by liji HP News | Apr 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു.
മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായി. ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂ എന്നു മന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
by liji HP News | Apr 11, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 14 വിഷു ദിനത്തിൽ രാവിലെ 3.30 നു വിഷുക്കണി ദർശനം, 7 മണി മുതൽ പുല്ലാങ്കുഴൽ,
10 മണിയ്ക്ക് അന്നദാനം, വൈകുന്നേരം 6.30നു അലങ്കാര ദീപാരാധന, 6.40 നു ആറ്റിങ്ങൽ മയൂര നൃത്ത സംഗീത വിദ്യാലയത്തിന്റെ നൃത്താർച്ചന, 7.30 നു അത്താഴപൂജ തുടർന്ന് ആകാശകാഴ്ച, 9 നു കാപ്പിസദ്യയും ഉണ്ടാകും.
by liji HP News | Apr 11, 2024 | Latest News, ജില്ലാ വാർത്ത
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് തിരുവനന്തപുരത്ത്. കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ പൊതു സമ്മേളനത്തിൽ പങ്കെടുക്കും. രണ്ടു കേന്ദ്ര മന്ത്രിമാർ മത്സരരംഗത്ത് നിൽക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെയും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തെയും കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നു.
ഈ മാസം 15-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നത്. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിന്റെയും വി.മുരളീധരന്റെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോത്തൻകോട് എൻഡിഎ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ രീതിയില്‍ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
by liji HP News | Apr 10, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളികാമറ വെക്കാൻ ശ്രമിച്ചയാൾ പിടിയിൽ. നന്തൻകോട് സ്വദേശി അനിൽദാസ് (37) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇയാൾ ഒളിക്യാമറ വെക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെ പെൺകുട്ടികൾ താമസിക്കുന്ന വീട്ടിൽ കയറി മൊബൈൽ കാമറ ഉപയോഗിച്ച് റെക്കോഡ് ചെയ്യാൻ ശ്രമിക്കുന്ന വിദ്യാർഥിനികളിൽ ഒരാളുടെ ശ്രദ്ധിയിൽ പെട്ടതാണ് ഇയാളെ കുടുക്കിയത്. പെൺകുട്ടി ബഹളം വെച്ചതോടെ രക്ഷപെടാൻ ശ്രമിച്ച അനിൽദാസിനെ നാട്ടുകാർ ചേർന്ന് പിടികൂടി മ്യൂസിയം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
by liji HP News | Apr 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വേനലവധിയും ചൂട് വർധിക്കുകയും ചെയ്തതോടെ കുട്ടികളും മറ്റും വെള്ളച്ചാട്ടങ്ങളിലും ജലാശയങ്ങളിലും ഇറങ്ങി കളിക്കുന്നത് നിത്യസംഭവമാണ്. ഇതിനിടെ നിരവധി അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകുന്നുണ്ട്. പരിചിതമല്ലാത്ത ജലാശയങ്ങളും നീന്തൽ അറിയാത്ത അവസ്ഥയും അപകട സാധ്യത വർധിപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അവധിക്കാലമാണ്. ജലാശയങ്ങൾ ആവേശം കൊള്ളിച്ചേക്കാം. എടുത്ത് ചാടല്ലേ മക്കളേ… എന്നാണ് കേരള ഫയർ ആന്റ് റെസ്കുയ സർവീസസും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നത്.
by liji HP News | Apr 9, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: പത്തുവർഷം മുമ്പ് ഒഴുക്കിൽപ്പെട്ട കൂട്ടുകാരനെ രക്ഷിച്ച തിരുവനന്തപുരം സ്വദേശി അക്ഷയയ്ക്ക് സ്നേഹാദരവുമായി റിയൽ മഞ്ഞുമ്മൽ ബോയ്സ്. ആറ്റിങ്ങൽ താഴെയിളമ്പ ഡിഎസ് നിവാസിൽ അനിൽ കുമാറിന്റെയും ദീപയുടെയും മകളായ അക്ഷയെയാണ് മഞ്ഞുമ്മൽ ബോയ്സ് ആദരിച്ചത്. അക്ഷയ ആറാംക്ലാസിൽ പഠിക്കുമ്പോൾ മഴയിൽ നിറഞ്ഞുകിടന്ന തോട്ടിലേക്ക് വീണ് ഒഴുക്കിൽപ്പെട്ട അഞ്ചാംക്ലാസുകാരനെ ധീരമായി രക്ഷിച്ചിരുന്നു.
പിന്നീട് പത്തുവർഷത്തിനുശേഷം മഞ്ഞുമ്മൽ ബോയ്സ് സിനിമ വലിയ ഹിറ്റും ചർച്ചാവിഷയവുമായതോടെ പഴയ സംഭവം ഓർത്തെടുത്ത മുദാക്കൽ ഗ്രാമപഞ്ചായത്ത് അക്ഷയെയും ഒഴുക്കിൽപ്പെട്ട കുട്ടിയെയും ആദരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമവാർത്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ റിയൽ മഞ്ഞുമ്മൽ ബോയ്സിനെയും അക്ഷയ ടാഗ് ചെയ്തു. തുടർന്ന് മഞ്ഞുമ്മൽ സംഘത്തിലെ എല്ലാവരും വാർത്ത പങ്കുവെയ്ക്കുകയും അഭിനന്ദനമറിയിക്കുകയും ചെയ്യുകയും നേരിട്ട് കാണാൻ ക്ഷണിക്കുകയുമുണ്ടായി.
ഏപ്രിൽ ഏഴിന് മഞ്ഞുമ്മലിലെ സുഭാഷിന്റെ വീട്ടിൽവെച്ചാണ് അക്ഷയയും മഞ്ഞുമ്മൽ ബോയ്സും തമ്മിൽ കണ്ടത്. അക്ഷയെയെ മെഡൽ അണിയിച്ചും മഞ്ഞുമ്മൽ ബോയ്സിനൊപ്പം മഞ്ഞുമ്മൽ ഗേൾ എന്നെഴുതിയ കേക്ക് മുറിച്ചുമായിരുന്നു സ്നേഹാദരം. റിയൽ സുഭാഷിനെയും കുട്ടേട്ടനെയും കൂട്ടുകാരെയും കണ്ടതിൽ സന്തോഷമുണ്ടെന്നും നേരിട്ട് കാണുന്നതിനപ്പുറം മെഡൽ നൽകുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്ഷയ പറഞ്ഞു.
Recent Comments