കൊല്ലം ഉൾപ്പെടെ മൂന്നു ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം: ജാഗ്രത

കൊല്ലം ഉൾപ്പെടെ മൂന്നു ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം: ജാഗ്രത

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ബിഎസ്എൻഎലിന്റെ പഴയ പോസ്റ്റ് ചരിഞ്ഞ് കടകളുടെ മുകളിൽ

ബിഎസ്എൻഎലിന്റെ പഴയ പോസ്റ്റ് ചരിഞ്ഞ് കടകളുടെ മുകളിൽ

ആറ്റിങ്ങൽ: ഉപയോഗശൂന്യമായി വർഷങ്ങളായി അനാഥമായി നിൽക്കുന്ന ടെലഫോൺ പോസ്റ്റ് മൂട് ദ്രവിച്ച് ചരിഞ്ഞ് പരിഭ്രാന്തിയിൽ. കാൽനട യാത്രക്കാർ പരിഭ്രാന്തിയിൽ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപത്തെ കേരള ബേക്കറിയുടെയും ധനലക്ഷ്മി ജ്വല്ലറിയുടെയും മുകളിലാണ് പോസ്റ്റ് പതിച്ചിരിക്കുന്നത്.

ബേക്കറിയുടെ നെയിംബോർഡ് തകർന്ന സ്ഥിതിയിലായി. ഈ പോസ്റ്റ് ഏറെ നാളായി തകർന്ന സ്ഥിതിയിലാണ്.
പലതരം കേബിളുകളുടെ ചുരുട്ടുകൾ സൂക്ഷിക്കാൻ ആയിട്ടാണ് ഈ പോസ്റ്റ് ഇവിടെ ഇപ്പോൾ നിലനിർത്തിയിരിക്കുന്നത്.
ബിഎസ്എൻഎൽ അധികൃതർക്ക് പലതവണ പരാതികൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ബിഎസ്എൻഎൽ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ജോണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മത്സ്യബന്ധനത്തിന് പോകുന്നതിനിടെ അഴിമുഖത്തുണ്ടായ ശക്തമായ ഒഴുക്കില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടു.

കുട്ടികളുടെ വായനശാല ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ വായനശാല ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: വാമനപുരം, പൊയ്കമുക്ക്, വലിയവിളയിൽ കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഉദയൻ കലാനികേതൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു, സുജിത എന്നിവർ സംസാരിച്ചു. സിജി കൃഷ്ണൻ സ്വാഗതവും സന്തോഷ്‌ നന്ദിയും പറഞ്ഞു.അയ്യപ്പസേവാസമിതി ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികളുടെ വായനശാല ആരംഭിച്ചത്. ചടങ്ങിൽ കലാകാരന്മാർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡിലെ വാക്കുതര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ആര്യയുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് പൊലീസ് സൂചിപ്പിച്ചു.

ബസ് തടഞ്ഞ് ട്രിപ്പ്മുടക്കിയെന്നും തെറി വിളിച്ചെന്നുമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്നും, സച്ചിന്‍ദേവ് എംഎല്‍എ മോശമായി സംസാരിച്ചതായും യദു പരാതിയില്‍ പറയുന്നുണ്ട്. പാളയത്തുവെച്ച് മേയർ കാര്‍ കുറുകെ കൊണ്ടിട്ടു. അവര്‍തന്നെ വന്ന് ഡോർ വലിച്ച് തുറന്നു വളരെ മോശമായാണ് പ്രതികരിച്ചത്. നിനക്ക് എന്നെ അറിയില്ലേ കൊച്ചുകുട്ടികൾക്ക് വരെ എന്നെ അറിയാമല്ലോ എന്നാണ് മേയർ ചോദിച്ചത്.

സച്ചിന്‍ ദേവ് എംഎല്‍എ ബസ്സിനുള്ളില്‍ കയറി വാഹനം എടുക്കാനാകില്ലെന്നും, ബസ് മുന്നോട്ടെടുത്താല്‍ അത് വേറെ വിഷയമാകുമെന്നും പറഞ്ഞു. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തത് കൊണ്ടാണ് കടത്തി വിടാതിരുന്നത്. പിഎംജിയിലെ വണ്‍വേയില്‍ അവർക്ക് ഓവർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നു. താന്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നിയമനടപടിയൊന്നുമെടുത്തില്ല. രസീത് പോലും നല്‍കിയില്ലെന്നും യദു പറയുന്നു.

തെന്മലയിൽ തോട്ടം തൊഴിലാളിയെ പുലി ആക്രമിച്ചു; പിന്നാലെ ചത്ത പുലിക്കുട്ടിയെ കണ്ടെത്തി

തെന്മലയിൽ തോട്ടം തൊഴിലാളിയെ പുലി ആക്രമിച്ചു; പിന്നാലെ ചത്ത പുലിക്കുട്ടിയെ കണ്ടെത്തി

തെന്മല:തെന്മല വനം റേഞ്ചിലെ നാഗമലയിൽ ഹാരിസൺ മലയാളം തോട്ടത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റതിനു പിന്നാലെ സമീപത്തെ വനത്തിൽ പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. മേയാൻ വിട്ട പശുവിനെ കറവയ്ക്കായി ഇന്നലെ പുലർച്ചെ ഏഴരയ്ക്കു കൊണ്ടു വരാൻ പോകുമ്പോഴായിരുന്നു നാഗമല റബർ തോട്ടം ഫാക്ടറിക്കു സമീപം ലയത്തിൽ താമസിക്കുന്ന സോളമനു (55) പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റത്.