ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ പന്ത്രണ്ടാമത് വാർഷിക ബ്ലാക്ക് ബെൽറ്റ് ക്യാമ്പും ബെൽറ്റ് ഗ്രേഡിംഗ് പരീക്ഷയും ഏപ്രിൽ 15 മുതൽ

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ പന്ത്രണ്ടാമത് വാർഷിക ബ്ലാക്ക് ബെൽറ്റ് ക്യാമ്പും ബെൽറ്റ് ഗ്രേഡിംഗ് പരീക്ഷയും ഏപ്രിൽ 15 മുതൽ

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ പന്ത്രണ്ടാമത് വാർഷിക ബ്ലാക്ക് ബെൽറ്റ് ക്യാമ്പും ബെൽറ്റ് ഗ്രേഡിംഗ് പരീക്ഷയും ഏപ്രിൽ 15 മുതൽ മേയ് 2 വരെ പെരുങ്കുളം സ്പോർട്ടിംഗ് സിറ്റി ഇൻഡോർ ടർഫിൽ നടക്കും. ക്യാമ്പിൻ്റെ ഭാഗമായി കരാട്ടെ വിദഗ്ദ്ധ പരിശീലനത്തിന് പുറമേ വിവിധ മേഖലകളിലെ വിദഗ്ദ്ധർ നയിക്കുന്ന സ്പോർട്സ് സെമിനാറുകളും ശില്പശാലകളും ഉണ്ടായിരിക്കുന്നതാണ്. ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ സമ്പത്ത് വി ക്യാമ്പിന് നേതൃത്വം നൽകും. മേയ് 2 ന് നടക്കുന്ന ബ്ലാക്ക് ബെൽറ്റ് ഗ്രേഡിംഗ് പരീക്ഷയിൽ അലൻ തിലക് കരാട്ടെ സ്കൂൾ കേരളാ സൗത്ത് സോൺ ഡയറക്ടറും 9-ാം ഡിഗ്രി ബ്ലാക്ക് ബെൽറ്റുമായ ഹാൻഷി ആർ സുരാജ് പരീക്ഷകനായി പങ്കെടുക്കും.

കേരളത്തിന് 3,000 കോടി കടമെടുക്കാം; കേന്ദ്ര അനുമതി

കേരളത്തിന് 3,000 കോടി കടമെടുക്കാം; കേന്ദ്ര അനുമതി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമിട്ട് 3,000 കോടി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 37,512 കോടി കടമെടുക്കാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും കടമെടുപ്പിനുള്ള അനുമതി ഒരു സംസ്ഥാനത്തിനും നല്‍കിയിരുന്നില്ല.

ഇതോടെയാണ് അനുമതി തരുംവരെ ഇടക്കാല വായ്പക്കുള്ള അനുമതി കേരളം ആവശ്യപ്പെട്ടത്. 3,000 കോടി അടുത്തയാഴ്ച തന്നെ കടമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും കഴിഞ്ഞ വര്‍ഷം പാസാക്കാന്‍ കഴിയാത്ത ബില്ലുകള്‍ പാസാക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റിന്റെ ആദ്യഗഡുവായി 1.377 കോടി രൂപ ഇന്നലെ ധനവകുപ്പ് അനുവദിച്ചു. ഇതില്‍ 847.42 കോടി റോഡുകളുടെ അറ്റകുറ്റപ്പണിക്കാണ്. മറ്റുള്ള അറ്റകുറ്റപ്പണികള്‍ക്കായി 529.64 കോടിയും നീക്കിവച്ചു. പഞ്ചായത്തുകള്‍ക്ക് 928.87 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്74.28 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 130.19 കോടി, മുന്‍സിപ്പാലിറ്റികള്‍ക്ക് 184.13 കോടി, കോര്‍പ്പറേഷനുകള്‍ക്ക് 59.45 കോടി എന്നിങ്ങനെയാണ് വിഹിതമുള്ളത്, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ആദ്യമാസം തന്നെ മെയിന്റനന്‍സ് ഗ്രാന്റ് നല്‍കുന്നത്.

ഫോൺ നഷ്ടപ്പെട്ടു

ഫോൺ നഷ്ടപ്പെട്ടു

ആറ്റിങ്ങൽ: ഇന്ന് (13/04/2024) രാവിലെ 7.20ന് ആറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപത്ത് വെച്ച് ഫോൺ (Redmi 10promax) നഷ്ട്ടപ്പെട്ടു. കണ്ടുകിട്ടന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ :96331 69225, 7994752124

മുതിർന്ന മാധ്യമ പ്രവർത്തകൻ കാപ്പിൽ സുരേഷ്.ഡി.എസ് അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ കാപ്പിൽ സുരേഷ്.ഡി.എസ് അന്തരിച്ചു

വർക്കല: വർക്കലയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ സുരേഷ്.ഡി.എസ്. കാപ്പിൽ അന്തരിച്ചു. കേരള കൗമുദി, ദേശാഭിമാനി, ചന്ദ്രിക, തേജസ്സ്, സുപ്രഭാതം തുടങ്ങി പ്രമുഖ മാധ്യമങ്ങളിൽ ലേഖകനായി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. ഇടവ ഗ്രാമപഞ്ചായത്ത് മുൻ അംഗവും കാപ്പിൽ പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനും വർക്കല താലൂക്ക് പ്രസ് ക്ലബ് അംഗവുമാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കാവേയാണ് മരണം. മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രക്തസമ്മർദത്തെ തുടർന്ന് പൊട്ടിയ ഞരമ്പിന്റെ തൊട്ടടുത്തു തന്നെ പൊട്ടാൻ പാകത്തിൽ സ്വല്ലിംഗുകൾ (കുമിളകൾ) ഉണ്ടായിരുന്നു. അപകടസാദ്ധ്യത കൂടുതൽ ആയതിനാൽ എത്രയും വേഗം ഓപ്പൺ സർജറി നടത്തണമെന്നാണ് ന്യൂറോ വിഭാഗം കുടുബത്തെ അറിയിച്ചത്. ചികിത്സയ്ക്ക് വലിയൊരു തുക ആവശ്യമായി വന്ന സാഹചര്യത്തിൽ ആകെയുള്ള വീടും പുരയിടവും ജപ്തി ഭീഷണി നേരിടുന്നതിനാൽ എന്ത് ചെയ്യണം എന്നറിയാതെ ഭാര്യ അജിതയും 13 വയസ്സുള്ള മകളും സുഹൃത്തുക്കളും നാട്ടുകാരും ആകെ വിഷമത്തിലായിരുന്നു. തുടർന്ന് സുമനസ്സുകളുടെ കനിവ് തേടുകയായിരുന്നു. എന്നാൽ സഹായം ഏറ്റുവാങ്ങാൻ നിൽക്കാതെ സുരേഷ് ഡി എസ് യാത്രയായി.

സഞ്ചുവിന് വിഷുക്കൈനീട്ടവുമായി കെ ആർ ടി എ

സഞ്ചുവിന് വിഷുക്കൈനീട്ടവുമായി കെ ആർ ടി എ

കിളിമാനൂർ: വിഭിന്നശേഷിക്കാരൻ സഞ്ജുവിനാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ കിളിമാനൂർ യൂണിറ്റ് വിഷുക്കൈനീട്ടം ഒരുക്കിയിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി കുട്ടികളുടെ അധ്യാപകരുടെ സംഘടനയാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ. വിദ്യാലയത്തിൽ എത്താൻ വെല്ലുവിളികൾ കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് നൽകുന്ന ബുധനാഴ്ചകളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിനിടയിലാണ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാത്ത സഞ്ജുവിനെയും കുടുംബത്തെയും സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ ജൂൺ മാസത്തിൽ കണ്ടെത്തിയത്.

മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ജസ്റ്റിസ് പഞ്ചാബ കേശൻ സ്വമേധയാ കേസെടുത്തിരുന്നു. ബിആർസിയുടെ നേതൃത്വത്തിൽ താൽക്കാലികമായി ടോയ്‌ലറ്റു നിർമ്മിച്ചു നൽകി. സർക്കാരിൽ നിന്ന് വീട് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ, സ്വന്തമായി ഭൂമിയും ഇല്ലാത്തതുകൊണ്ട് വർഷങ്ങളായി സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. നവ കേരള സദസ്സിന്റെ ഭാഗമായി 35 വർഷമായി തടസ്സപ്പെട്ടു കിടന്ന അമ്മയുടെ പേരിലുള്ള ഭൂമിയുടെ പട്ടയവും സഞ്ജുവിന് ലഭിച്ചു.

