‘അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു; ഗോപി സുന്ദറുമായി പിരിഞ്ഞതിനെപ്പറ്റി അമൃത

‘അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു; ഗോപി സുന്ദറുമായി പിരിഞ്ഞതിനെപ്പറ്റി അമൃത

ഗോപി സുന്ദറുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് ഗായിക അമൃത സുരേഷ്. ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് തങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ സാധിച്ചില്ലെന്നും താരം പറയുന്നു. തന്റെ അച്ഛന്റെ മരണ സമയത്ത് മരുമകനായി കര്‍മ്മങ്ങള്‍ ചെയ്തതും കൊള്ളിവച്ചതുമെല്ലാം ഗോപി സുന്ദര്‍ ആയിരുന്നുവെന്നും അമൃത പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

”ഏത് സമയത്താണോ അങ്ങനൊരു തീരുമാനമെടുത്തത് അന്ന് നൂറ് ശതമാനം ഇഷ്ടത്തോടെ എടുത്ത തീരുമാനമായിരുന്നു. അന്ന് അവരുടെ അമ്മയെ എന്റെ അമ്മ എന്ന് പറഞ്ഞിരുന്നതാണ്. ഒരു കാലം കഴിയുമ്പോഴേക്കും നീ പോടാ എന്ന് പറയാന്‍ പറ്റുമോ? അത് ശരിയല്ലല്ലോ. അന്ന് എന്റെ ജെനുവിന്‍ ആയ വികാരമായിരുന്നു. അത് അവിടെ നില്‍ക്കുന്നുണ്ട്. എപ്പോഴും അവിടെ തന്നെയുണ്ടാകും” അമൃത പറയുന്നു.

”ഞങ്ങളും നന്നായി വരണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനെടുത്തൊരു തീരുമാനമായിരുന്നുല്ലോ. ഞങ്ങള്‍ രണ്ടു പേര്‍ക്കും സംഗീതം എന്ന കാര്യവുമുണ്ട്. ഇത് നന്നായി പോകണമെന്ന് രണ്ട് പേരും നൂറ് ശതമാനം ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. അല്ലെങ്കില്‍ അങ്ങനെ പോസ്റ്റ് ഒന്നും ഇടില്ലല്ലോ. ഞാന്‍ അത്രയും ആഗ്രഹിച്ചിരുന്നു. കുറേ വര്‍ഷത്തിന്റെ വേദനയും അപമാനവും ഉപദ്രവുമൊക്കെ കഴിഞ്ഞ് ഒരാള്‍ നമ്മളെ പിന്തുണയ്ക്കാനായി വരുമ്പോള്‍ എനിക്കത് വലിയൊരു കാര്യമായിരുന്നു. അന്നും അദ്ദേഹം അത് ചെയ്തിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം എന്നെ ഉപദ്രവിക്കുന്നില്ല” എന്നും താരം പറയുന്നു.

”അദ്ദേഹത്തിന്റെ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു. അച്ഛന്‍ മരിച്ചപ്പോഴൊക്കെ ഒരു മകനായി അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അതൊക്കെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. ഞാന്‍ എപ്പോഴും പറയാറുണ്ട്, ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നത് അച്ഛന് മരുമകന്‍ കര്‍മ്മകള്‍ ചെയ്യാനും കൊള്ളിവെക്കാനുമൊക്കെ യോഗം ഉണ്ടായിരിക്കണം. ആ ഒരു വര്‍ഷത്തിന് വേണ്ടി മാത്രം അദ്ദേഹം വന്നു.”

