വർക്കലയിൽ വാഹനാപകടം; 11 വയസുകാരന് ദാരുണാന്ത്യം

വർക്കലയിൽ വാഹനാപകടം; 11 വയസുകാരന് ദാരുണാന്ത്യം

വർക്കലയിൽ ടൂവീലറിൽ സ്വകാര്യ ബസിടിച്ച് 11 വയസ്സുകാരന് ദാരുണാന്ത്യം. കല്ലമ്പലം കാട്ടുചന്ത സ്വദേശി മുഹമ്മദ് ഫർഹാൻ ആണ് മരണപ്പെട്ടത്. വർക്കല ആയുർവേദ ആശുപത്രിക്ക് മുന്നിൽ വച്ച് ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. മാതാവ് താഹിറയോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കവേയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനത്തെ സ്വകാര്യ ബസ് അലക്ഷ്യമായി ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ്സിന്റെ പുറകിലെ ടയറിന്റെ ഭാഗം സ്കൂട്ടിയിൽ തട്ടുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫർഹാന്റെ തലയിലൂടെ ബസിന്റെ പിൻവശത്തെ ചക്രം കയറിയിറങ്ങുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫർഹാന്റെ ജീവൻ രക്ഷിക്കാനായില്ല. താഹിറയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും പരിക്ക്

ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും പരിക്ക്

തിരുവനന്തപുരം ഉഴമലക്കലിൽ ലോറി ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്ക് പരിക്ക്.പരിക്കേറ്റ 3 വിദ്യാർത്ഥികളെയും 2 സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഴമലയ്ക്കൽ എലിയാവൂരിൽ 9 മണിക്കാണ് സംഭവം. ലോറി ജീവനക്കാരെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു
നെടുമങ്ങാട് നിന്ന് ആര്യനാടേക്ക് വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ബസ്റ്റോപ്പിൽ ഇടിച്ചു കയറിയത്.

നിയന്ത്രണം വിട്ട കാർ കുഴിയിൽ വീണു ഒരാൾ മരണപെട്ടു, 5 പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട കാർ കുഴിയിൽ വീണു ഒരാൾ മരണപെട്ടു, 5 പേർക്ക് പരിക്ക്

ആറ്റിങ്ങൽ: നിയന്ത്രണം വിട്ട കാർ കുഴിയിൽ വീണു ഒരാൾ മരണപെട്ടു, 5 പേർക്ക് പരിക്ക്. ആലംകോട് പാലാംകോണം കാറ്റാടി മുക്ക് ജംഗ്ഷനിൽ ചൊവ്വാഴ്ച രാത്രി 11. 30 ഓടെയായിരുന്നു സംഭവം. തൊപ്പിച്ചന്ത ഭാഗത്ത് നിന്നും ആലംകോട് ഭാഗത്തേയ്ക്ക് പോയ മാരുതി സുസുക്കി സിയാസ് കാർ ആണ് അപകടത്തിൽപ്പെട്ടത്. ബൈപാസ് നിർമാണ കുഴിയിലേയ്ക് കാർ മറിഞ്ഞാണ് അപകടം സംഭവിച്ചത്.

പാരിപ്പള്ളി സ്വദേശി ഡോമിസ്(21) ആണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റ് 5 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കിളിമാനൂർ സ്വദേശി അക്ഷയ് (22), കടയ്ക്കാവൂർ സ്വദേശി ബ്രൗൺ (21), അഞ്ചുതെങ്ങ് സ്വദേശി ഫ്ലമിൻസ് (23), കടയ്ക്കാവൂർ സ്വദേശി സ്റ്റീഫൻ (21), വക്കം സ്വദേശി വിഷ്ണു (20) എന്നിവർക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം

ആലംകോട് വാഹനാപകടം: ഒരു മരണം

ആലംകോട് വാഹനാപകടം: ഒരു മരണം

ആലംകോട് കൊച്ചുവിളയിൽ ഇന്ന് പകൽ ഒന്നര മണിക്ക് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ആലംകോട് ഹൈസ്കൂളിന് സമീപം ടിഎംകെ ഹൗസിൽ മുജീബ് റഹ്മാൻ ആണ് മരിച്ചത്. 49 വയസ്സ് ആയിരുന്നു.

കൊച്ചുവിളയിൽവച്ച് മുജീബ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മുജീബിനെ ഉടൻതന്നെ കെ ടി സി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലുംമരണം സംഭവിച്ചിരുന്നു. ആലംകോട് കിളിമാനൂർ റോഡിൽ എം ആർ സ്റ്റൗവ് റിപ്പയറിങ് സെന്റർ നടത്തുകയായിരുന്നു മുജീബ് റഹ്മാൻ.

ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷമായിരിക്കും കബറടക്കം നടക്കുക.

ഭാര്യ: ഷംലബീവി.
മക്കൾ: മുഹ്സിൻ, അഹ്സിൻ.

കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ കാര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പേരാല്‍ സ്വദേശി ഫര്‍ഹാസ് (17) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അംഗടിമുഗര്‍ ജിഎച്ച്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ഫര്‍ഹാസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുമ്പളയില്‍ വെച്ച് അപകടമുണ്ടായത്. ഓണാഘോഷം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍, പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. പിന്നീട് പൊലീസ് എത്തുമ്പോള്‍ കാര്‍ കുമ്പളയില്‍ തലകീഴായി മറിഞ്ഞു കിടക്കുന്നതാണ് കാണുന്നത്. പൊലീസാണ് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. കാറില്‍ ഫര്‍ഹാസിനൊപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്കുകള്‍ മാത്രമാണ് പറ്റിയത്.

പൊലീസ് പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് ഫര്‍ഹാസിന്റെ കുടുംബം ആരോപിച്ചിരുന്നു. കുമ്പള പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതിനല്‍കിയിട്ടുണ്ട്.

ലോറിയും ബൈക്കും കൂട്ടിയിടിച്ചു; യുവഡോക്ടർ മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ചു; യുവഡോക്ടർ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഹൗസ് സർജൻ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്ക് അൽ നൂറിൽ ഷാനവാസിന്റെ മകൻ ഡോ.അനസ് (24) ആണ് മരിച്ചത്.

ദേശീയപാതയിൽ പുന്നപ്ര കുറവൻ തോടിന് സമീപം പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം. ലോറി ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്.