അഞ്ചുതെങ്ങ്  മത്സ്യത്തൊഴിലാളി ടു വീലർ തട്ടി മരിച്ചു

അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളി ടു വീലർ തട്ടി മരിച്ചു

അഞ്ചുതെങ്ങ്: താഴമ്പള്ളിയിൽ മത്സ്യത്തൊഴിലാളി ടു വീലർ തട്ടി മരിച്ചു. താഴംപള്ളി പുതുവൽ വീട്ടിൽ ലൈലാമ്മയാണ് (52)മരിച്ചത്. രാവിലെ 11മണിക്ക് താഴമ്പള്ളി സെൻറ് ആന്റണി കുരിശ്ടിക്ക് സമീപത്ത് നടന്ന സംഭവത്തിൽ
അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം നാളെ ചിറയിൻകീഴ് ഹോസ്പിറ്റലിൽ. വണ്ടിയോടിച്ചിരുന്ന പയ്യൻ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്. ഹാർബറിൽ മത്സ്യ കച്ചവടം കഴിഞ്ഞു സഹോദരിയുടെ വീട്ടിലേക്ക് പോകുന്നവഴിയാണ് അപകടം നടന്നത്

ഭർത്താവ്: ജോയികുട്ടി
മക്കൾ : ഹെലൻ, ജാക്സൺ. മരുമകൻ സേവ്യർ തങ്കച്ചൻ

കല്ലമ്പലത്ത് സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

കല്ലമ്പലത്ത് സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിന്നും കല്ലമ്പലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കല്ലമ്പലം ജംഗ്ഷനിൽ അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. നാലര മണിയോട് കൂടിയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടം ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിക്കാൻ കാരണമായി.

കാൽനട യാത്രക്കാരിയായ അധ്യാപിക കാറിടിച്ച് മരിച്ചു

കാൽനട യാത്രക്കാരിയായ അധ്യാപിക കാറിടിച്ച് മരിച്ചു

തിരുവനന്തപുരം∙ കാൽനടയാത്രക്കാരിയായ അധ്യാപിക കാറിടിച്ച് മരിച്ചു. പള്ളിച്ചൽ പെരിങ്ങോട് തിരുഹൃദയ ഭവനിൽ ബിജു കുമാറിന്റെ ഭാര്യ ഡി.ഗീത (41) ആണ് മരിച്ചത്. രാവിലെ കുണ്ടമൺകടവ് പാലത്തിലായിരുന്നു അപകടം. പേയാട് സെന്റ് സെവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപികയാണ്.

ആലംകോട് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറി

ആലംകോട് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറി

ആറ്റിങ്ങൽ: തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മറ്റ് ബൈക്കുകളിലും കാറുകളിലും ഇടിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ കാർ തടഞ്ഞു വെച്ച് ഡ്രൈവറെ ആറ്റിങ്ങൽ പൊലീസിന് കൈമാറുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കുകൾ ഒന്നും തന്നെ ഇല്ല. വൈകുന്നേരം അഞ്ചരമണിയോടെ ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

ദേശീയപാതയിൽ കാർ നിയന്ത്രണം തെറ്റി വയലിൽ വീണു

ദേശീയപാതയിൽ കാർ നിയന്ത്രണം തെറ്റി വയലിൽ വീണു

ആറ്റിങ്ങൽ: ആലംകോട് ദേശീയപാതയിൽ പുളിമൂട്ടിൽ നിന്നും മണ്ണൂർഭാഗം റോഡിൽ ചൂരോട്ട് ഇന്ന് രാവിലെ 6.30 ന് നടന്ന അപകടത്തിൽ ആൾട്ടോ കാർ നിയന്ത്രണം തെറ്റി താഴ്ചയുള്ള വയലിലേക്ക് പതിച്ചു. തലകുത്തനെ മറിഞ്ഞ കാർ ചെളിയിൽ താഴ്ന്നുപോയി. ഡ്രൈവർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. അൽഭുതകരമായാണ് ഇയാൾ പരിക്കില്ലാതെ രക്ഷപ്പെട്ടത്.

ചുരത്തിൽ പാറക്കല്ല് വീണ് ബൈക്ക് യാത്രികൻ മരിച്ചു

ചുരത്തിൽ പാറക്കല്ല് വീണ് ബൈക്ക് യാത്രികൻ മരിച്ചു

താമരശ്ശേരി: ചുരം ഏഴാംവളവിന് മുകൾഭാഗംവെച്ചുണ്ടായ ഒരപകടത്തിന്റെ ദൃശ്യമാണ്.ക്യാമറവെച്ച ബൈക്കിന്റെ മുന്നിൽ സഞ്ചരിക്കുന്ന ബൈക്കിന്റെ പിറകിലിരിക്കുന്ന 22 വയസ്സുള്ള ചെറുപ്പക്കാരനാണ് അതി ദാരുണമായി അപകടത്തിൽപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്തത്. ചുരത്തിന് മുകളിലുള്ള മലയിൽ നിന്ന് വലിയ പാറക്കല്ല് ഇളകിവീണ് ബൈക്കിൽ പതിക്കുകയായിരുന്നു.