”പക്ഷെ ഞങ്ങള്‍ക്ക് പിന്നീട് മനസിലായി, ഇനി മുന്നോട്ട് പോയാല്‍ ഇപ്പോള്‍ ഉള്ള സ്‌നേഹവും ബഹുമാനവും ഇല്ലാതാകുമെന്ന്. പിന്നെയത് ചീഞ്ഞ് അടിയാകും. എന്തിനാണ് അങ്ങനൊക്കെ. അതിനാല്‍ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമാണ് വേണ്ട എന്നത്. ഇപ്പോഴും ബര്‍ത്ത് ഡേയൊക്കെ വരുമ്പോള്‍ മെസേജ് അയക്കും. വലിയ രീതിയിലുള്ള കമ്യൂണിക്കേഷനൊന്നുമില്ല. അവസാനിപ്പിച്ച വികാരം വീണ്ടും കുത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല” എന്നും അമൃത വ്യക്തമാക്കി.

ഗണേഷ് വിളിച്ച് ക്ഷമാപണം നടത്തി, എല്ലാം ‘കോംപ്രമൈസാ’ക്കി; പരാതിയില്ലെന്ന് ബിന്ദു മേനോന്‍

ഗണേഷ് വിളിച്ച് ക്ഷമാപണം നടത്തി, എല്ലാം ‘കോംപ്രമൈസാ’ക്കി; പരാതിയില്ലെന്ന് ബിന്ദു മേനോന്‍

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നേരിട്ടു വിളിച്ച് ക്ഷമാപണം നടത്തിയെന്ന് ഭാര്യ ബിന്ദു മേനോന്‍. രാവിലെ മന്ത്രി വിളിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനില്ല. കഴിഞ്ഞ 13 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നു. പല പ്രശ്‌നങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ട് ഇട്ടെറിഞ്ഞു പോകാന്‍ പറ്റില്ലല്ലോ. മനുഷ്യര്‍ എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റും. മന്ത്രിയായതുകൊണ്ടാണ് ഇക്കാര്യം ലോകം മുഴുവന്‍ അറിഞ്ഞതെന്ന് ബിന്ദു മേനോന്‍ പറഞ്ഞു.

ഈ സംഭവത്തില്‍ മന്ത്രി പൊതുജനങ്ങളോട് ക്ഷമാപണം നടത്തേണ്ടതില്ല. ഞാനാണ് മന്ത്രിയുടെ കൂടെ ജീവിക്കുന്നതെങ്കില്‍, എന്നോട് ക്ഷമ പറഞ്ഞാല്‍ മതിയാകും. ഈ വിഷയത്തില്‍ റിവഞ്ച് എടുത്ത് മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. വേണമെങ്കില്‍ പരാതിയുമായി മുന്നോട്ടു പോകാമായിരുന്നു. പല തവണയും തനിക്ക് പോകാമായിരുന്നു. എന്നാല്‍ എല്ലാം വിട്ടെറിഞ്ഞ് ഭര്‍ത്താവിനൊപ്പം വന്നത് അദ്ദേഹത്തെ അത്രയ്ക്ക് ഇഷ്ടമായിരുന്നതു കൊണ്ടാണ്. ബിന്ദു മേനോന്‍ പറഞ്ഞു.

അതുകൊണ്ടാണ് പരാതി നല്‍കാനൊന്നും പോകാതെ, ക്ഷമാപണം നടത്തിക്കൊണ്ടുള്ള മന്ത്രി ഗണേഷിന്റെ ഫോണ്‍കോളിനായി കാത്തിരുന്നത്. പ്രശ്‌നം അവസാനിപ്പിക്കാന്‍ ആരുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. ഇനി ഇതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിനുമില്ല. എല്ലാം അവസാനിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ അടക്കം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാദമുണ്ടാക്കി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെന്നും ബിന്ദു മേനോന്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ

പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ

കല്ലമ്പലം: കാപ്പ നിയമപ്രകാരം പൊലീസ്പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ. ഒറ്റൂർ വെട്ടിമൺകോണം കുന്നുവിള വീട്ടിൽ അഭിജിത് (27)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 16ന് തിരുവനന്തപുരം ജില്ലയിൽ 8 മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തികൊണ്ട് പൊലീസ് ഇയാളെ നാടുകടത്തിയിരുന്നു.

