by liji HP News | Jul 7, 2023 | Latest News, മരണം
തമിഴ്നാട്ടിൽ കോയമ്പത്തൂർ റേഞ്ച് ഡിഐജി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു.
ഡിഐജി സി വിജയകുമാർ ആണ് മരണപ്പെട്ടത്. ക്യാമ്പ് ഓഫീസിൽ സ്വയം വെടി വച്ചാണ് മരണമെന്ന് സൂചന. പ്രഭാത നടത്തത്തിന് ശേഷം ആറുമണിയോടെ വീട്ടിലെത്തിയാണ് സംഭവം.
by Midhun HP News | Jul 6, 2023 | Latest News, മരണം
തൃശൂര്‍: സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തൃശൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12: 15 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
1928-ല്‍ പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകളായി പൊന്നാനിക്കടുത്ത് മൂക്കുതലയില്‍ ജനിച്ചു. അടുത്തിടെ അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് സഹോദരനാണ്. ഭര്‍ത്താവ് പരേതനായ രവി നമ്പൂതിരി വാതില്‍പ്പുറപ്പാട്, കാലപ്പകര്‍ച്ചകള്‍, കാട്ടിലും നാട്ടിലും, നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ തുടങ്ങിയ പുസത്കങ്ങളും രചിച്ചിട്ടുണ്ട്.
by Midhun HP News | Jul 6, 2023 | Latest News, മരണം
വക്കം പഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ വേണു നിര്യാതനായി.
by Midhun HP News | Jul 6, 2023 | Latest News, മരണം
മലപ്പുറം: റിട്ട.അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. കഥ പറഞ്ഞും കവിത ചൊല്ലിയും സ്‌കൂള്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയാണ് സംഭവം. മലപ്പുറം കാളികാവ് ചോലശ്ശേരി ഫസലുദ്ദീന്‍ (63) ആണ് മരിച്ചത്.
വീടിനു സമീപത്തുള്ള ആമപ്പൊയില്‍ ഗവ.എല്‍പി സ്‌കൂളില്‍ കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരിക്കുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കഥോത്സവ’ത്തിന്റെ ഭാഗമായി ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്നു ഫസലുദ്ദീന്‍. 5 വര്‍ഷം മുന്‍പാണ് അദ്ദേഹം വിരമിച്ചത്. വിരമിച്ചെങ്കിലും പ്രദേശത്തെ സ്‌കൂളുകളിലും കോളജുകളിലും ക്ലാസെടുത്തും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കിയും സജീവമായിരുന്നു.
by liji HP News | Jul 5, 2023 | Latest News, മരണം
ആലംകോട് തൊട്ടിക്കല്ല് കാട്ടുവിള വീട്ടിൽ അബ്ദുൽ ഖരിം (86) മരണപ്പെട്ടു
by liji HP News | Jul 5, 2023 | Latest News, മരണം
ആറ്റിങ്ങൽ തോട്ടവാരം ഗീതാരാമത്തിൽ ആർ രാമചന്ദ്രൻ നായർ അന്തരിച്ചു. 74 വയസ്സായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ.
കാനറാ ബാങ്കിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയ്ക്ക് ഹൃദയസ്തംഭനം മൂലം വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഭാര്യ: ഗീത രാമചന്ദ്രൻ.
മക്കൾ: കൃഷ്ണകുമാർ (സെക്രട്ടേറിയറ്റ്), രാഗി (കീഴാറ്റിങ്ങൽ ഡി വി യുപിഎസ് അധ്യാപിക)
മരുമക്കൾ: അശ്വതി (കെഎസ്എഫ്ഇ വെഞ്ഞാറമൂട്), സുനിൽ ചന്ദ്രൻ (കായംകുളം ഗവൺമെന്റ് എച്ച്എസ്എസ് പ്രിൻസിപ്പൽ)
Recent Comments