അനിൽകുമാർ (മണിയൻ) (57) നിര്യാതനായി

അനിൽകുമാർ (മണിയൻ) (57) നിര്യാതനായി

ആറ്റിങ്ങൽ: കടുവയിൽ കാട്ടുംമ്പുറം ശാസ്തമംഗലത്തു വീട്ടിൽ (പ്ലാമൂട്) പരേതനായ റിട്ട: സുബൈദാർ കൃഷ്ണപിള്ള (ജി. കെ. പിള്ള) യുടെയും ലളിതമ്മയുടെയും മകൻ അനിൽകുമാർ (മണിയൻ -57) നിര്യാതനായി.

സഹോദരി: സലീന (റിട്ട: എച്ച്. എം. – ജി. വി. ആർ. എം. യു. പി. എസ്., കിഴുവിലം. സഞ്ചയനം: തിങ്കളാഴ്ച 8:00 മണിക്ക്.

വര്‍ക്കലയില്‍ പൊലീസ് സ്റ്റേഷനു സമീപം യുവാവ് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

വര്‍ക്കലയില്‍ പൊലീസ് സ്റ്റേഷനു സമീപം യുവാവ് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ യുവാവ് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയില്‍. ഇടുക്കി ചെറുതോണി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ വീട്ടില്‍ ഹരിയുടെ മകൾ അനഘ ഹരി (18) ആണ് മരിച്ചത്.

ബംഗളൂരു സോളദേവനഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്‌സിങില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന അനഘയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

സുധാ എസ് (76) അന്തരിച്ചു

സുധാ എസ് (76) അന്തരിച്ചു

ആറ്റിങ്ങൽ പാലസ് റോഡിൽ ഐശ്വര്യയിൽ (VRA-67) സുധാ എസ് (76) അന്തരിച്ചു. (റിട്ടയേഡ് ഹെഡ്മിസ്ട്രസ് ജിഎച്ച്എസ് ഇളമ്പ) മക്കൾ- ദീപ എസ്, ദിനു ശ്രീനിവാസൻ, മരുമകൻ – ഷാൻ

ശ്രീകണ്ഠൻ നായർ  (72) അന്തരിച്ചു

ശ്രീകണ്ഠൻ നായർ (72) അന്തരിച്ചു

ചിറയിൻകീഴ്: ചിറയിൻകീഴ് തോട്ടവാരം എസ് എസ് നായർ നിവാസിൽ ശ്രീകണ്ഠൻ നായർ
(72) അന്തരിച്ചു.

ഭാര്യ: ശകുന്തള
മകൾ: ശ്യാമ
ചെറുമകൻ: റിദ്വിക്
മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച (27/10/2024) നടക്കും