by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത
ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐറ്റി ചോദ്യം ചെയ്തു.
ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്‌ത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തു. സ്വർണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് അറിവ്.



by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് സിംഹവാലൻ കുരങ്ങ് ചാടി പോയി. 37 വയസ് പ്രായമുള്ള പെൺ കുരങ്ങാണ് ചാടിയത്. കുരങ്ങ് മരത്തിൽ തന്നെയുണ്ടെന്ന് മൃഗശാല അധികൃതർ അറിയിച്ചു.കോമ്പൗണ്ടിനുള്ളിൽ തന്നെയുണ്ടെന്നും തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് ടിക്കറ്റ് കൗണ്ടർ താത്കാലികമായി അടച്ചു.ആറ് സിംഹവാലൻ കുരങ്ങുകളാണ് മൃഗശാലയിൽ ആകെയുള്ളത്. കൂട്ടിലേക്ക് കയറിയില്ലെങ്കിൽ ഇണയെ ഉപയോഗിച്ച് ആകർഷിച്ച് വിളിക്കാമെന്നാണ് അധികൃതർ അറിയിക്കുന്നത്.



by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത
മമ്മൂട്ടിയും വിനായകനും ഒരുപോലെ പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രമായിരുന്നു കളങ്കാവൽ. നായകനായി വിനായകൻ കളം പിടിച്ചപ്പോൾ പ്രതിനായകനായി മമ്മൂട്ടി നിറഞ്ഞാടി. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ബോക്സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. മമ്മൂട്ടി ഒരിക്കല്‍ കൂടി ഒരു നവാഗത സംവിധായകനൊപ്പം എത്തിയപ്പോൾ മികച്ചൊരു സിനിമാനുഭവം തന്നെയാണ് പ്രേക്ഷകർക്ക് ലഭിച്ചതും.
മമ്മൂട്ടിയും വിനായകനും ഒരുപോലെ പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രമായിരുന്നു കളങ്കാവൽ. നായകനായി വിനായകൻ കളം പിടിച്ചപ്പോൾ പ്രതിനായകനായി മമ്മൂട്ടി നിറഞ്ഞാടി. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ബോക്സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. മമ്മൂട്ടി ഒരിക്കല്‍ കൂടി ഒരു നവാഗത സംവിധായകനൊപ്പം എത്തിയപ്പോൾ മികച്ചൊരു സിനിമാനുഭവം തന്നെയാണ് പ്രേക്ഷകർക്ക് ലഭിച്ചതും.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. അതേസമയം മമ്മൂട്ടിയുടെ ബസൂക്ക ഒടിടിയിൽ എത്താത്തതിന്റെ നിരാശയും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. അടുത്തിടെയാണ് മമ്മൂട്ടിയുടെ തന്നെ ഈ വർഷമെത്തിയ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് ഒടിടിയിൽ സ്ട്രീമിങ്ങിനെത്തിയത്. രണ്ട് പടങ്ങൾക്ക് ശേഷം ഇക്കയുടെ പടം പെട്ടന്ന് തന്നെ ഒടിടിയിൽ എത്തിയിരിക്കുന്നു, പക്ഷേ ബസൂക്ക ഇപ്പോഴും വന്നിട്ടില്ല എന്നാണ് ആരാധകർ കുറിക്കുന്നത്. ‘കുറുപ്പി’ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്‍റെ സംവിധാന അരങ്ങേറ്റമാണ് കളങ്കാവല്‍.
ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.