എന്നാൽ വിലക്ക് ലംഘിച്ച് തിരിച്ചു വന്ന് കഴിഞ്ഞദിവസം രാത്രിയിൽ കല്ലമ്പലം ജംഗ്ഷനിൽ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വീണ്ടും പിടിയിലാകുന്നത്. കല്ലമ്പലം, കടയ്ക്കാവൂർ ,വർക്കല പൊലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമങ്ങൾ ഉൽപ്പടെ എട്ടോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കല്ലമ്പലം എസ്.എച്ച്‌.ഒ ഗോപകുമാർ,എസ്.ഐ സുനിൽകുമാർ, എ.എസ്. ഐ ഇർഷാദ്, എസ്.സി.പി.ഒ മാരായ അസീം , അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.കാപ്പ ലംഘനത്തിനും വധ ശ്രമത്തിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

8 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ

8 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ

കല്ലമ്പലം: കൺട്രോൾ റൂം ഡ്യൂട്ടിയുടെ ഭാഗമായി നടന്ന എക്സൈസിന്റെ വാഹന പരിശോധനയിൽ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സ്കൂട്ടറിൽ സൂക്ഷിച്ചയാൾ പിടിയിൽ. പനയറ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ബിജുവിലാസത്തിൽ വാവച്ചി എന്ന് വിളിക്കുന്ന ബിനു (42)ആണ് പിടിയിലായത്. പള്ളിക്കൽ, മടവൂർ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. എട്ട് ലിറ്റർ മദ്യം ഇയാളിൽനിന്നും പിടിച്ചെടുത്തത്. വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.വിഷ്ണുവിന്റെ നേതൃത്വത്തിൽ എ.ഇ.ഐ ബിനു, പ്രിവേന്റീവ് ഓഫീസർ മഞ്ജുനാഥ്‌, സി.ഇ.ഒ മാരായ പ്രവീൺ, ഗിരീശൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് വിവിധ പദ്ധതികൾക്കായി ഒരുകോടി 24 ലക്ഷത്തി അൻപതിനായിരം രൂപ അനുവദിച്ചു

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് വിവിധ പദ്ധതികൾക്കായി ഒരുകോടി 24 ലക്ഷത്തി അൻപതിനായിരം രൂപ അനുവദിച്ചു

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് വിവിധ പദ്ധതികൾക്കായി ഒരുകോടി 24 ലക്ഷത്തി അൻപതിനായിരം രൂപ അനുവദിച്ചു. ഒ. എസ്. അംബിക എം.എൽ.എ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കുറ്റിമൂട് ഗവൺമെൻറ് എൽ. പി എസിന് പുതിയ മന്ദിരം നിർമ്മിക്കുന്നതിന് ഒരുകോടി രൂപയും മണമ്പൂർ ഗവൺമെൻറ് യു.പി.എസിന് ചുറ്റുമതിൽ നിർമ്മിക്കുന്നതിന് പത്തുലക്ഷം രൂപയും, മുള്ളറങ്കോട് ഗവൺമെൻറ് എൽ .പി .എസിന് ഭിന്നശേഷി സൗഹൃദ ശുചിമുറി നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപയും ‘വഞ്ചിയൂർ ഗവൺമെൻറ് യു.പി.എസിന് അറ്റകുറ്റപ്പണികൾക്കായി നാലു ലക്ഷത്തി അമ്പതിനായിരം രൂപയും അനുവദിച്ചതായി ഒ.എസ് അംബിക എം.എൽ.എ വാർത്താക്കുറുപ്പിൽ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗത്തിലാണ്പ്രവർത്തികളുടെ നിർവഹണ ചുമതല. തുടർനടപടികൾ സാധ്യമായ പരമാവധി വേഗതയിൽ സ്വീകരിച്ച് പ്രവർത്തി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.