രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിച്ച പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങളുമായി കെഎസ്ഇബി. വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ കൂടുതല്‍ വൈദ്യുതി വേണ്ട ഉപകരണങ്ങര്‍ പ്രവര്‍ത്തിക്കരുതെന്നാണ് കെഎസ്ഇബി നിര്‍ദേശം.

രാത്രി സമയങ്ങളില്‍ അധിക വൈദ്യുതി ചിലവുള്ള വാഷിങ് മെഷീനുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുള്‍പ്പെടെ ഉണ്ടാകുന്നതായും കെഎസ്ഇബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കെഎസ്ഇബിയുടെ കുറിപ്പ്

രാത്രി, വാഷിങ് മെഷീനില്‍ തുണിയിട്ട് ഓണ്‍ ചെയ്തതിനുശേഷം ഉറങ്ങാന്‍ പോകുന്ന ശീലം നമ്മളില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുള്‍പ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈ ശീലം ഒന്ന് മാറ്റുന്നത് നന്നായിരിക്കും. വാഷിങ് മെഷീന്‍ പകല്‍ സമയത്ത് പ്രവര്‍ത്തിപ്പിക്കുന്നതാണ് അഭികാമ്യം.

സിനിമ അനിമേഷൻ ദൃശ്യമാധ്യമ പരസ്യ മേഖലകളിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന യുവതി-യുവാക്കൾക്കായി സൗജന്യ ശില്‌പശാല സംഘടിപ്പിക്കുന്നു

സിനിമ അനിമേഷൻ ദൃശ്യമാധ്യമ പരസ്യ മേഖലകളിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന യുവതി-യുവാക്കൾക്കായി സൗജന്യ ശില്‌പശാല സംഘടിപ്പിക്കുന്നു

തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂൺസ് അനിമേഷനും ഡോക്യുമെൻ്ററി-ഷോർട്ട് ഫിലിം മേക്കേഴ്സസ് ആൻ്റ് ടെക്‌നിഷ്യൻസ് അസ്സോസിയേഷനും സംയുക്തമായി സിനിമ അനിമേഷൻ ദൃശ്യമാധ്യമ പരസ്യ മേഖലകളിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന യുവതി-യുവാക്കൾക്കായി സൗജന്യ ശില്‌പശാല സംഘടിപ്പിക്കുന്നു. മെയ് 9 നു രാവിലെ 9.30 മുതൽ 1 മണിവരെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർവശം ഹോട്ടൽ സൂര്യയിലാണ് ശില്‌പശാല നടത്തുന്നത്.

സിനിമ വിഷ്വൽ എഫക്ട്സ്, ദൃശ്യമാധ്യമ രംഗങ്ങളിലെ തൊഴിൽ സാധ്യതകളെകുറിച്ച്, സിനിമ അനിമേഷൻ വിഷ്വൽ എഫക്ട്സ് അഡ്വർടൈസ്മെൻ്റ് മേഖലകളിൽ പ്രവർത്തിപരിചയമുള്ള പ്രൊഫഷണൽസുമായി നേരിട്ട് സംവദിക്കാനും ലൈവ് ഡെമോ കാണാനും അവസരമൊരുക്കും. പ്രവേശനം സൗജന്യമാണ്.

രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഉദ്ഘാടനം വിജുവർമ (ചലച്ചിത്ര സംവിധായകൻ, ജനറൽ സെക്രട്ടറി, ഡോക്യുഷോട്ട്) നിർവഹിക്കും. ചലിച്ചിത്ര സംവിധായകനും എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ
കെ.ബി.വേണു മുഖ്യഅഥിതിയാകും.

ഈ ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഒരു ദിവസത്തെ സൗജന്യ പഠന പരിശീലനത്തോടൊപ്പം ടൂൺസിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റുഡിയോ സന്ദർശിക്കാനുള്ള അവസരവും നൽകും.

വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
മൊബൈൽ നമ്പർ: 7907787656 , 9895979582

ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിൽ അഡ്മിഷൻ മേളയ്ക്കു തുടക്കമായി

ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിൽ അഡ്മിഷൻ മേളയ്ക്കു തുടക്കമായി

ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിൽ 2024-25 അദ്ധ്യയന വർഷത്തിലേയ്ക്കുള്ള അഡ്മിഷന് വർണാഭമായ തുടക്കം. നവാഗതർക്കായി ഒരുക്കിയ സെൽഫി കോർണർ, സ്നേഹോപഹാരം എന്നിവ കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ആകർഷിച്ചു. മെയ് 6 മുതൽ 10 വരെ നീണ്ടു നിൽക്കുന്ന അഡ്മിഷൻ മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എ ശശിധരൻ നായർ നിർവഹിച്ചു. രക്ഷിതാക്കൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

കെ ടി സി ടി ഹോപിറ്റലിൽ വച്ചു ആധാർ, കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ്. എ ടി എം കാർഡ്, ക്രെഡിറ്റ്‌ കാർഡ്, ചികിത്സാ കാർഡ്, ക്യാഷ് തുടങ്ങി വിവിധ റസീപ്റ്റ് എന്നിവ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. ഇന്നു രാവിലെയോടെയാണ് നഷ്ടമായത്. കണ്ടു കിട്ടുന്നവർ നബീസത്, കവുവിള വീട്, ആലംകോട് എന്ന വിലാസത്തിലോ, 9995499080, എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം. പിണറായി വിജയനും മകൾ വീണയും അടക്കം ഏഴുപേർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഹർജി നിരസിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ആദ്യം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഈ ആവശ്യത്തിൽ നിന്നും മാറി, കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് മാത്യു കുഴൽനാടൻ വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് മാത്യു കുഴൽനാടന്റെ ആരോപിച്ചിരുന്നത്. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽനാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കിയിരുന്നു. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിന് തെളിവായ രേഖകളാണ് ഹാജരാക്കിയതെന്നും കുഴല്‍നാടന്‍ അവകാശപ്പെട്ടു. എന്നാൽ ഈ രേഖകളിൽ സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നായിരുന്നു വിജിലൻസിന്റെ വാദം.

‘കുഞ്ഞരങ്ങ്’ അവധിക്കാല ക്യാമ്പിനു തുടക്കമായി

‘കുഞ്ഞരങ്ങ്’ അവധിക്കാല ക്യാമ്പിനു തുടക്കമായി

നാവായിക്കുളം, വെട്ടിയറ ഗവൺമെന്റ് എൽ.പി.എസിന്റെ അവധിക്കാല ക്യാമ്പ് കുഞ്ഞരങ്ങിന് തുടക്കമായി. ചിന്ത ഗ്രന്ഥശാലയുടെയും എസ്.എം.സിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി.എസ്.ഷാജി അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് ലില്ലി .എസ്, അധ്യാപികയായ സുമ.പി, ജി.രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കെ.കെ .ഷിജിന, സതീന്ദ്രൻ പന്തലക്കോട് എന്നിവർ ക്ലാസ് നയിച്ചു.