by Midhun HP News | Feb 12, 2024 | Latest News, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ വാമനപുരം നദിയിലെ കൊല്ലമ്പുഴ കടവിൽ നിന്നും കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ എസിഎസി നഗർ വട്ടവിളവീട്ടിൽ സതീഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കൊല്ലമ്പുഴ ആറാട്ടുകടവിന് സമീപം നദിയിൽ പൊങ്ങിയ നിലയിൽ നാട്ടുകാർ കാണപ്പെട്ടത്. തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി മൃതദേഹം കരയ്ക്ക് എത്തിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഉച്ചക്കാണ് യുവാക്കളെ വാമനപുരം നദിയിലെ കൊല്ലമ്പുഴ ആറാട്ടുകടവിൽ നിന്നും കാണാതാവുന്നത്. തുടർന്ന് വൈകുന്നേരത്തോടുകൂടി ആറ്റിങ്ങൽ എസിഎസി നഗർ ചെറുമത്തിയോട് വീട്ടിൽ ഷമീർ(36) ന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
കൊല്ലമ്പുഴ കടവിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് എത്തിയ യുവാക്കൾ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനായി ശ്രമം നടത്തുകയും ശേഷം ഇവർ കുളിക്കാൻ ഇറങ്ങിയ സമയം അപകടത്തിൽപെട്ടതാകാം എന്ന് ആറ്റിങ്ങൾ പോലീസ് പറഞ്ഞു. കടവിൽ നിന്ന് ഇവരുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും, മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
by Midhun HP News | Feb 12, 2024 | Latest News, മരണം
ആറ്റിങ്ങൽ: ടോൾമുക്ക് ചിറയിൽവീട്ടിൽ (സംഗമം:509) പരേതനായ കെ ശാർങധരന്റെ സഹധർമ്മിണി ആർ ലീല(80) അന്തരിച്ചു.
മക്കൾ: എസ് മനു കുമാർ, എൽ മിനിമോൾ(റിട്ടയേർഡ് കായിക അധ്യാപിക ഗവ:എച്ച്.എസ്.എസ്, വെഞ്ഞാറമൂട്), എസ് മനോജ്.
മരുമക്കൾ: ഗീതാ മനു, എൻ.എസ് മധു(ബിസിനസ്), സുജാമനോജ്.
സഞ്ചയനം ബുധനാഴ്ച രാവിലെ എട്ട് മണിക്ക്.
by Midhun HP News | Feb 9, 2024 | Latest News, മരണം
പെരുമാതുറ: പെരുമാതുറ സിറ്റി മസ്ജിദിന് സമീപം സുമയ്യ മൻസിലിൽ അബ്ദുൽ കരീം (71) നിര്യാതനായി.
ഭാര്യ: നൂർജഹാൻ
മക്കൾ: സുമയ്യ, ഡോ.സുറുമി, ഡോ.സോഫി
മരുമക്കൾ: നുജൂം, ഉല്ലാസ്, മാഹീൻഷാ
ഖബ്റടക്കം ഇന്ന് ഉച്ചക്ക് 12 ന് പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ നടക്കും.
by Midhun HP News | Feb 8, 2024 | Latest News, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി പരുത്തിയിൽ ഹാജറമനസ്സിലിൽ പരേതനായ ദേശീയഅധ്യാപക അവാർഡ് ജേതാവ് മുഹമ്മദ്മുസ്തഫയുടെ ഭാര്യ ഹാജറ ബീവി (97) അന്തരിച്ചു.
മക്കൾ: ഷംസുദ്ദീൻ (തേമ്പാമൂട് ജനതാ എച്ച് എസ് മുൻ ഹെഡ്മാസ്റ്റർ), ആസ്മിൻ, നസീമ, അബ്ദുൽ റഷീദ്, സലിം, സൈനബഷീർ, റംല, നിസാർ.
മരുമക്കൾ: റഹ്മത്ത്, റഫീക്ക, അബ്ദുൽ സമദ്, റസിയ, ജാസ്മിൻ, നബീസ, സലിം, സജിത. |
by Midhun HP News | Feb 7, 2024 | Latest News, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ പച്ചക്കുളം എൻ.ആർ.എ.77 കെ.ആർ.സദനത്തിൽ (കാവിടി) ശ്യാമള (76) നിര്യാതയായി.
ഭർത്താവ്: പരേതനായ രവീന്ദ്രൻ
മക്കൾ: അജി, അശോകൻ.
മരുമക്കൾ: രാജി, പരേതയായ പ്രിയ
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിയ്ക്ക്
by Midhun HP News | Feb 7, 2024 | Latest News, മരണം
ആറ്റിങ്ങൽ: മൃഗാശുപത്രിയ്ക്ക് എതിർവശം പത്മാനിവാസിൽ (എം.ആർ.എ :115) പരേതനായ വി വാസവന്റെ സഹധർമ്മിണി റ്റി.പി രേണുക (70) അന്തരിച്ചു.
മക്കൾ: ആർ റീഷ്, വി റീജ്.
Recent Comments