by Midhun HP News | Jul 6, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുടൂന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേരാണ്. മൂന്ന് പേര്‍ മരിച്ചു. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. ഇന്നലെ മാത്രം 109 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
പനി വിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടില്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. ജൂണ്‍ 30നായിരിന്നു ആരോഗ്യവകുപ്പ് അവസാനമായി രോഗവിവര കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.
പനി ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 55, 830 പേരാണ് പനി ബാധിച്ച് മാത്രം ചികിത്സ തേടിയത്. ഇന്നലെ 25 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി. അഞ്ച് ദിവസത്തിനിടെ 493 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1693 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോട ചികിത്സയിലുണ്ട്.
69 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 39 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. അഞ്ച് ദിവസത്തിനടെ 64 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 486 പേര്‍ ചികിത്സയിലുണ്ട്. 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പനി ബാധിതരുടെ എണ്ണം ഉയരുന്നതോടെ അതീവജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
by Midhun HP News | Jul 6, 2024 | Latest News, കേരളം
കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ നടത്തി. 5 വയസ്സുള്ള കുഞ്ഞിനാണു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിൻ്റെ അമ്മയാണ് കരൾ നൽകിയത്.
അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയത്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ,ശസ്ത്രക്രിയ നടുക്കുക. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ.
അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്.
സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. അതിസങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിക്കുന്നത്.
by Midhun HP News | Jul 6, 2024 | Latest News, ദേശീയ വാർത്ത
ബ്രിട്ടനില്‍ 14 വർഷത്തെ കണ്‍സർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ച് പ്രതിപക്ഷ ലേബർ പാർട്ടിക്ക് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം ലേബർ പാർട്ടി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ സർ കിയർ റോഡ്നി സ്റ്റാമറാണ് പുതിയ പ്രധാനമന്ത്രി. 650 അംഗ പൊതുസഭയില്‍ ലേബർ പാർട്ടി 412 സീറ്റാണ് നേടിയത്. ഭൂരിപക്ഷത്തിന് 326 സീറ്റ് മതി. ബ്രിട്ടനിലെ ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
പ്രധാനമന്ത്രി ഋഷി സുനക്കിന്റെ കണ്‍സർവേറ്റിവ് പാർട്ടിക്ക് വെറും 121 സീറ്റാണ് കിട്ടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. നിലവിലുള്ള സഭയിലെ 202 സീറ്റാണ് ലേബർ പാർട്ടി ഇരട്ടിയാക്കി വർദ്ധിപ്പിച്ചത്. കണ്‍സർവേറ്റിവ് പാർട്ടിക്ക് 344 സീറ്റുണ്ടായിരുന്നു. സുനക്ക് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് രാജി സമർപ്പിച്ചു. പിന്നാലെ കിയർ സ്റ്റാമറും ചാള്‍സ് രാജാവിനെ സന്ദർശിച്ചു. രാജാവ് മുമ്ബാകെ സ്റ്റാമർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. സുനക്കിന് കണ്‍സർവേറ്റിവ് പാർട്ടി നേതൃസ്ഥാനവും നഷ്ടമാവും. പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ അദ്ദേഹം സ്ഥാനത്ത് തുടരും.
സുനക്ക് ജയിച്ചെങ്കിലും അദ്ദേഹത്തിന്റെ 11 മന്ത്രിമാർ പരാജയപ്പെട്ടു. ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ ഇത്രയധികം മന്ത്രിമാർ തോല്‍ക്കുന്നത് റെക്കോഡാണ്. പാർട്ടിയുടെ മുൻപ്രധാനമന്ത്രി ലിസ് ട്രസും തോറ്റു. 1997ല്‍ ഏഴ് മന്ത്രിമാർ തോറ്റതാണ് മുൻ റെക്കോഡ്.
by Midhun HP News | Jul 6, 2024 | Latest News, കേരളം
കോട്ടയം: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്‍റെ ഗേറ്റും മതിലും തകര്‍ത്തത്.
റോഡില്‍ മറ്റു വാഹനങ്ങളിലോ യാത്രക്കാരോ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്താണ് അപകടമുണ്ടായത്.ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള മതിലും ഗേറ്റിലും ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പുലർച്ചെ റോഡിൽ വാഹനങ്ങളും, വഴിയാത്രക്കാരും കുറവായിരുന്നു. ഇതിനാലാണ് വലിയ അപകടം ഒഴിവായത്.
by Midhun HP News | Jul 6, 2024 | Latest News, കേരളം
മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം മരണമടഞ്ഞ 73 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുക, മുതലപ്പൊഴിയെ മരണപ്പൊഴിയാക്കുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മുതലപ്പൊഴിയിൽ ജൂൺ 2 മുതൽ സംഘടിപ്പിച്ച അനിശ്ചിത കാല നിരാഹാര സമരത്തിൽ പങ്കെടുത്ത് പോലീസ് ബലാൽക്കാരമായി അറസ്റ്റ് ചെയ്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കയും തുടർന്ന് ആശുപത്രിയിലും നിരാഹാര സമരം തുടർന്ന ഡി.ഡി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ പാർട്ടി നേതൃത്വത്തിൻ്റെ നിർദ്ദേശത്തെത്തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചു.
മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളിയായ ഷൈല നൽകിയ നാരങ്ങാനീര് കുടിച്ച് കൊണ്ടാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, ഡി.ഡി.സി ജനറൽ സെക്രട്ടറി കെ.എസ് അജിത്ത് കുമാർ, മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാരായ മോനി ശാർക്കര, എച്ച്.പി. ഹാരിസൺ, എ.ആർ നിസാർ, കെ.രഘുനാഥൻ, കെ. ഓമന, സജിത്ത് മുട്ടപ്പലം, പുതുക്കരി പ്രസന്നൻ, മാടൻവിള നൗഷാദ്, എസ്. വസന്തകുമാരി, നൗഷാദ് ഓ.ഐ.സി.സി, ഷഹീർ പെരുമാതുറ, അസീം ഖാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സമരം അവസാനിപ്പിച്ചത്.
Recent Comments