by Midhun HP News | Apr 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് പോലീസുകാരന് ക്രൂര മർദനം. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ സിജു തോമസിനാണ് മർദനമേറ്റത്. ചാല മാർക്കറ്റിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം മർദിച്ചത്.
പരുക്കേറ്റ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം .അക്രമത്തിന് പിന്നിൽ ലഹരിമാഫിയയെന്ന് പോലീസ് അറിയിച്ചു. ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. പ്രതികൾക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുവെന്നും പോലീസ് അറിയിച്ചു.
by Midhun HP News | Apr 9, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെൺകുളം സ്വദേശി രാഖിൽ (19), മാന്തറ സ്വദേശി കമാൽ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെൺകുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രി 12 മണിക്ക് പ്രതി പെൺകുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയും ഇതു അനുസരിച്ച് പുറത്തേക്ക് എത്തിയ പെൺകുട്ടിയെ ഹുസൈനും സുഹൃത്തുക്കളും ചേർന്ന് തട്ടി കൊണ്ടു പോകുകയായിരുന്നു.
പെൺകുട്ടിയെ ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിലെ ഷെഡിലാണ് മൂന്ന് പേരും ചേർന്ന് എത്തിച്ചത്. ഇതിനിടയിൽ പ്രതികൾ ബലമായി പെൺകുട്ടിക്ക് മയക്കുമരുന്നും നൽകി. തുടർന്ന് പ്രതികൾ മൂവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് പെൺകുട്ടി ബോധരഹിതയായി. കൂടാതെ പൊലീസ് അന്വേഷിച്ച് എത്തിരിക്കാനായി പെൺകുട്ടിയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും പ്രതികൾ നശിപ്പിച്ചിരുന്നു. ഇതു ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപെടുകയുമായിരുന്നു.
ഇതേ സമയം പെൺകുട്ടിയെ വീട്ടിൽ കാണാതായതോടെ രക്ഷാകർത്താക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണത്തിൽ ഞായറാഴ്ച രാവിലെ 11 മണിയോടെ പെൺകുട്ടിയെ റബ്ബർ തോട്ടത്തിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ആറ്റിങ്ങൽ ഡിവൈഎസ്പി ആർ പ്രദീപ് കുമാർ, കിളിമാനൂർ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
by Midhun HP News | Apr 8, 2024 | ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രശസ്ത കാറ്ററിംഗ് കമ്പനിയായ മലബാർ കാറ്ററിങ് ഉടമ പത്മകുമാർ (വേണു) 51 വയസ് അന്തരിച്ചു. ഭാര്യ :സിന്ധു. സംസ്കാരം നാളെ മലപ്പുറത്തുള്ള വസതിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
by liji HP News | Apr 8, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ശാർക്കര മീനഭരണി മഹോൽസവത്തോടനുബന്ധിച്ച് തയ്യാറാക്കിയ
“ദേവി തീർത്ഥം” പ്രത്യേക പതിപ്പ് പുറത്തിറങ്ങി. ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം നിർവ്വഹിച്ചു. ശാർക്കര മീന ഭരണി വിശേഷങ്ങൾ, കഥ, കവിത എന്നിവ അടങ്ങിയതാണ് ഈ പ്രത്യേക പതിപ്പ്. രാഹുൽ പ്രകാശ് ഏറ്റുവാങ്ങി. സാംസ്ക്കാരികപ്രവർത്തകനായ അനി.പി.യാണ് പതിപ്പ് തയ്യാറാക്കിയത്. അഭിഷേക് ബി.ആർ, ബി.എസ്. സജിതൻ കെ.നിസാം, തുടങ്ങിയവർ പങ്കെടുത്തു.
by liji HP News | Apr 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. പ്രതികളെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഉപദ്രവിച്ചെന്നാണ് മൊഴി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പതിനേഴുകാരിയെ വര്‍ക്കല വെണ്‍കുളം സ്വദേശിയായ മൂന്നു പേർ ചേര്‍ന്ന് രാത്രി വീട്ടിലെത്തി പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അതിനുശേഷം പെണ്‍കുട്ടിയെ ഇവര്‍ ഉപദ്രവിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്തതായി കിളിമാനൂര്‍ പൊലീസ് പറഞ്ഞു.
by liji HP News | Apr 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം നന്ദൻകോട് വനിതാ ഹോസ്റ്റലിൽ അതിക്രമം. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. അറസ്റ്റിലായത് നന്ദൻകോട് സ്വദേശി അനിൽദാസ്. ഇന്നലെ രാത്രിയാണ് സംഭവം. എയർഹോളിലൂടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികെയാണ്.
Recent Comments