മഴക്കാല പ്രത്യേക പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍: മന്ത്രി വീണാ ജോര്‍ജ്

മഴക്കാല പ്രത്യേക പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്‌പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തി വരുന്നു. റെയില്‍വേയുമായി സഹകരിച്ചും പരിശോധന നടത്തി വരുന്നു. കൂടുതല്‍ ശക്തമായ പരിശോധന തുടരുന്നതാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പ് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. 10,500 പേരാണ് മൂന്നാഴ്ച കൊണ്ട് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചത്. ഈ ആപ്പിലൂടെ തൊട്ടടുത്തുള്ള ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. 1700 ഹോട്ടലുകള്‍ വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ ഇടം നേടി വരുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിരിക്കുന്നു. അതിനാല്‍ ഈ ആപ്പിലൂടെ പരാതികള്‍ അറിയിക്കുന്നതിനും കഴിയുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പരാതി പരിഹാര സംവിധാനമായ ഭക്ഷ്യസുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലിലൂടെ മൂന്ന് മാസംകൊണ്ട് 416 പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ലഭിക്കുകയും അതില്‍ 284 എണ്ണം അന്വേഷിച്ച് പരിഹരിക്കുകയും ചെയ്തു. 132 പരാതികളുടെ അന്വേഷണം പുരോഗമിച്ചു വരുന്നു.

ഏകദിന ലോകകപ്പ്: ഇന്ത്യയുടെ ആദ്യ കളി ഓസ്‌ട്രേലിയക്കെതിരെ, ഒമ്പത് നഗരങ്ങളില്‍ മത്സരങ്ങള്‍

ഏകദിന ലോകകപ്പ്: ഇന്ത്യയുടെ ആദ്യ കളി ഓസ്‌ട്രേലിയക്കെതിരെ, ഒമ്പത് നഗരങ്ങളില്‍ മത്സരങ്ങള്‍

മുംബൈ: ഈ വര്‍ഷം ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെ. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും നടക്കും. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോര് 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്.

നാല് ദിവസങ്ങള്‍ക്ക് ശേഷം 19ന് പൂനെയില്‍ ബംഗ്ലാദേശിനെതിരേയും ഇന്ത്യ കളിക്കും. 22ന് ന്യൂസിലന്‍ഡിനെതിരെ ധരംശാലയില്‍ ഇന്ത്യ വീണ്ടുമിറങ്ങും. പിന്നീട് ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കളിക്കാനെത്തുക. 29ന് ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരെയാണ് മത്സരം. നവംബര്‍ രണ്ടിന് യോഗ്യത നേടിയെത്തുന്ന ടീമിനെതിരെ മുംബൈയിലും ഇന്ത്യയിറങ്ങും. അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും അടുത്ത മത്സരം. 11ന് യോഗ്യത നേടിയെത്തുന്ന ടീമിനെതിരെ ബംഗളൂരുവിലും ഇന്ത്യ കളിക്കും.

അതേസമയം, പാകിസ്ഥാന്റെ ആദ്യ മത്സരം ഹൈദരാബാദിലാണ്. ഒക്ടോബര്‍ ആറിനാണ് അയല്‍ക്കാരുടെ ആദ്യ മത്സരം. അവരുടെ രണ്ടാം മത്സരവും ഹൈദരാബാദിലാണ്. 12ന് യോഗ്യത നേടിയെത്തുന്ന രണ്ടാം ടീമിനെയാണ് പാകിസ്ഥാന്‍ നേരിടുക. 15ന് ഇന്ത്യക്കെതിരെ അഹമ്മദാബാദില്‍ മൂന്നാം മത്സരം. പിന്നാലെ ബംഗളൂരുവില്‍ 20ന് ഓസ്‌ട്രേലിയയെ നേരിടും.

23ന് ചെന്നൈയില്‍ പാക് – അഫ്ഗാനിസ്ഥാന്‍ മത്സരം. 27ന് ഇതേവേദിയില്‍ ദക്ഷിണാഫ്രിക്കയേയും പാകിസ്ഥാന്‍ നേരിടും. 31ന് ബംഗ്ലാദേശുമായി കൊല്‍ക്കത്തയില്‍ അടുത്ത മത്സരം. പിന്നീട് ബംഗളൂരുവില്‍ തിരിച്ചെത്തുന്ന പാകിസ്ഥാന്‍ നവംബര്‍ നാലിന് ന്യൂസിലന്‍ഡിനെ നേരിടും. 12ന് കൊല്‍ക്കത്തയില്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനേയും പാകിസ്ഥാന്‍ നേരിടും.

സോമശേഖരൻ നായർ (83) അന്തരിച്ചു

സോമശേഖരൻ നായർ (83) അന്തരിച്ചു

ഇടയ്ക്കോട് ഊരു പൊയ്ക – സുധർമ്മാ വിലാസത്തിൽ സോമശേഖരൻ നായർ (83) വാർദ്ധക്യ സഹജമായ അസുഖത്താൽ കഴിഞ്ഞ ദിവസം മരണപ്പെട്ടു.
സഞ്ചയനം: ഞായറാഴ്ച (02-07-2023)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചിരുന്നു. ഈ മാസം 23 ന് സ്വർണവില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. പിന്നീട് നാല് ദിവസംകൊണ്ട് രണ്ട് തവണയായി 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5435 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4508 രൂപയാണ്.

ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍’; വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ ടി എസ് രാജു

ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍’; വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടന്‍ ടി എസ് രാജു

പ്രശസ്തര്‍ മരിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരം പ്രചരണങ്ങളുടെ കയ്പ്പ് കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. മുതിര്‍‍ന്ന സിനിമാ, സീരിയല്‍ താരം ടി എസ് രാജുവാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണത്തിന്‍റെ പുതിയ ഇര. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നത്.

താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്ന് ടി എസ് രാജു പറഞ്ഞതായി നടന്‍ കിഷോര്‍ സത്യ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പ്രചരണം കണ്ട് കിഷോര്‍ ഇന്ന് രാവിലെ രാജുവിനെ നേരിട്ട് വിളിക്കുകയായിരുന്നു. വ്യാജ പ്രചരണത്തിലുള്ള ബുദ്ധിമുട്ട് അറിയിച്ച അദ്ദേഹം പുലര്‍ച്ചെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണെന്നും അറിയിച്ചു. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ടി എസ് രാജു.

സിനിമകളിലേതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ടെലിവിഷന്‍ പരമ്പരകളില്‍ ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിലെ ഗോവിന്ദന്‍ അടക്കം ചില മികവുറ്റ കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനിലും അദ്ദേഹത്തിന് ഉണ്ട്.

പാറശാലയിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

പാറശാലയിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

തിരുവനന്തപുരം പാറശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പരശുവയ്ക്കൽ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർത്ഥിനിയുടെ മൃതദേഹം കാണപ്പെട്ടത്. സ്കൂൾ ബാഗും പരിസരത്ത് നിന്നും പൊലീസ് കണ്ടെത്തി. ഐഡന്റിറ്റി കാർഡിലൂടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. പളുക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇബ്‌ലീൻ ജോയ് ആണ് മരിച്ചത്.