by Midhun HP News | May 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ സംഗീത് ശിവന്‍ അന്തരിച്ചു. 65 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യൂഹം, യോദ്ധ, ഉറുമി. ഗാന്ധര്‍വം, നിര്‍ണയം, തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തെ കൂടാതെ ഹിന്ദിയില്‍ എട്ടു സിനിമകള്‍ ചെയ്തു.
രഘുവരന്‍ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. തുടര്‍ന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധര്‍വം , നിര്‍ണയം, സ്‌നേഹപൂര്‍വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ സംഗീത് ഒരുക്കി. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
1997 ല്‍ സണ്ണി ഡിയോള്‍ നായകനായ ‘സോര്‍’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂള്‍ ഹേ തും, അപ്ന സപ്ന മണി മണി, ഏക്ദ് പവര്‍ ഓഫ് വണ്‍, ക്ലിക്ക്, യാംല പഗ്ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
പ്രശസ്ത ഫോട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്
സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംവിധാനം ചെയ്തത്, തുടര്‍ന്നു എട്ടോളം ചിത്രങ്ങള്‍ അദ്ദേഹം ഹിന്ദിയില്‍ ഒരുക്കി. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്‌നീഷ്യന്‍സിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു.

by Midhun HP News | May 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എഎ ഹക്കിം ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസര്‍മാരെ നിയോഗിച്ച് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതോടെ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നല്‍കാം.
അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളില്‍ അഞ്ച് ദിവസത്തിനകം നടപടി ആരംഭിക്കും. ഇതിന്മേല്‍ പരാതിയുണ്ടെങ്കില്‍ ഏതൊരാള്‍ക്കും കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് അപ്പീല്‍ നല്കാം. അവിടെനിന്നും വിവരം കിട്ടിയില്ലെങ്കില്‍ വിവരാവകാശ കമ്മിഷനെ സമീപിക്കാം.
മലപ്പുറം ജില്ലയില്‍ സിഡിഎസ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈപ്രവര്‍ത്തനം നടത്തിയിരുന്ന കുളത്തൂര്‍ മൊയ്തീന്‍കുട്ടിമാഷിന്റെ അപേക്ഷ തീര്‍പ്പാക്കവേയാണ് എല്ലാ യൂണിറ്റുകളെയും നിയമത്തിന്റെ പരിധിയില്‍ വരുത്തി ഉത്തരവായത്. കുടുംബശ്രീ മിഷന്റെ ഭരണ ഘടന, ഓഫീസ് മെമ്മോറാണ്ടം, ആദ്യ കമ്മറ്റി മിനുട്സ് തുടങ്ങിയ രേഖകള്‍ ചോദിച്ച് 2010 ല്‍ കുടുംബശ്രീയുടെ ആസ്ഥാനത്ത് സമര്‍പ്പിച്ച അപേക്ഷ നിരസിച്ച മിഷന്റെ നടപടി തള്ളിയ കമ്മിഷന്‍ ഉത്തരവിനെതിരെ കുടുംബശ്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കമ്മിഷന്റെ ഉത്തരവ് സാധൂകരിച്ച കോടതി നിര്‍ദ്ദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ച കമ്മിഷണര്‍ എഎ ഹക്കീം ഹര്‍ജി തീര്‍പ്പാക്കിയ വിധിയിലാണ് മുഴുവന്‍ യൂണിറ്റുകളെയും നിയമത്തിന്റെ പരിധിയില്‍ ആക്കി ഉത്തരവായത്.

by Midhun HP News | May 8, 2024 | Latest News, ജില്ലാ വാർത്ത
കൊടുവഴന്നൂർ ഗവ ഹയർ സെക്കന്ററി സ്കൂളിൽ വിജയശതമാനം 99.26. 135 പേർ പരീക്ഷ എഴുതിയതിൽ 134 പേർ വിജയിച്ചു. 39 പേർക്ക് ഫുൾ എ പ്ലസ്.
1. ആദിൽ ഫറാസ് എ എസ് 2. അഭിനവ് ശ്രീധർ 3. അഭിരാം ജെ 4. ആദർശ് എ എൽ 5. അദ്വൈത് എസ് എസ് 6.അനന്ദു എ കെ 7. ആര്യൻ എസ് ബി 8. ദേവനന്ദൻ എസ് എസ് 9 .മുഹമ്മദ് ഷിബിൻ ഷാ 10. രാഹുൽ എ ആർ
11. രോഹിത് രാജേഷ് 12. ആദിത്യ സഞ്ജു എസ് എസ് 13. അക്ഷര എസ് ലാൽ 14. അൽഫിയ ഫാത്തിമ എസ് എൻ 15. അമൃത എ 16.അനാമിക അനിൽകുമാർ 17. അനന്തലക്ഷ്മി എസ് ബി 18. അനുഷ സി പി 19. ആർദ്ര സതീഷ്
20. ആതിര ആർ 21. അതുല്യ പ്രകാശ് 22. ബിജിഷ ഡി ബി 23. ബി എൻ ഫാത്തിമ 24. ഫാത്തിമ എ 25. ജാനകി ജെ 26. മാനസ സുരേഷ് 27. മഞ്ജരി ആർ മനോജ് 28. മയൂഖ എം 29. മയൂഖ സജി 30. നാഫിയ എൻ 31. നിരഞ്ജന എസ് എസ് 32. നിതുന ഡി 33. സൽമ എസ് 34.സൽമ എസ് 35. ശരണ്യ ജീവൻ 36 ശ്രുതി എസ് എസ്
37. സുൽത്താന ഹറൂസ ഫർഹത്ത് 38. ഉമ ബി ആർ 39. വൈഷ്ണവി എസ് നായർ
by Midhun HP News | May 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ മേയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആണ്. ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 19
മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2024 ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. കഴിഞ്ഞ വർഷം ജൂലായ് അഞ്ചിനായിരുന്നു ക്ലാസുകൾ ആരംഭിച്ചത്. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ
പ്രവേശന മാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തിൽ അക്കാദമിക മെറിറ്റിന് മുൻ തൂക്കം ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കിൽ ആദ്യം പരിഗണിക്കുന്നതാണ്.
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനാല് (14) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.
2024-25 അധ്യയന വർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ ചുവടെ പ്രതിപാദിക്കും പ്രകാരം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുന്നതാണ്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % സീറ്റ് വർദ്ധനവ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20% സീറ്റ് വർദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.
കൊല്ലം, എറണാകുളം ,തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്. മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട , കോട്ടയം , ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല. 2022-23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023-24 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം കൂടി തുടരുന്നതാണ്.

by Midhun HP News | May 8, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സി എസ് ഐ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയശതമാനം. 168 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 168 പേർ വിജയിച്ചു. 64 പേർക്ക് ഫുൾ എ പ്ലസ്.
by Midhun HP News | May 8, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അവനവ ഞ്ചേരി എച്ച് എസിൽ എസ്.എസ് എൽ.സി പരീക്ഷയിൽ 99% വിജയശതമാനം.
292 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 289 പേർ വിജയിച്ചു. 75 പേർക്ക് ഫുൾ എ പ്ലസ്.
Recent Comments