ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കള്ളക്കടലില്‍ ജാഗ്രത

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കള്ളക്കടലില്‍ ജാഗ്രത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദ പാത്തി, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകൡ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയാണ് ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നത്. വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാത ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത നാലു ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ജാഗ്രത നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: പ്രവേശനം ഇന്നുകൂടി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: പ്രവേശനം ഇന്നുകൂടി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: പ്ലസ്‌ വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ചൊവ്വാഴ്ച വൈകീട്ട്‌ നാലിനകം സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത്‌ ടിസിയുടെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും ഒറിജിനൽ നിർബന്ധമായും ഹാജരാക്കണം. വിവരങ്ങൾക്ക്‌ വെബ്‌സൈറ്റ്‌: https://hscap.kerala.gov.in
30,245 പേർക്കാണ്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചത്‌.

ഇനി 22,729 സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്നുണ്ട്‌. 57,662 അപേക്ഷകളാണ്‌ പരിഗണിച്ചത്‌. ഇതിൽ 11,326 പേർ സ്വന്തം ജില്ലയ്‌ക്കുപുറമേ മറ്റു ജില്ലകളിലും അപേക്ഷ സമർപ്പിച്ചവരാണ്‌. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാത്തവർക്കും ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടിയവരും ചൊവ്വാഴ്ച വൈകീട്ട്‌ നാലിനകം സ്ഥിരപ്രവേശനം നേടണം.

നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ അവസരമൊരുക്കി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍

നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ അവസരമൊരുക്കി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍

ഓഗസ്റ്റ് 10 ന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രുട്രോഫി വളളം കളി കാണുവാൻ പ്രേത്യക സർവീസുമായി കെ എസ് ആർ ടി സി. എല്ലാ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്കായിട്ടാണ് ഈ സർവീസ്. കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ഒരുക്കി ഓളപ്പരപ്പിലെ ഒളിംമ്പിക്സിന് ആവേശം കൂട്ടുവാന്‍ കെ എസ് ആർ ടി സി വിപുലമായ സൗകര്യങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.വളളംകളിയുടെ ടിക്കറ്റ് ഉൾപ്പെടെയാണ് വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സുകൾ ഒരുക്കി ട്രിപ്പുകൾ ക്രമീകരിച്ചാണ് കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കുകളും കെ എസ് ആർ ടി സി പങ്കുവെച്ചു.

കഴിഞ്ഞ വർഷങ്ങളിൽ കെ.എസ്.ആർ.ടി.സി വഴിയുള്ള ടിക്കറ്റ്‌ വിൽപ്പനയ്ക്ക്‌ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്രാവശ്യം കൂടുതൽ ബസുകൾ എത്തിച്ചേരുന്നതിനൊപ്പം കൂടുതൽ ജില്ലകളിൽ ടിക്കറ്റ് വിൽപ്പനയ്ക്കുള്ള സംവിധാനവും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ എസ് ആർ ടി സി. ഇതിനായി +919846475874 നമ്പറിൽ ബന്ധപ്പെടാം.

കെ എസ് ആർ ടി സിയുടെ പോസ്റ്റ് എല്ലാ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്കായി ഓഗസ്റ്റ് 10 ന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്ത് ആലപ്പുഴ കായല്‍ ജലോത്സവത്തിന് പങ്കെടുക്കാം.

കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ഒരുക്കി ഓളപ്പരപ്പിലെ ഒളിംമ്പിക്സിന് ആവേശം കൂട്ടുവാന്‍ കെ എസ് ആർ ടി സി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
വളളംകളിയുടെ ടിക്കറ്റ് ഉൾപ്പെടെയാണ് വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സുകൾ ഒരുക്കി ട്രിപ്പുകൾ ക്രമീകരിച്ചാണ് കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
വിവിധ ടിക്കറ്റ് നിരക്കുകള്‍
1. ടൂറിസ്റ്റ് ഗോള്‍ഡ്
(നെഹ്രു പവലിയന്‍)
RS 3000/-
2. ടൂറിസ്റ്റ് സില്‍വര്‍
(നെഹ്രു പവലിയന്‍)
RS 2500/-
3. റോസ് കോര്‍ണര്‍
(ചെയര്‍)
RS 1000/-
4. വിക്ടറി ലെയ്ന്‍
(വുഡന്‍ ഗാലറി)
RS 500/- തുടങ്ങിയവ..
കഴിഞ്ഞ വർഷങ്ങളിൽ കെ.എസ്.ആ
ർ.ടി.സി വഴിയുള്ള ടിക്കറ്റ്‌വിൽപ്പനയ്ക്ക്‌
മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്രാവശ്യം കൂടുതൽബസുകൾ എത്തിച്ചേരുന്നതിനൊപ്പം കൂടുതൽ ജില്ലകളിൽ ടിക്കറ്റ് വിൽപ്പനയ്ക്കുള്ള സംവിധാനവും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ എസ് ആർ ടി സി.
വളളംകളി പ്രേമികള്‍ക്കും,വിവിധ ക്ളബ്ബുകളും,വിവിധ നിരക്കിലുളള ടിക്കറ്റുകള്‍ക്കും, ചാര്‍ട്ടേഡ് ബസ്സ് സംവിധാനം ഒരുക്കുവാനും ബന്ധപ്പെടേണ്ട നമ്പർ
ഫോൺ:-+919846475874

ചിറയിൻകീഴ് സീഡ് സൊസൈറ്റിയുടെ ഉദ്ഘാടനവും ഇരു ചക്രവാഹനങ്ങളുടെ വിതരണവും നടന്നു

ചിറയിൻകീഴ് സീഡ് സൊസൈറ്റിയുടെ ഉദ്ഘാടനവും ഇരു ചക്രവാഹനങ്ങളുടെ വിതരണവും നടന്നു

ചിറയിൻകീഴ് സീഡ് സൊസൈറ്റിയുടെ ഉദ്ഘാടനവും 50 ശതമാനം സാമ്പത്തിക സഹായത്തോടെ വനിതകൾക്കുള്ള ഇരു ചക്രവാഹനങ്ങളുടെ വിതരണവും നടന്നു.
ചിറയിൻകീഴ് സീഡ് സൊസൈറ്റിയുടെ ഓഫീസിന്റെ ഉദ്ഘാടനവും ഇരുചക്രവാഹനങ്ങളുടെ വിതരണ ഉദ്ഘാടനവും ബഹുമാന്യയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീമതി ശൈലജ ബീഗം നിർവഹിച്ചു. പ്രമോട്ടർമാർക്കുള്ള ഓണറേറിയം വിതരണം സീഡിന്റെ തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ രജിത ആചാര്യ നിർവഹിച്ചു. ചിറയിൻകീഴ് സീഡ് പ്രസിഡന്റ് ശ്രീമതി ഉഷ അനിതകുമാർ അധ്യക്ഷം വഹിച്ച ചടങ്ങിൽ സീഡിന്റെ സെക്രട്ടറി ശ്രീമതി ശ്രീകല സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീമതി ജയശ്രീ പി സി, ചിറയിൻകീഴ് സീഡിന്റെ വൈസ് പ്രസിഡന്റ് ശ്രീമതി വീണ സൂനു, ചിറയിൻകീഴ് സീഡിന്റെ ജോയിൻ സെക്രട്ടറി ശ്രീമതി അജിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ സുനിതാ രാജ് നന്ദി അറിയിച്ചു.

രണ്ട് ദിവസം കൂടി റേഷൻ വിതരണം മുടങ്ങും

രണ്ട് ദിവസം കൂടി റേഷൻ വിതരണം മുടങ്ങും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്നും നാ​ളെ​യും തുറക്കില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാ​പാ​രി​ക​ൾ ക​ട​യ​ട​പ്പ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്. വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്കു​ക, കി​റ്റ് ക​മ്മീ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ക, ക്ഷേ​മ നി​ധി കാ​ര്യ​ക്ഷ​മമാ​ക്കു​ക, പൊ​തു വി​ത​ര​ണ മേ​ഖ​ല​യോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​കൾ സ​മ​രം ചെയ്യുന്നത്. തിരുവനന്തപുരത്ത് പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ വ്യാ​പാ​രി​ക​ൾ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തു​മെ​ന്നും സ​മ​ര സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം 5 വരെ നീട്ടിയിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​യും അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.