തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍ മുക്കിലായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറിയാണ് സുനീഷ് തെറിച്ചുവീണത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്കില്‍ ഉണ്ടായിരുന്ന മണക്കാട് സ്വദേശി അല്‍ അമാന്‍(19) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ബൈക്കുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്.

പാലക്കാട് ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ടിപ്പര്‍ലോറി കയറിയിറങ്ങി; ദാരുണാന്ത്യം

പാലക്കാട് ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ടിപ്പര്‍ലോറി കയറിയിറങ്ങി; ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് അയിലൂരില്‍ ഉറങ്ങിക്കിടന്ന ആള്‍ ടിപ്പര്‍ ലോറി കയറി മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ് (കുട്ടന്‍ 45) ആണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുമ്പോഴാണ് തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേഷിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങിയത്.

അയിലൂര്‍ സ്വദേശി ജയപ്രകാശിന്റെ വീട്ടിലേക്ക് മണ്ണ് കൊണ്ടുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാത്രിയില്‍ ടിപ്പറില്‍ മണ്ണ് കൊണ്ടുവന്നു തള്ളിയത്.

ആറ്റിങ്ങൽ മൂന്നുമൂക്കിൽ വാഹനാപകടം; ഓട്ടോ റിക്ഷാ ഡ്രൈവർ മരണപെട്ടു

ആറ്റിങ്ങൽ മൂന്നുമൂക്കിൽ വാഹനാപകടം; ഓട്ടോ റിക്ഷാ ഡ്രൈവർ മരണപെട്ടു

ആറ്റിങ്ങൽ: മൂന്നു മുക്കിൽ നിന്നും ആറ്റിങ്ങലിലേയ്ക് വരുകയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു ഓട്ടോ ഡ്രൈവർ മരണപെട്ടു. പട്ട്ള തിരുവാതിരയിൽ മധുകുമാർ (66) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ വെഡ് ലാൻഡിനു മുന്നിലായിരുന്നു സംഭവം ആറ്റിങ്ങൽ കെ എസ് ആർ ടി സി സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് ഇദ്ദേഹം അപകടത്തെ തുടർന്ന് നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രസന്ന ഭാര്യയും എബിൻ, അക്ഷര മക്കളുമാണ്.

ഇരുചക്രവാഹനത്തില്‍ പോയ കുടുംബത്തെ ലോറി ഇടിച്ചുവീഴ്ത്തി; ആറുവയസുകാരന് ദാരുണാന്ത്യം

ഇരുചക്രവാഹനത്തില്‍ പോയ കുടുംബത്തെ ലോറി ഇടിച്ചുവീഴ്ത്തി; ആറുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻ കരയിൽ വാഹനാപകടം. അപകടത്തിൽ ആറു വയസ്സുകാരന് ദാരുണാന്ത്യം.മണലുവിളസ്വദേശി ജിജിൻ്റെയും രേഷ്മയുടേയും രണ്ടാമത്തെ മകൻ ആരിഷാണ് മരണപ്പെട്ടത്.നെയ്യാറ്റിൻകര ഗ്രാമത്തിന് സമീപം രാവിലെ ഒൻപത് മണിയോടെ ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ലോറി മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.സംഭവസ്ഥലത്ത് വച്ച് തന്നെ കുട്ടി മരണപ്പെട്ടു. മാതാപിതാക്കളും മൂത്ത കുട്ടിയും നിസാര പരിക്കുകളോടെ രക്ഷപെട്ടു. സംഭവത്തിൽ ലോറിയെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം

ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം

ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. അശ്രദ്ധമായി റോഡിന് കുറുകെ പോയ ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നു വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ മൂന്നു വാഹനങ്ങളും ഒന്നിന് പുറകിലായി ഇടിയ്ക്കുകയായിരുന്നു. കൊല്ലം ഭാഗത്തുനിന്ന് വന്ന കാറിന്റെ പിൻഭാഗവും ചടയമംഗലം ഭാഗത്തു നിന്നും വന്ന ഒംനി വാനിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ആർക്കും ഗുരുതര പരിക്കുകളില്ല.

തിരുവനന്തപുരം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: ദമ്മാം-റിയാദ്​ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) ആണ്​ മരിച്ചത്​. റിയാദിൽനിന്ന് ദമ്മാമിലേക്ക് ലോഡുമായി പോവുകയായിരുന്ന ട്രക്ക്​ റിയാദ് നഗരത്തോട്​ ചേർന്നുള്ള ചെക്ക് പോയിൻറിന്​ സമീപം മറിയുകയായിരുന്നു.

അജിത്താണ്​ വാഹനം ഓടിച്ചിരുന്നത്​. അജിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മോഹനൻ വാസുദേവൻ-ലത ദമ്പതികളുടെ മകനാണ്.

ഭാര്യ: അനഘ വിജയകുമാർ.
മകൻ: മോഹനൻ.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.