by Midhun HP News | Jul 4, 2023 | Latest News, മരണം
വര്‍ക്കലയില്‍ പ്രവാസി തീകൊളുത്തി മരിച്ച നിലയില്‍. പാളയംകുന്ന് കെ.എന്‍.ബി റോഡ് സജി നിവാസില്‍ സജികുമാറി(52)നെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു സംഭവം. വീട്ടില്‍നിന്നും അല്‍പം മാറി ഒരു മുറിയും വിറകുപുരയുമൊക്കെയുള്ള ഒരു ചെറിയ കെട്ടിടത്തിലായിരുന്നു സജികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിറകുപുരയില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും സജികുമാര്‍ മരിച്ചിരുന്നു. പ്രവാസിയായ സജികുമാര്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഉച്ചയോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സജികുമാര്‍ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെന്ന് അയിരൂര്‍ പോലീസ് അറിയിച്ചു.
by Midhun HP News | Jul 4, 2023 | Latest News, മരണം
പേരേറ്റിൽ കിണറ്റുവിലവിളാകത്ത് (സുരലാൽ മന്ദിരം)പരേതനായ കൊച്ചുകീഴതിൽ രാഘവന്റെ ഭാര്യ പൊന്നമ്മ (96)അന്തരിച്ചു.
സംസ്കാരം നാളെ 05/7/2023 ബുധനാഴ്ച രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ.
by liji HP News | Jul 4, 2023 | Latest News, മരണം
ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം ശരത് ഭവനിൽ ശശിധരന്റെ ഭാര്യ ശകുന്തള (68) മരണപ്പെട്ടു. സംസ്കാരം വീട്ടു വളപ്പിൽ നടന്നു.
മകൻ ശരത്.
മരണാനന്തര കർമ്മങ്ങൾ 10.07.23 തിങ്കൾ രാവിലെ 8.30 ന്
by liji HP News | Jul 3, 2023 | Latest News, മരണം
പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ സമീപം പറവിളാകത്ത് തങ്കമണി (62)
അന്തരിച്ചു.
by liji HP News | Jul 3, 2023 | Latest News, മരണം
ആറ്റിങ്ങൽ അക്കരവിള വിപിൻ നിവിസിൽ ആർ അശോകൻ (59) അന്തരിച്ചു.
ഭാര്യ: എസ് കുമാരി.
മക്കൾ: എ വിപിൻ, എ വിനീത്,എ എബിൻ.
മരുമക്കൾ: എം അർച്ചന, എ സിന്ധു, എം.എസ് ആര്യ.
സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്
by liji HP News | Jul 3, 2023 | Latest News, മരണം
തിരുവനന്തപുരം; നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിന്റെ ഭാര്യ സോന (22)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയും വിപിനും വിവാഹിതരായത്.
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവ് വിപിനാണ് തൂങ്ങിയ നിലയില്‍ സോനയെ ആദ്യം കണ്ടത്. കെട്ടഴിച്ച് ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു.
അസ്വാഭാവിക മരണത്തിന് കാട്ടാകട പൊലീസ് കേസ് എടുത്തു.
Recent Comments