തിരുവനന്തപുരം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: ദമ്മാം-റിയാദ്​ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) ആണ്​ മരിച്ചത്​. റിയാദിൽനിന്ന് ദമ്മാമിലേക്ക് ലോഡുമായി പോവുകയായിരുന്ന ട്രക്ക്​ റിയാദ് നഗരത്തോട്​ ചേർന്നുള്ള ചെക്ക് പോയിൻറിന്​ സമീപം മറിയുകയായിരുന്നു.

അജിത്താണ്​ വാഹനം ഓടിച്ചിരുന്നത്​. അജിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മോഹനൻ വാസുദേവൻ-ലത ദമ്പതികളുടെ മകനാണ്.

ഭാര്യ: അനഘ വിജയകുമാർ.
മകൻ: മോഹനൻ.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

തോന്നയ്ക്കൽ വാഹനാപകടം; ഒരാൾ മരിച്ചു

തോന്നയ്ക്കൽ വാഹനാപകടം; ഒരാൾ മരിച്ചു

ആറ്റിങ്ങൽ: തോന്നയ്ക്കൽ സയൻസ് പാർക്കിനു സമീപം അപകടം. കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരണപെട്ടു

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ കുടുംബം അപകടത്തിൽപെട്ടു; 7പേർക്ക് പരിക്ക്

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ കുടുംബം അപകടത്തിൽപെട്ടു; 7പേർക്ക് പരിക്ക്

തൃശൂർ: ദേശീയപാത തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശികളായ 7 പേർക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്.

തിരുവനന്തപുരം സ്വദേശികളായ മോനിഷ്(19), മോളി (50), അഖിൽ (25), ആദർശ് (26),
രാധാകൃഷ്ണൻ (31), ഹർഷ (25), അക്ഷിമ (20) എന്നിവർക്കാണ് പരിക്കേറ്റത്. 4 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി: ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിൽ ഇന്നലെ രാത്രിയാണ് അപകടം നടന്നത്. പുതുവൈപ്പ് സ്വദേശിയായ കെൽവിൻ ആന്റണിയാണ് മരിച്ച ഒരാൾ. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും വഴിതെറ്റി വന്ന് പുഴയിൽ വീണതാകാമെന്നാണ് പൊലീസ് നിഗമനം.

രണ്ടുപേർ അപകടത്തിൽ പെട്ടതായി ആദ്യം അറിഞ്ഞിരുന്നില്ല. മരിച്ച കെൽവിൻ ആന്റണിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തതിനു ശേഷമാണ് ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ടാമത്തെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. പുഴയുടെ ഭാഗത്ത് കൈവരികളുമുണ്ടായിരുന്നില്ല.

എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 17 പേർക്ക് പരിക്ക്

എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 17 പേർക്ക് പരിക്ക്

കോട്ടയം: എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു 17 പേർക്ക് പരിക്കേറ്റു. കർണാടകയിൽ നിന്നുള്ള അയ്യപ്പക്തരുടെ വാഹനമാണ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല. 43 അംഗ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ 15 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ശബരിമല പാതയിൽ ഗതാഗത തടസം നേരിട്ടു.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ കുടുംബം അപകടത്തിൽപെട്ടു; 7പേർക്ക് പരിക്ക്

കൊട്ടാരക്കരയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കൊട്ടാരക്കരയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ആനാട് സ്വദേശി ജമാല്‍ മുഹമ്മദ് (68) ആണ് മരിച്ചത്. കൊട്ടാരക്കര വയയ്ക്കല്‍ എംസി റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ജമാലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.