by Midhun HP News | Oct 14, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊടുമൺ ആരോവില്ലയിൽ (എൻ.ആർ.എ :33) പി രവീന്ദ്രൻ പിള്ള (മുൻ അധ്യാപികൻ, ഡയറ്റ്, ആറ്റിങ്ങൽ), സി.പി.ഐ.എം വിളയിൽമൂല ബ്രാഞ്ച് അംഗം)(81) അന്തരിച്ചു.
ഭാര്യ: പരേതയായ ഓമന അമ്മ(റിട്ടയേർഡ് ബി.ഡി.ഒ).
മകൻ: അഭിലാഷ് ആർ (ദുബായ്).
മരുമകൾ: ശ്രീജ എസ് നായർ (ദുബായ്).
by Midhun HP News | Oct 11, 2025 | Latest News, മരണം
വർക്കല : റോഡിൽ കെട്ടിയിരുന്ന കയറിൽ തട്ടി ബൈക്ക് നിയന്ത്രണംതെറ്റി മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വർക്കല ശിവഗിരി ചെറുകുന്നം ഗോകുലത്തിൽ സുരേഷ് ഉത്തമനാ(55)ണ് മരിച്ചത്. വർക്കല മുണ്ടയിൽ ക്ഷേത്രം റോഡിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 11.40-നായിരുന്നു അപകടം. റോഡിലെ ഓടയ്ക്കു മുകളിലായി പുതുതായി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിരുന്നു. ഇതിനു മുകളിലൂടെ വലിയ വാഹനങ്ങൾ കയറാതിരിക്കുന്നതിനായി റിബണും കയറും കെട്ടിയിരുന്നു. ഇരുചക്രവാഹനങ്ങൾ മാത്രം കടന്നുപോകുന്നതിനായി റോഡിന്റെ ഒരു വശത്ത് സൗകര്യമൊരുക്കിയിരുന്നു.
കൂടാതെ ബൈക്ക് യാത്രികരെ കടത്തിവിടുന്നതിനായി ഒരു ജീവനക്കാരനെയും കരാറുകാർ നിയോഗിച്ചിരുന്നു. സുരേഷ് ഉത്തമൻ ബൈക്കിൽ ഇതുവഴി സഞ്ചരിക്കുമ്പോൾ കയർ ശ്രദ്ധയിൽപ്പെടാതെ അതിൽ തട്ടി നിയന്ത്രണംതെറ്റി വീഴുകയായിരുന്നു.
നിയന്ത്രണത്തിനായി നിയോഗിച്ച ജീവനക്കാരനും അപകടസമയം അവിടെയില്ലായിരുന്നു. പരിക്കേറ്റ് അല്പസമയം റോഡിൽ കിടന്ന സുരേഷ് ഉത്തമനെ നാട്ടുകാരാണ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുരേഷ് ഉത്തമൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40-ഓടെയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്കു വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. ശിവസേനയുടെ സംസ്ഥാന സമിതിയംഗമായിരുന്നു സുരേഷ് ഉത്തമൻ. അച്ഛൻ: ഉത്തമൻ. അമ്മ: പ്രഭാവതി. ഭാര്യ: സ്വപ്ന. മക്കൾ: സുരഭി, ഉമാമഹേശ്വരി. മരുമകൻ: അനൂപ്.”


by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത, മരണം
അബുദാബി: തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നസീർ (37) അബുദാബി മുസഫയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: നസീര്‍ അബ്ദുല്‍ റഹിം
മാതാവ്: നൂര്‍ജഹാന്‍
ഭാര്യ: ഷൈനി ഷെറൂഫ്,
മകള്‍: ഫാത്തിഹ ഐറാന്‍.
അബുദാബി കെഎംസിസി ലീഗല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത, മരണം
കുറക്കട: അണ്ടൂർ ആക്കോട്ടുവിള SRA61 ചരുവിളവീട്ടിൽ മീനാക്ഷി (78) നിര്യാതയായി. മക്കൾ: ചന്ദ്രിക, മധു, അനിൽകുമാർ.
മരുമക്കൾ: ചന്ദ്രബാബു, മണിച്ചി.
സഞ്ചയനം: 05/10/2025 രാവിലെ രാവിലെ 09 മണിക്ക്
by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം സാജു നിവാസിൽ (എം.ആർ.എ:17) പി മാധവൻ കുട്ടി (78) (എക്സ് ഇന്ത്യൻ നേവി) അന്തരിച്ചു.
ഭാര്യ: എസ് തുളസീഭായി.
മക്കൾ: എം.റ്റി സാജു (ജേണലിസ്റ്റ്), സജി കൃഷ്ണപ്രസാദ് (സിവിൽ എഞ്ചിനീയർ).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്
by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ പൊയ്കമുക്ക് പറങ്കിമാംവിള ശാലിനി ഭവനിൽ പരേതനായ രാജന്റെ ഭാര്യ ശാന്ത (80) നിര്യാതയായി.
മക്കൾ: ബിനു (Late), സിനു, മനു, ശാലിനി
മരുമക്കൾ: മിനി, സുജിത, പ്രദീപ്
സഞ്ചയനം: ഞായർ രാവിലെ 8 മണി
Recent Comments