ചിറയിൻകീഴിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

ചിറയിൻകീഴിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

ആറ്റിങ്ങൽ: സെമിനാറിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നുവെന്നാരോപിച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് അഴൂർ മുട്ടപ്പലം പൊടിയന്റെ മുക്ക് സുനിത ഭവനിൽ ലതയുടെ മകൾ അനഘ (19)യാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ കുടുംബാംഗങ്ങൾ ആണ് അനഘയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിൽ ജനല കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഇതിൽ കോളേജിൽ തിങ്കളാഴ്ച നടക്കുന്ന സെമിനാറിൽ പങ്കെടുക്കുവാൻ നിർബന്ധിക്കുന്നു എന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് എഴുതിയിട്ടുള്ളതെന്നാണ് വിവരം. ആത്മഹത്യ കുറിപ്പ് പോലീസ് പുറത്ത് വിട്ടിട്ടില്ല. അനഘ തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിൽ രണ്ടാംവർഷ ബോട്ടണി വിദ്യാർത്ഥിനി ആയിരുന്നു. ചിറയിൻകീഴ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

വർക്കല: ഇന്നലെ വൈകുന്നേരം കഠിനം കുളത്താണ് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരണമടഞ്ഞത്. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ വൈകുന്നേരം നാല് മണിയോടുകൂടിയായിരുന്നു അപകടം. പെരുമാതുറയിൽ നിന്നും പുതുക്കുറിച്ചിലേക്ക് വന്ന ബൈക്കുകളാണ് പരസ്പരം ഇടിച്ചത് വർക്കല ചെറുന്നിയൂർ അമ്പാടിയിൽ ലാൽജീവിന്റെയും (ആർപിഎഫ്, തിരുവനന്തപുരം) രജിതയുടെയും ഏകമകനാണ് മരിയൻ എഞ്ചിനീയറിംഗ് കോളെജിലെ രണ്ടാം വർഷ വിദ്യാർഥികൂടിയായ രാഹുൽ.

സി. രാധമ്മ (86) നിര്യാതയായി

സി. രാധമ്മ (86) നിര്യാതയായി

ആറ്റിങ്ങൽ പൊയ്കമുക്ക് പാറയടിയിൽ റീന ഭവനിൽ സി. രാധമ്മ (86) നിര്യാതയായി.

പിതാവ്: ശങ്കരൻ തമ്പി (പരേതൻ)
ഭർത്താവ്: വേലായുധൻ നായർ (പരേതൻ)
മക്കൾ: രാധാകൃഷ്ണൻ നായർ (പരേതൻ), അജയകുമാർ,
മരുമകൾ: റീന,
ചെറുമക്കൾ: അഖിൽ, ആര്യ,
ചെറുമരുമക്കൾ: നിതിൻ, ഉണ്ണിമായ
സഞ്ചയനം 13 നു രാവിലെ വീട്ടിൽ

കെ ഭാരതി അമ്മ (83) അന്തരിച്ചു

കെ ഭാരതി അമ്മ (83) അന്തരിച്ചു

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം ലേഖാവിലാസത്തിൽ (എം.ആർ.എ;33) കെ ഭാരതി അമ്മ(83) അന്തരിച്ചു.

ഭർത്താവ്: പരേതനായ എം ഗോപി നാഥൻ നായർ.
മക്കൾ: ജി ജയകുമാർ (എം.ജി.എൻ ഡ്രൈവിംഗ് സ്കൂൾ), ജി വിജയകുമാർ( റിട്ടയേർഡ് ഫോറസ്റ്റ്), അഡ്വ. ബി ശശിലേഖ, അഡ്വ. ബി ചിത്രലേഖ.
മരുമക്കൾ: ബിന്ദു ജയകുമാർ, എസ് ഷീബ (അധ്യാപിക ഗവ:എച്ച്.എസ്.എസ്
കൊടുവഴന്നൂർ), ജി ഉണ്ണികൃഷ്ണൻ(ബിസിനസ്), പരേതനായ എസ് സാജൻ(കൃഷിവകുപ്പ്).

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്

സി. ലീല (73) അന്തരിച്ചു

സി. ലീല (73) അന്തരിച്ചു

ആറ്റിങ്ങൽ: കൊടുമൺ അശ്വതി ഭവനിൽ (കെ.എം.ആർ.എ:164) സി. ലീല (73)അന്തരിച്ചു.

ഭർത്താവ്: എസ് കൃഷ്ണൻ (റിട്ടയേർഡ് ജയിൽ വകുപ്പ്,ആറ്റിങ്ങൽ).
മക്കൾ: എം.കെ ലാൽരാജ് (മജിസ്ട്രേറ്റ് കോടതി,ആറ്റിങ്ങൽ), എം.കെ ലാലുരാജ് (ഗവ: പ്രസ് സ്റ്റാച്ച്യൂ), പരേതയായ എം.എൽ ലില്ലിരാജ്.
മരുമക്കൾ: എസ്.എൽ ശ്രീജ, ജെ. എസ് ശ്രീജി.