ചെറുന്നിയൂരിൽ സ്കൂൾ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചെറുന്നിയൂരിൽ സ്കൂൾ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചെറുന്നിയൂരിൽ സ്കൂൾ ജീവനക്കാരനെ വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കവലയൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലർക്കും ചെറുന്നിയൂർ സ്വദേശിയുമായ വിപിനെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. കുടുംബവുമൊത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ ശേഷമായിരുന്നു സംഭവം. NGO യൂണിയൻ അംഗവും FSETO ചെറി മേഖലാ കമ്മിറ്റി അംഗവും നാടക നടനും പൊതുപ്രവർത്തകനും ആയിരുന്നു വിപിൻ. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മാർട്ടം നടപടികൾക്ക്‌ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ചായമൻസയ്ക്ക് സംസ്കാര സാഹിതി ഡോക്യുമെൻ്ററി പുരസ്കാരം

ചായമൻസയ്ക്ക് സംസ്കാര സാഹിതി ഡോക്യുമെൻ്ററി പുരസ്കാരം

ആറ്റിങ്ങൽ: സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ഹ്രസ്വ ചിത്ര മേളയിൽ ചായമൻസക്ക്ഡോക്യുമെൻ്ററി പുരസ്കാരം. ഫെബ്രുവരി 17 ന് വൈകുന്നേരം കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാര വിതരണം നടക്കും.

എഴുത്തുകാരനും സംവിധായകനും പത്രപ്രവർത്തകനുമായിരുന്നു സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഡിസൻ്ററിക്കാണ് പുരസ്കാരം ലഭിച്ചത്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. എരുവ അനൂപ് എഡിറ്റിങ്ങും ബി മുരളീധരൻ നായർ നിർമ്മാണ നിർവഹണവും ആര്യൻ എസ് ബി നായർ സാങ്കേതിക സഹായവും നിർവഹിച്ചിരിക്കുന്നു. ആയുഷ് മിഷൻ മുൻ മെഡിക്കൽ ഓഫീസർ ഡോ ഡി.ചന്ദ്രകുമാർ, കെ എസ് ആർ ടി സി കൺട്രോളിങ് ഇൻസ്പെക്ടർ ആയിരുന്ന ബി.സാബു, ഡി പി ഐ മുൻ സീനിയർ സൂപ്രണ്ട് കുമുദം, വിദ്യാർഥിനി ഋതുനന്ദ തുടങ്ങിയവർ അവതരണം നിർവഹിച്ചിരിക്കുന്നു.

രാജകുമാരി ഗ്രൂപ്പ് ഇനി പത്തനംത്തിട്ടയിലും

രാജകുമാരി ഗ്രൂപ്പ് ഇനി പത്തനംത്തിട്ടയിലും

രാജകുമാരി ഗ്രൂപ്പിന്റെ പുതിയ ജ്വല്ലറി ഷോറൂം പത്തനംത്തിട്ടയിൽ ഫെബ്രുവരി
2 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതിനോടൊപ്പം രാജകുമാരി ഗ്രൂപ്പിൻ്റെ കനിവിന് ഒരു കൈതാങ്ങ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്കും ആരംഭം കുറിക്കുകയാണ്. അതിൻ്റെ ഭാഗമായി രക്തദാന പ്രാധാന്യം പകർന്ന് നല്കി കൊണ്ട് ഒരു ബോധവത്കരണ റാലി ജനുവരി 28 ബുധനാഴ്ച്ച രാവിലെ 10.30 ന് ഗവ. ഹോസ്‌പിറ്റൽ ജംഗ്ഷൻ മുതൽ KSRTC ബസ്സ് ഡിപ്പോ വരെ നടത്തപ്പെടുകയാണ്.

കഴക്കൂട്ടത്ത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്‌തു

കഴക്കൂട്ടത്ത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്‌തു

കഴക്കൂട്ടത്ത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്‌തു. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എസ്ഐ ബിനു, അരുൺ, സിപിഒമാരായ അരുൺ, രതീഷ്, മനോജ്, അഖിൽരാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഫോറം ഓഫ് റെസിഡൻ്റ്സ് അസോസിയേഷൻ സ് കിളിമാനൂർ 9-ാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

ഫോറം ഓഫ് റെസിഡൻ്റ്സ് അസോസിയേഷൻ സ് കിളിമാനൂർ 9-ാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

കിളിമാനൂർ ഫ്രാക്കിൻ്റെ 9-ാം വാർഷിക സമ്മേളനവും, റിപ്പബ്ളിക്ക് ദിന ആഘോഷവും, പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും FRAK കേന്ദ്ര കമ്മിറ്റി ആഫീസിൽ നടന്നു.

പ്രസിഡൻ്റ് മോഹൻ വാലഞ്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് എം രാജേന്ദ്രൻ നായർ സ്വാഗതവും, ജനറൽ സെക്രട്ടറി റ്റി .ചന്ദ്രബാബു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജി ചന്ദ്രബാബു വരവ് -ചെലവ് കണക്കുകളും അവതരിപ്പിച്ചു. വിവിധ റെസിഡൻ്റ്സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഒട്ടേറെ പേർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

പുതിയ ഭാരവാഹികളായി എം എസ് പ്രേംചന്ദ്രബാബു [പ്രസിഡൻറ്], എൻ ഹരികൃഷ്ണൻ [ജനറൽ സെക്രട്ടറി], ആർ സുഭാഷ് [ട്രഷറർ], മുത്താന സുധാകരൻ [PRO] എന്നിവരെ യോഗം ഐകകണ്ഠേന തെരെഞ്ഞെടുത്തു.
ആർ സുഭാഷ് കൃതജ്ഞത രേഖപ്പെടുത്തി.