്ഥാനാർഥി എം.എസ് മഞ്ജു നാമനിർദ്ദേശ പത്രിക അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർക്ക് നൽകുന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, മുൻ ചെയർമാൻ എം പ്രദീപ്, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, മുൻ വൈസ് ചെയർപേഴ്സൺ ആർ.എസ് രേഖ ഏരിയാ കമ്മിറ്റി അംഗങ്ങളായ എം മുരളീധരൻ, അനൂപ്,ആർ രാജു,സി ദേവരാജൻ,സി.ജി വിഷ്ണു ചന്ദ്രൻ,എൽ.സി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ,എൽ.സി അംഗങ്ങളായ എസ് സതീഷ് കുമാർ,സുഖിൽ, സന്തോഷ് എന്നിവർ പങ്കെടുത്തു.
by Midhun HP News | Jul 11, 2024 | Latest News, മരണം
പാൽ വിതരണക്കാരനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും പാൽ വിതരണം ചെയ്യുന്ന തമിഴ്നാട് സ്വദേശി മാരിയപ്പനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കിളിമാനൂർ ചൂട്ടയിൽ കൃഷിഭവന് സമീപമുള്ള നീരാളി കുളത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
by Midhun HP News | Jul 11, 2024 | Latest News, മരണം
ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം പരേതനായ പാടവൻ മേശിരിയുടെ മകൻ വസന്തത്തിൽ പി. എസ്. മണി (70) (റിട്ടയേർഡ് ഹാൻവീവ് ഉദ്യോഗസ്ഥൻ) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് മെമ്പറും കൂടിയാണ് മണി.
ഭാര്യ: പരേതയായ വസന്തകുമാരി
മക്കൾ: പ്രശാന്ത് എം, നിധിൻരാജ് എം വി
മരുമക്കൾ: സുമി എസ്, റോഷ്‌ന ശശി
by Midhun HP News | Jul 11, 2024 | Latest News, കേരളം
തൃശൂര്‍: വീട്ടു പരിസരത്ത് ധാരാളമായി കൊതുകു കൂത്താടികളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് വീട്ടുടമസ്ഥന്‍ രണ്ടായിരം രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവ്. കേരള പൊതുജനാരോഗ്യനിയമം 2023 പ്രകാരമാണ് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതിയുടെ വിധി. ഈ നിയമപ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധിയാണിത്.
ഡെങ്കിപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്രവൈസര്‍ കെ പി ജോബി, പുല്ലൂര്‍ കോക്കാട്ട് വീട്ടില്‍ ആന്റുവിന് എതിരെ എടുത്ത കേസിലാണ് രണ്ടായിരം രൂപ പിഴ അടയ്ക്കാന്‍ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതി ഉത്തരവായിരിക്കുന്നത്. ഇയാളുടെ വീട്ടുപരിസരത്ത് ധാരാളമായി കൊതുക് കൂത്താടികളെ കണ്ടെത്തിയ സാഹചര്യത്തിലാണ് കേസ് എടുത്തത്. മെയ് 26 നാണ് കേസ് ഫയല്‍ ചെയ്തത്.
ജില്ലയില്‍ സമാനമായ രീതിയില്‍ ഒല്ലൂരും കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും വിധി ആയിട്ടില്ല. പൊതുജനാരോഗ്യ നിയമം 2023 വകുപ്പ് 53 (1) പ്രകാരം പതിനായിരം രൂപ വരെ പിഴ ചുമത്താനുള്ള അധികാരമാണുള്ളത്.
by Midhun HP News | Jul 11, 2024 | Latest News, കേരളം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി.
അതിനിടെ സ്ഥാപനത്തിലെ എട്ട് പേർക്കു കൂടി കോളറ ലക്ഷണങ്ങളുണ്ട്. 21പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആകെ ചികിത്സയിലുള്ളത്. സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിൾ ഉൾപ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിശദ പരിശോധന നടത്തിയത്.


Recent Comments