വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ഇന്നലെ രാത്രി 10.30 ടെ തിരുവനന്തപുരം പാളയത്തുവെച്ചാണ് സംഭവം. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും പൊലീസിന് പരാതി നല്‍കി. ഡ്രൈവറുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതി അന്വേഷിച്ച ശേഷം കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.

ചികിത്സ സഹായം നൽകി

ചികിത്സ സഹായം നൽകി

വലിയകുന്നിൽ തെങ്ങു കയറ്റ തൊഴിലാളി ആയിരുന്ന കുഞ്ഞിമോന്റെ ചികിത്സ സഹായത്തിനു വേണ്ടി പ്രദേശത്തെ കോൺഗ്രസ്‌ പ്രവർത്തകർ സ്വരൂപിച്ചു നൽകിയ 10000 രൂപയുടെ ചികിത്സ സഹായം ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ഇയ്യാസ് എം, പൊടിയൻ വിള ബാബു, അജയൻ, മധുസൂദനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോകസഭാ മണ്ഡലം ബിജെപി – എൻഡിഎ സ്ഥാനാർഥിയുമായ വി.മുരളീധരൻ  വോട്ട് രേഖപ്പെടുത്തി

കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോകസഭാ മണ്ഡലം ബിജെപി – എൻഡിഎ സ്ഥാനാർഥിയുമായ വി.മുരളീധരൻ വോട്ട് രേഖപ്പെടുത്തി

കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോകസഭാ മണ്ഡലം ബിജെപി – എൻഡിഎ സ്ഥാനാർഥിയുമായ വി.മുരളീധരൻ ഉള്ളൂർ കൊട്ടാരം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

കല്ലറയിൽ ബി ജെ പി യുടെ  ബൂത്ത്‌ അടിച്ചു തകർത്ത നിലയിൽ

കല്ലറയിൽ ബി ജെ പി യുടെ ബൂത്ത്‌ അടിച്ചു തകർത്ത നിലയിൽ

കല്ലറ പാകിസ്ഥാൻ മുക്കിൽ ബി ജെ പി സ്ഥാപിച്ചിരുന്നബൂത്ത്‌ അടിച്ചു തകർത്ത നിലയിൽ. പാകിസ്‌ഥാൻ മുക്കിലെ ബിജെപി യുടെ അൻപത്തി ഒൻപതാം നമ്പർ ബൂത്ത്‌ ആണ് അജ്ഞാതർ അടിച്ച് തകർത്തത്. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് ശേഷമാണ് അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടത്. പാങ്ങോട് പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

മൊബൈൽ ഷോപ്പിന്റെ ബോർഡ് അടിച്ചു തകർത്തതായി പരാതി

മൊബൈൽ ഷോപ്പിന്റെ ബോർഡ് അടിച്ചു തകർത്തതായി പരാതി

ആറ്റിങ്ങൽ എം ഫോർ മൊബൈലിന്റെ പരസ്യ ബോർഡ് സാമൂഹ്യ വിരുദ്ധൻ അടിച്ചു തകർത്തു. ഇന്ന് പുലർച്ചെയാണ് ബോർഡ് അടിച്ചു തകർത്തത്. ഇതിനെതിരെ കടയുടമ സഫീർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

ആറ്റിങ്ങൽ നഗരത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു

ആറ്റിങ്ങൽ നഗരത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു

ആറ്റിങ്ങൽ: കുടിവെള്ളക്ഷാമം നേരിടുന്ന വാർഡുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. വാർഡു കൗൺസിലർമാർ സെക്രട്ടറിക്കു നൽകിയ കത്തിൻ്റെ മുൻഗണനാ ക്രമം അനുസരിച്ചായിരിക്കും ജലം വിതരണം നടത്തുന്നത്. 5000 ലിറ്റർ ജലത്തിന് 380 രൂപ എന്ന നിരക്കിൽ വാട്ടർ അതോറിട്ടിക്കു നഗരസഭ പണം കൈമാറും. കൂടാതെ ടാങ്കർ ലോറിയുടെ വാടകയും നൽകും. ജലദൗർലഭ്യം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് 5000 ലിറ്റർ വാഹക ശേഷിയുള്ളതും ജിപിഎസ് ഘടിപ്പിച്ചതുമായ ടാങ്കർ ലോറി ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു കഴിഞ്ഞതായും സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു.