by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ സ്ഥാനാര്‍ഥി ലിസ്റ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ കാലതാമസുണ്ടായി. അത് മനപ്പൂര്‍വ്വമല്ല. ദേശീയ ഘടകമാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. സിപിഎമ്മിന് ഇവിടെ തന്നെ തീരുമാനം എടുക്കാനും മുമ്പോട്ട് പോകാനും കഴിയും.യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം എന്തുകൊണ്ട് നീണ്ടു എന്നതിന് മറുപടിയായാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എല്ലാ ജില്ലയിലും മുന്നേറ്റം ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുളള പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോന്നി ജനങ്ങള്‍ ആഗ്രഹിച്ചതനുസരിച്ചാണ് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. 23 വര്‍ഷം ജനപ്രതിനിധിയായിരുന്ന താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത് പാര്‍ട്ടി പറഞ്ഞതനുസരിച്ച് മാത്രമാണ്. കോന്നി ജനങ്ങള്‍ പറഞ്ഞപ്പോള്‍ എഐസിസിയുടെ അനുമതി കിട്ടിയാല്‍ മത്സരിക്കാം എന്ന ആഗ്രഹിച്ചു.എന്നാല്‍ എഐസിസി തീരുമാനം എംപിമാര്‍ മത്സരിക്കേണ്ടയെന്നായിരുന്നു. അത് പൂര്‍ണമായും സ്വീകരിച്ചുവെന്നും’ അടൂര്‍ പ്രകാശ് പ്രതികരിച്ചു.
‘കോന്നിയില്‍ സീറ്റ് കിട്ടാത്തതില്‍ ദുഃഖമില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കടമയും ഉത്തരവാദിത്തവും ചെയ്യും. പാര്‍ട്ടിയാണ് വലുത്. ആ തീരുമാനം തെറ്റായാലും ശരിയായാലും അംഗീകരിക്കും. പാര്‍ട്ടി ഇപ്പോള്‍ എടുത്ത തീരുമാനം ശരിയാണ്. അതുകൊണ്ടാണ് അംഗീകരിച്ചത്. യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കോന്നിയില്‍ താന്‍ നല്‍കിയ സ്ഥാനാര്‍ഥിയുടെ പേരാണ് അംഗീകരിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒരു ആശങ്കയുമില്ല. ഒരു കാലുവാരലും ഉണ്ടാകില്ല’ അടൂര്‍ പ്രകാശ് പറഞ്ഞു.


by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത, മരണം
മാമം നട പുത്തൻവിള ശാരദ മന്ദിരത്തിൽ പരേതനായ ഗംഗാധരൻ വൈദ്യരുടെ മകളും രാധാകൃഷ്ണന്റെ (റിട്ടയേഡ് ബി. ഡി. ഒ) ഭാര്യയുമായ കോഴിക്കോട് താമസിച്ചിരുന്ന
സുപ്രഭ. ജി. (റിട്ടയേർഡ് അധ്യാപിക) നിര്യാതയായി.
സംസ്കാരം നാളെ(20-03-2026) ഉച്ചയ്ക്ക് രണ്ടുമണിക്ക് പുത്തൻവിള ശാരദ മന്ദിരം വീട്ടുവളപ്പിൽ നടക്കും.
സഹോദരങ്ങൾ: സുഗതൻ (ഉണ്ണി), സുരേഷ്ബാബു (മണി), സുജാതൻ (അമ്പി), സുദർശനൻ (ബാപ്പു),
മക്കൾ: രാധേഷ് (വിദേശം), സുരഭില
മരുമക്കൾ: ലിഖിത, പ്രേംലാൽ (കാനറാ ബാങ്ക്)
കൊച്ചുമക്കൾ: കൃഷ്ണാംശ്, ശിവാത്മിക, ദേവാംശ്.


by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത
കിളിമാനൂര്‍ ശ്രീശങ്കര എയ്ഡഡ് കോളേജില്‍ പുതിയ കോഴ്സ് അനുവദിച്ചു. കിളിമാനൂര്‍ നഗരൂര്‍ ശ്രീശങ്കര എയ്ഡഡ് കോളേജില്‍ ബി.എ ജേര്‍ണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍ (ഓണേഴ്സ്) കോഴ്സിന് അനുമതി ലഭിച്ചു. 2026 – 27 അധ്യയന വര്‍ഷം മുതല്‍ കോഴ്സ് ആരംഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ നമ്പര്‍: +91 94005 06414, 04702678898


by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: തോട്ടവാരം ഗിരീഷത്തിൽ എസ് സിന്ധു (47) അന്തരിച്ചു.
ഭർത്താവ്: കെ ഗിരിലാൽ (ദുബായ്).
മക്കൾ: ജി.എസ് ഐശ്വര്യ (ദുബായ്), ജി.എസ് തേജസ് (എഞ്ചിനീയർ, സിംഗപ്പുർ).
മരുമകൻ: ജി ഗോവിന്ദ് (ദുബായ്).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.
by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇതുവരെ 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് രണ്ടുഘട്ടമായി പ്രഖ്യാപിച്ചിട്ടുള്ളത്. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.
തിരുവനന്തപുരം, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇടതുപക്ഷത്തു നിന്നുള്ള മുന്‍മന്ത്രിയായ നേതാവിനെ തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനായി നേതാവുമായി ബിജെപി നേതൃത്വം നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരുന്നതായും സൂചനയുണ്ട്.
ബിജെപിയുടെ രണ്ടാംഘട്ട പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ആറന്മുളയില്‍ മുതിര്‍ന്ന നേതാവും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ഗുരുവായൂരില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ മത്സരിക്കും. ഇതുവരെയുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിനമായ മാർച്ച് 20ന് പതിവു പൂജകളെ തുടർന്ന് രാവിലെ 7നു പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 12നു അന്നദാനം, വൈകുന്നേരം 5നു തിരുവാതിര / കൈകൊട്ടിക്കളി, തുടർന്ന് നവന്യ നടനം 2026, 6.45നു ആറ്റിങ്ങൽ വേണി ഭജൻസ് അവതരിപ്പിക്കുന്ന ദേവീ ഭജൻ, രാത്രി 9നു ആനന്ദ ഭൈരവി നാടകവും അരങ്ങേറും.
Recent Comments