by Midhun HP News | Mar 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സര്‍ജിക്കല്‍ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. തീപിടിത്തത്തിന് പിന്നാലെ ഐസിയുവില്‍ നിന്നും മാറ്റിയ 5 രോഗികള്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിര്‍ദേശം. സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
വിഷയത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. സംഭവത്തെകുറിച്ച് കേള്‍ക്കുന്ന കാര്യങ്ങള്‍ വിശദവും സുതാര്യവുമായി പരിശോധിക്കണം. ഐ.സി.യുവില്‍ നിന്നും രോഗികളെ യഥാസമയം മാറ്റുന്നതിനായി സ്വീകരിച്ച നടപടികള്‍, അഞ്ചു രോഗികളുടെ മരണകാരണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍, ഫോറന്‍സിക് വിദഗ്ദ്ധന്റെ അഭിപ്രായം തുടങ്ങിയ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് 5 ആഴ്ചക്കുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം.
ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, കൂട്ടിരിപ്പുകാര്‍, മരിച്ചവരുടെ ബന്ധുക്കള്‍ എന്നിവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണം. സംഭവവുമായി ബന്ധപ്പെട്ട ആശുപത്രി രേഖകള്‍, പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, ഫോറന്‍സിക് വിദഗ്ദ്ധന്റെ നിഗമനം എന്നിവ റിപ്പോര്‍ട്ടിനൊപ്പം കമ്മീഷനില്‍ ഹാജരാക്കണം. മരിച്ചവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. അങ്ങനെയുണ്ടെങ്കില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സംഭവത്തെ കുറിച്ച് പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും ഡിഎംഇ. യുടെയും പ്രതിനിധി മേയ് 8 ന് കമ്മീഷന്റെ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
മാർച്ച് 17 രാവിലെ ഏകദേശം 8.55ഓടെയായിരുന്നു സർജിക്കൽ ഐസിയുവിലെ ഒരു വെന്റിലേറ്ററിൽ തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ലഭ്യമായ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയും അണയ്ക്കുകയും ചെയ്തിരുന്നു. തീപിടുത്തം കാരണം രോഗികളെ മാറ്റിയതിനെ തുടർന്ന് മരണം സംഭവിച്ചതെന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്നും അത്തരം തെറ്റായ പ്രചാരണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചിരുന്നു.


by Midhun HP News | Mar 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെമ്പഴന്തി അണിയൂര്‍ കീരിക്കുഴിയില്‍ ജലീല്‍ മന്‍സിലില്‍ ആസിഫിനെയാണ്(28) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം ഷംനാദ് മന്‍സിലില്‍ അറഫാ നജുമുദീന്‍(22) ക്രൂര മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സയിലാണ്.
ജനുവരി 25ന് ആയിരുന്നു വിവാഹം. രണ്ടു ആഴ്ച തികയുംമുന്‍പ് അറഫയെ അകാരണമായി മര്‍ദിച്ചെന്നാണു ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 17ന് അറഫ മൊബൈല്‍ ഫോണില്‍ മാതാവിന്റെ സഹോദരിയെ വിളിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ആസിഫ് മുഖത്ത് അടിക്കുകയും മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി.
തുടര്‍ന്ന് കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയില്‍ പറയുന്നു. അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലതു കാല്‍മുട്ടിനും ഗുരുതര പരിക്കുണ്ട്. ആസിഫിനെ കോടതിയില്‍ ഹാജരാക്കി.
by Midhun HP News | Mar 24, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ യാസര്‍ അറാഫത്തിനെ ആലുവ റൂറല്‍ സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് യാസര്‍ അറാഫത്ത്. അറസ്റ്റിലായ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ കെഎം ഷാജഹാന്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കെജെ ഷൈന്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.
by Midhun HP News | Mar 24, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ആകെ 15 പത്രികകൾ. പ്രമുഖ മുന്നണികളെല്ലാം സജീവമായ പ്രചാരണവുമായാണ് രംഗത്തുള്ളത്.