by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇലക്ട്രിക് ബസുകളെച്ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷനും കെഎസ്ആര്‍ടിസിയും തമ്മില്‍ പോരു മുറുകുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ കെഎസ്ആര്‍ടിസിക്കു നല്‍കിയ ഇലക്ട്രിക് ബസുകള്‍ നഗരത്തിനുള്ളില്‍ തന്നെ ഓടിയാല്‍ മതിയെന്നാണ് മേയര്‍ വി വി രാജേഷ് നിര്‍ദേശം നല്‍കിയത്. കോര്‍പ്പറേഷന് കൃത്യമായ ലാഭവിഹിതം ലഭിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തേണ്ട ബസുകള്‍ നഗരത്തിനു പുറത്ത് സര്‍വീസ് നടത്തുകയാണ്. കോര്‍പ്പറേഷനുമായുള്ള ധാരണയ്ക്ക് വിരുദ്ധമായി കെഎസ്ആര്‍ടിസി നടത്തുന്ന ഏകപക്ഷീയമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ല. നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും മേയര്‍ രാജേഷ് ആവശ്യപ്പെട്ടു.
നഗരത്തിലെ ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനും ഹരിതനഗരം എന്ന ആശയം നടപ്പിലാക്കാനും വേണ്ടിയാണ് സിറ്റി സർക്കുലർ ഇ-ബസ് സംവിധാനം കൊണ്ടുവന്നത്. കേന്ദ്രസർക്കാറിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന്റെ സഹായത്തോടെ വാങ്ങിയ ഇ-ബസുകളാണ് കെഎസ്ആർടിസി ഇഷ്ടാനുസരണം പുറത്തേക്ക് നീട്ടിയത്. കരാർ മാറ്റാൻ ഒന്നോ രണ്ടോ വ്യക്തികൾക്ക് അധികാരമില്ല.
ഇ- ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണം. കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും മേയർ വിവി രാജേഷ് പറഞ്ഞു.113 ഇലക്‌ട്രിക് ബസുകളാണ് സിറ്റി സർക്കുലറിൽ ഉണ്ടായിരുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതിരുന്ന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി ഓഫീസുകൾ, ആശുപത്രികൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിച്ചായിരുന്നു സിറ്റി സർക്കുലർ ബസുകൾ ആരംഭിച്ചത്.
എന്നാല്‍ തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ കൊണ്ടുവരാനാണ് പുറത്തേക്ക് സര്‍വീസ് നീട്ടിയതെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. മേയറുടെ നിര്‍ദേശപ്രകാരം സര്‍വീസ് നടത്താനാകില്ല. കോര്‍പ്പറേഷന്‍ പറയുന്ന പോലെ നഗരസഭ പരിധിക്കുള്ളില്‍ സര്‍വീസ് അവസാനിപ്പിച്ചാല്‍, കോര്‍പ്പറേഷന്‍ പരിധിയുടെ അതിര്‍ത്തി വരുന്നയിടത്ത് ബസ് ചാര്‍ജ് ചെയ്യാനുള്ള സൗകര്യമില്ല എന്നും കെഎസ്ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നഷ്ടത്തില്‍ ഓടിക്കാനാകില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നുണ്ട്.



by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത
സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ ആറ്റിങ്ങൽ ശ്രീനിവാസൻ അനുസ്മരണം സഘടിപ്പിച്ചു രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.കൗൺസിലർമാരായ രാജേഷ് മാധവൻ പി എസ് കിരൺ ആശ പ്രിയങ്ക രാജ് ഡോക്ടർ രാധാകൃഷ്ണൻ നായർ ഉണ്ണി ആറ്റിങ്ങൽ കരവാരം രാമചന്ദ്രൻ സിജെ രാജേഷ് കുമാർ അഡ്വക്കറ്റ് മുഗസീൻ സുജിത്ത് ഭവാനന്ദൻ അനന്ത ഗോപൻ ഗോപകുമാർ പി ആർ ജയചന്ദ്രൻ മനോജ് മാനസ് ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു സെക്രട്ടറി സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.



by Midhun HP News | Dec 30, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം വാർഡ് കൗൺസിലർ കെ തുളസീധരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി നാരായണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് സതീഷ് കുമാർ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക്ശേഷം റിപ്പോർട്ടും വരവ്ചെലവ് കണക്കും അംഗീകരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ തുളസീധരൻ നായർ, സെക്രട്ടറി ജി.എസ് മണികണ്ഠൻ, ട്രഷറർ അജിതാ സുരേഷ് ബാബു എന്നിവരെ തെരഞ്ഞെടുത്തു.




Recent Comments