by Midhun HP News | Nov 13, 2025 | Latest News, ജില്ലാ വാർത്ത, മരണം
വെട്ടൂർ പഞ്ചായത്ത് ഷാപ്പ് മുക്കിന് സമീപം തെങ്ങുവിളവീട്ടിൽ എസ്. ഡി അനില (54) ബൈക്ക് ആക്‌സിഡന്റിൽ മരണപ്പെട്ടു. ആറ്റിങ്ങൽ അർബൻ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ക്ലാർക്കാണ്.
ഭർത്താവ്: ഗിരീഷ്,
മക്കൾ: രേഷ്മ, ലക്ഷ്മി
മരുമക്കൾ: ശ്രീജു, വിജിൻ
മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.
by Midhun HP News | Nov 10, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കുന്നുവാരം അമ്പാടിയിൽ ജി. വേലായുധൻ പിള്ളയുടെ സഹധർമ്മിണി
റ്റി വസന്തകുമാരി (74) (സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധിബോർഡ് ചെയർമാൻ ആർ രാമുവിന്റെ സഹോദരി) അന്തരിച്ചു.
മക്കൾ: വി സന്തോഷ് കുമാർ (മസ്ക്കറ്റ്), വി.വി അനില.
മരുമക്കൾ: ആർ ആശ (അധ്യാപിക, എസ്.എസ് പി.ബി.എച്ച്.എസ്.എസ്, കടയ്ക്കാവൂർ) ആർ ഗോപകുമാർ(ദുബായ്).
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.
by Midhun HP News | Nov 8, 2025 | Latest News, മരണം
ആലംകോട് കൊച്ചുവിള മുക്കിൽ ഷാമില മൻസിലിൽ മുഹമ്മദ് അഷറഫ്(75)(MEK) മരണപ്പെട്ടു.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് സുബഹിക്ക് പള്ളിയിൽ പോകാൻ വേണ്ടി റോഡ് മുറിച്ച് കടക്കുമ്പോൾ ഉണ്ടായ വാഹന അപകടത്തിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി ഒരു മണിയോടെ മരണം സംഭവിച്ചു.
റഹ്മാനിയ നിസാമിന്റെ ഭാര്യ പിതാവാണ് മുഹമ്മദ് അഷറഫ് (MEK)
കബറടക്കം (8/11/2025)ആലംകോട് ജുമാമസ്ജിദിൽ ളുഹറിനു ശേഷം നടക്കും.
by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത, മരണം
ബ്രിസ്‌ബെയ്ന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം ഇന്ന്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതുവരെ ടി20 പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യക്കുണ്ട്. ഇക്കുറിയും പരമ്പര നഷ്ടമാകില്ലെന്നു ഉറപ്പിച്ചാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. ഇന്നും ജയിച്ച് പരമ്പര 3-1 ഉറപ്പിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. തോറ്റാലും പരമ്പര 2-2 എന്ന നിലയില്‍ പങ്കിടാമെന്നതിനാല്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലാണ് പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയും ഓസീസും ടി20യില്‍ പിന്നീട് നേര്‍ക്കുനേര്‍ വരുന്നത്. ഗാബ സ്‌റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.45 മുതലാണ് പോരാട്ടം. ഇന്ത്യന്‍ ഇലവനില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. കഴിഞ്ഞ കളികളിലെ ഇലവനെ തന്നെ ഇറക്കിയേക്കും. മലയാളി താരം സഞ്ജു സാംസണ് ഇന്നും ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വരും.
ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യങ്ങളും അറിയാനുള്ള അവസരമെന്ന നിലയിലാണ് ടീം ഈ പരമ്പരയെ നോക്കിക്കണ്ടത്. ഇന്ത്യയെ സംബന്ധിച്ചു മുന്‍നിര ബാറ്റിങിലെ ചില നേരിയ പോരായ്മകള്‍ പരിഹരിച്ചാല്‍ ശേഷിച്ച മേഖലകളെല്ലാം കുറ്റമറ്റതാക്കാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്.
അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലാണ് പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയും ഓസീസും ടി20യില്‍ പിന്നീട് നേര്‍ക്കുനേര്‍ വരുന്നത്. ഗാബ സ്‌റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.45 മുതലാണ് പോരാട്ടം. ഇന്ത്യന്‍ ഇലവനില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. കഴിഞ്ഞ കളികളിലെ ഇലവനെ തന്നെ ഇറക്കിയേക്കും. മലയാളി താരം സഞ്ജു സാംസണ് ഇന്നും ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വരും.
ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യങ്ങളും അറിയാനുള്ള അവസരമെന്ന നിലയിലാണ് ടീം ഈ പരമ്പരയെ നോക്കിക്കണ്ടത്. ഇന്ത്യയെ സംബന്ധിച്ചു മുന്‍നിര ബാറ്റിങിലെ ചില നേരിയ പോരായ്മകള്‍ പരിഹരിച്ചാല്‍ ശേഷിച്ച മേഖലകളെല്ലാം കുറ്റമറ്റതാക്കാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്.
ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, ശിവം ദുബെ എന്നിവരടങ്ങിയ പേസ് നിര കരുത്തു കാണിക്കുന്നു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുള്‍പ്പെട്ട സ്പിന്‍ വിഭാഗവും മികവില്‍ നില്‍ക്കുന്നു. അക്ഷറും വാഷിങ്ടനും മികച്ച ഓള്‍ റൗണ്ടര്‍മാരാണെന്നു പരമ്പരയിലൂടെ അടിവരയിട്ടതും ഇന്ത്യക്ക് ഗുണകരമാണ്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ക്ക് വലിയ സ്‌കോറുകള്‍ നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. അതു പരിഹരിക്കാനുള്ള അവസരമാണ് ഇന്നത്തെ പോരാട്ടം. ഭയരഹിതനായി ബാറ്റ് വീശുന്ന തന്റെ ശൈലിയിലേക്കുള്ള മടങ്ങി വരവിന്റെ സൂചനകള്‍ സൂര്യകുമാര്‍ നല്‍കിയത് പ്രതീക്ഷയാണ്.
മറുഭാഗത്ത് ഓസീസ് ആഷസ് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ്. അതിനാല്‍ തന്നെ പ്രധാന താരങ്ങളെ ഒഴിവാക്കിയാണ് അവര്‍ അവസാന പോരിനെത്തുന്നത്. ഓസീസ് നിരയില്‍ ജോഷ് ഫിലിപ്പിനു പകരം മിച്ചല്‍ ഓവന്‍ തിരിച്ചെത്തിയേക്കും.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമത്തിൽ ആർ.വി ഭവനത്തിൽ പരേതനായ എൻ രാജപ്പൻ പിള്ളയുടെ സഹധർമ്മിണി പി വലാസിനി അമ്മ (വസന്ത) (74) അന്തരിച്ചു.
മക്കൾ: ആർ സജികുമാർ (ബിസിനസ്), ആർ അജികുമാർ (ബിസിനസ്).
മരുമക്കൾ: മിഥില ശശി, രമ്യാ രാജ്.
സഞ്ചയനം: ബുധനാഴ്ച രാവിലെ 8 മണിക്ക്.
by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: പി ആർ എ അംഗം കെ. ശിവസുബ്രമണ്യൻ – (84) (PRA – 14-B) – (മധുര അലൂമിനിയം) അന്തരിച്ചു. സംസ്കാരം നാളെ (6/11/2025) വ്യാഴം രാവിലെ 10.30 മണിക്ക്.


Recent Comments