മുന്നണി സ്ഥാനാർത്ഥികൾ:
എൽ.ഡി.എഫ് (LDF): സി.പി.എമ്മിലെ ഒ.എസ്. അംബികയാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. അംബികയ്ക്കായി നാല് സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. സി.പി.എം നേതാവ് രാജു ഡമ്മി സ്ഥാനാർത്ഥിയായി ഒരു സെറ്റ് പത്രിക നൽകി.
യു.ഡി.എഫ് (UDF): യു.ഡി.എഫിനു വേണ്ടി ആർ.എസ്.പിയിലെ സന്തോഷ് ഭദ്രൻ രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു.
എൻ.ഡി.എ (NDA): ബി.ജെ.പി സ്ഥാനാർത്ഥി സുധീറിന് വേണ്ടി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ബി.ജെ.പി നേതാവ് ശിവരാജൻ ഡമ്മി സ്ഥാനാർത്ഥിയായി ഒരു സെറ്റ് പത്രിക നൽകി.
മറ്റ് പ്രധാന സ്ഥാനാർത്ഥികൾ:
എസ്.ഡി.പി.ഐ (SDPI): ജയരാജ് (രണ്ട് സെറ്റ് പത്രിക).
ബി.എസ്.പി (BSP): സുചിത്ര.
ഡിഎച്ച്.ആർ.എം (DHRM): സുനിത കിളിമാനൂർ.
സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രിക പിൻവലിക്കാനുള്ള സമയം കൂടി കഴിയുന്നതോടെ മണ്ഡലത്തിലെ അന്തിമ പോരാട്ട ചിത്രം വ്യക്തമാകും.
by Midhun HP News | Mar 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഒമ്പതാം ക്ലാസ്സ് പരീക്ഷക്ക് കണ്ണൂരിലും കോഴിക്കോട്ടും ചോദ്യ പേപ്പര്‍ എത്തിയില്ല. ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് അയച്ച ഇ മെയില്‍ പ്രിന്റെടുത്ത് വായിച്ച് കേള്‍പ്പിച്ചാണ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷയെഴുതിയത്. കൊല്ല പരീക്ഷ ഇങ്ങനെ എഴുതേണ്ടി വന്നത് കുട്ടികള്‍ക്ക് വലിയ പ്രയാസമായി. വളരെ നിസ്സാരമായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പരീക്ഷയെ കണ്ടതെന്ന് അധ്യാപകര്‍ ആരോപിച്ചു.
by Midhun HP News | Mar 24, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എച്ച്.പി ന്യൂസ് വാർത്ത തുണയായി, നഷ്ടപ്പെട്ട സ്വർണ്ണം തിരികെ നേടി കുരുന്ന്. ആറ്റിങ്ങൽ പൂവൻപാറ സ്വദേശി നിമ്മി ദർശ്ശിന്റെ കുഞ്ഞിന്റെ കൈ ചെയിൻ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വരവേയാണ് എച്ച്.പി ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടത്.
കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം പോലീസിനെ ഏൽപ്പിച്ചു എന്ന വാർത്തയാണ് കണ്ടത്. പാലാംകോണം സ്വദേശി സാവന്റെ ഭാര്യ അഞ്ജു സാവനാണ് ആലംകോട് പള്ളിക്കുസമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 നു കൈ ചെയിൻ കളഞ്ഞു കിട്ടിയത്. ഇവരുടെ സുഹൃത്ത് ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ഇൻ്റീരിയർ ഡിസൈനർ എന്ന സ്ഥാപനത്തിൻ്റെ എം.ഡി പ്രശാന്തിനെ വിവരമറിയിക്കുകയും പ്രശാന്ത് സ്വർണം ആറ്റിങ്ങൽ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ഇതാണ് നിമ്മി ദർശ് കുടുംബത്തോടൊപ്പം ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ എത്തി തെളിവുകൾ നൽകി സ്വർണ്ണ ചെയിൻ തിരികെ നേടുകയായിരുന്നു. എസ്.ഐ സിതാര, എ.എസ്.ഐ മുരളീധരൻ നായർ എന്നിവർ ഉടമക്ക് കൈമാറി.
Recent Comments