10 ലക്ഷം രൂപ മുടക്കി ഭിന്നശേഷി സൗഹൃദ ഗൃഹമാണ് സഞ്ജുവിനായി കെ ആർ ടി എ ഒരുക്കിയിരിക്കുന്നത്. വീൽചെയറിൽ യഥേഷ്ടം വീടിന് ചുറ്റാകെ സഞ്ചരിക്കുന്നതിനും വീടിനുള്ളിലേക്ക് കയറുന്നതിനും റാമ്പും റെയിലും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. സ്വന്തമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സ്വിച്ച് ബോർഡുകൾ, ടോയ്ലറ്റ്, വാഷ്ബേസിനുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കപ്പെടുന്ന ആദ്യ വീട് എന്ന ബഹുമതിയും സഞ്ജുവിന്റെ സ്വപ്നക്കൂടിന് സ്വന്തം. കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ, അധ്യാപകർ,കുട്ടികൾ, റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്, വർക്കല എസ് എൻ കോളേജ്, എൻഎസ്എസ് യൂണിറ്റ്, എസ് എൻ ട്രസ്റ്റ് എന്നിവരുട സാമ്പത്തിക പിന്തുണയോടെയാണ് ഗൃഹനിർമ്മാണം പൂർത്തീകരിച്ചത്.

പതിനഞ്ചാം തീയതി രാവിലെ 9 മണിക്ക് സഞ്ജുവിന്റെ ഗൃഹപ്രവേശം നടക്കും. സഞ്ജുവിന്റെ സ്വപ്നക്കൂട് നിർമ്മാണത്തിനായി കെ ആർ ടി എ കണ്ടെത്തിയ തുകയിൽ നിന്ന് അവശേഷിക്കുന്ന തുക ഉപയോഗിച്ച് ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച ഉപജില്ലയില മറ്റു രണ്ടു കുട്ടികളുടെ വീട് കൂടി ഭിന്നശേഷി സൗഹൃദ ഗൃഹമാക്കി മാറ്റും.

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ പന്ത്രണ്ടാമത് വാർഷിക ബ്ലാക്ക് ബെൽറ്റ് ക്യാമ്പും ബെൽറ്റ് ഗ്രേഡിംഗ് പരീക്ഷയും ഏപ്രിൽ 15 മുതൽ

ജീവിതശൈലി രോഗനിവാരണ – ബോധവൽക്കരണ ക്ലാസ് നാളെ വൈകുന്നേരം 3നു ആറ്റിങ്ങൽ ക്ലബ് ആഡിറ്റോറിയത്തിൽ

ആറ്റിങ്ങൽ: ജീവിതശൈലി രോഗനിവാരണ – ബോധവൽക്കരണ ക്ലാസ് നാളെ വൈകുന്നേരം 3 മണിയ്ക്ക് ആറ്റിങ്ങൽ ക്ലബ് ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു. കേരളത്തിലും മറു നാടുകളിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹീൽ വിത്ത് നേച്ചർ എന്ന സംഘടനയുടെയും ഡോ. പ്രസാദ്സ് വെൽനെസ്സ് ഹബ്ബിന്റെയും സാരഥിയായ ഡോ. എം വി പ്രസാദ് എം ബി ബി എസ് ആണ് പഠന ക്ലാസ് നയിക്കുന്നത്.

പരിപാടിയിൽ ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, പ്രെഷർ, കൊളസ്ട്രോൾ എന്നിവ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അനുയോജ്യമായ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് വിശദമായി അവലോകനം ചെയ്യും. ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്ന അംഗങ്ങൾക്ക് സൂം മീറ്റിൽ കൂടി എല്ലാ ദിവസവും ഉപദേശങ്ങളും വ്യായാമ മുറകളുടെ പരിശീലനവും നൽകുന്നതായിരിക്കും.