ദീപു (49) അന്തരിച്ചു

ദീപു (49) അന്തരിച്ചു

ചിറയിൻകീഴ് വലിയകട മുക്കാലുവട്ടം ദീപ്തിയിൽ ദീപു അന്തരിച്ചു. 49 വയസ്സായിരുന്നു.
ശാരീരികമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിക്ക് ചിറയിൻകീഴ് ആർ വി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. റിട്ടയേഡ് തഹസിൽദാർ ഗോകുലാനന്ദന്റെയും, റിട്ടയേർഡ് എച്ച് എം ഇന്ദിരയുടെയും മകനാണ്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റും, എച്ച് എം സി സ്റ്റാഫ് യൂണിയൻ (സിഐടിയു) ചിറയിൻകീഴ് യൂണിറ്റ് ഭാരവാഹിയുമായിരുന്നു.

ഭാര്യ: സിന്ധു (വാട്ടർ അതോറിറ്റി).
മകൻ: ആരീസ്.

കൃഷ്ണൻകുട്ടിനായർ (67) അന്തരിച്ചു

കൃഷ്ണൻകുട്ടിനായർ (67) അന്തരിച്ചു

ശാസ്തവട്ടം ബിന്ദു ഭവനിൽ സി കൃഷ്ണൻകുട്ടിനായർ (പാറയിൽ)(67) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ: എം ബിന്ദുകുമാരി.
മക്കൾ: അഖിൽ കെ നായർ, ഐശ്വര്യ നായർ.
മരുമകൻ: എസ് അഖിൽ.

വി സുഗതൻ(73) അന്തരിച്ചു

വി സുഗതൻ(73) അന്തരിച്ചു

ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം എൻ.വി നിവാസിൽ (എം.ആർ.എ 81) പരേതനായ എൻ വാസുദേവന്റെ മകൻ വി സുഗതൻ(73) (ന്യൂസ് പേപ്പർ ഏജന്റ്) അന്തരിച്ചു.

ഭാര്യ: എസ് ഇന്ദിര.

മക്കൾ: എസ് ശ്രീലക്ഷ്മി (കിഴുവിലം കോ-ഓപ്പറേറ്റീവ് ബാങ്ക്), എസ് ശ്രീഗൗരി (അധ്യാപിക,സി.എസ്.ഐ.ഇ.എം എച്ച്.എസ്.എസ്, ആറ്റിങ്ങൽ), എസ് ശ്രീവാസ് (എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസ്), എസ് ശ്രീദേവ് (ഹോട്ടൽ മാരിയറ്റ് ഇന്റർനാഷണൽ).

മരുമക്കൾ: എസ്.എസ് വിഷ്ണു (ചിറയിൻകീഴ് കോ-ഓപ്പറേറ്റീവ് ബാങ്ക്),ജെ അരുൺകുമാർ (ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്),പൂജ കൃഷ്ണൻ.സംസ്കാരം ഇന്ന് (20/10/2023) ശാന്തികവാടത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക്.

‘സാന്ത്വനം’ സീരിയലിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു

‘സാന്ത്വനം’ സീരിയലിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ടെലിവിഷൻ സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സൂപ്പർഹിറ്റായ സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്.

കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. ആദിത്യന്റെ അപ്രതീക്ഷിത വിയോ​ഗം അറിഞ്ഞ് നിരവധി സിനിമാ, സീരിയല്‍ പ്രവര്‍ത്തകരാണ് ആശുപത്രിയിലേക്ക് എത്തുന്നത്.

നിരവധി ഹിറ്റ് സീരിയലുകളാണ് ആദിത്യന്റെ പേരിലുള്ളത്. വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്. പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയായിരുന്നു അപ്രതീക്ഷിത വിയോ​ഗം.

സുകുമാരനാശാരി (85) അന്തരിച്ചു

സുകുമാരനാശാരി (85) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് മകയിരത്തിൽ സുകുമാരനാശാരി (85) അന്തരിച്ചു.

ഭാര്യ: രാജമ്മ
മക്കൾ: കൊളാഷ് സുരേഷ്ബാബു, അജികുമാർ, രാജീവ്, ഷീബ.
മരുമക്കൾ: ശ്രീജ, സരിത, സുരേഷ്ബാബു

സഞ്ജിത് (38) അന്തരിച്ചു

സഞ്ജിത് (38) അന്തരിച്ചു

ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാറിലൂടെ കലാരംഗത്തേക്ക് കടന്നു വന്ന കല്ലറ തണ്ണിയം കിഴക്കും കര പുത്തൻ വീട്ടിൽ സഞ്ജിത് (38)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

മാതാവ്: വസന്ത
ഭാര്യ: അഞ്ജു