by Midhun HP News | Dec 22, 2023 | Latest News, മരണം
പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസന്‍ കുര്യന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
by Midhun HP News | Dec 22, 2023 | Latest News, മരണം
കല്ലമ്പലം: ഇടവൂർക്കോണം കുന്നുവിള പുത്തൻവീട്ടിൽ ബിജു(44) അന്തരിച്ചു. ആത്മഹത്യയായിരുന്നു. ഇടവൂർക്കോണം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മോർച്ചറിയിൽ.
ഭാര്യ: ബിൻസി
മകൾ: അപർണ.
by Midhun HP News | Dec 19, 2023 | Latest News, മരണം
ആറ്റിങ്ങൽ: ആലംകോട് തൊട്ടിക്കല്ലിൽ ഇസ്ലാം മുക്ക് ആട്ടോ ഓടിച്ചിരുന്ന നൗഷാദ് മൻസിൽ നൗഷാദ് മരണപ്പെട്ടു.
by Midhun HP News | Dec 15, 2023 | Latest News, മരണം
കുറ്റിപ്പുറം: തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു. വയനാട് കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ സ്‌കൂള്‍ വിട്ടുവന്ന ഹയ ഒരുവയസ്സുകാരനായ അനിയന്റെ തൊട്ടിലിന് അരികിൽ കളിക്കുകയായിരുന്നു. കട്ടിലിൽ നിന്നും ചാടുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
സഹോദരങ്ങള്‍: ഹിബാ സന, മുഹമ്മദ് മുസ്തഫ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കഴുത്തല്ലൂര്‍ ജുമാമസ്ജിദ് കബറിസ്താനില്‍.
by Midhun HP News | Dec 15, 2023 | Latest News, മരണം
തൃശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെപി വിശ്വനാഥന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 1967 മുതല്‍ 1970 വരെ തൃശൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും 1972 മുതല്‍ കെപിസിസിയുടെ നേതൃനിരയിലും പ്രവര്‍ത്തിച്ചു.1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും പിന്നീട് 1987, 1991, 1996 വര്‍ഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1991 മുതൽ 1994 വരെ കെ.കരുണകരന്റെയും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. 2005ല്‍
ഹൈക്കോടതി പരാമർശത്തെ തുടർന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചു.
2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു
by Midhun HP News | Dec 14, 2023 | Latest News, മരണം
സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന് പരിക്ക്. ഗുമസ്തൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചിത്രമാണ് ഗുമസ്തൻ. സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ താരത്തിന്റെ പരിക്ക് അത്ര സാരമല്ലെന്നാണ് റിപ്പോർട്ട്. ബിബിൻ ജോർജിനെ കൂടാതെ ദിലീഷ് പോത്തൻ, ജെയ്സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്‌സാണ്ടർ പ്രശാന്ത്, മക്ബുൽ സൽമാൻ കൈലാഷ്, ഐ എം വിജയൻ, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
Recent Comments