മോൻസൻ മാവുങ്കൽ കേസ്; മുൻ ഡിഐജി സുരേന്ദ്രനും ഐ ജി ലക്ഷ്മണയും പ്രതികൾ

മോൻസൻ മാവുങ്കൽ കേസ്; മുൻ ഡിഐജി സുരേന്ദ്രനും ഐ ജി ലക്ഷ്മണയും പ്രതികൾ

മോൻസൻ മാവുങ്കൽ കേസിൽ രണ്ട് പ്രതികൾ കൂടി. മുൻ ഡിഐജി സുരേന്ദ്രൻ,ഐ ജി ലക്ഷ്മണയും പ്രതികൾ. ഇവർക്കെതിരെ ക്രൈംബ്രാഞ്ച് വഞ്ചനാ കുറ്റം ചുമത്തി. മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിന് ഇരുവരും കൂട്ടുനിന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

കെപിസിസി പ്രസിഡന്‍റ് സുധാകരനെതിരായ വഞ്ചാനാക്കേസിൽ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോൻസൻ മാവുങ്കലിന്‍റെ പക്കൽ നിന്ന് പത്തുലക്ഷം വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. നാളെയാണ് സുധാകരനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.

മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇന്നലെയാണ് പ്രതി ചേർത്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

2 ലക്ഷം രൂപയുടെ 2000 നോട്ടുകള്‍ ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് ; ഭഗവാന് കാണിക്കയായി 2000 രൂപയുടെ ഒഴുക്ക്

2 ലക്ഷം രൂപയുടെ 2000 നോട്ടുകള്‍ ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് ; ഭഗവാന് കാണിക്കയായി 2000 രൂപയുടെ ഒഴുക്ക്

2000 രൂപ കറൻസി നോട്ടുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയില്‍ 2000 രൂപ നോട്ടുകളുടെ ഒഴുക്ക് തുടരുന്നു.
ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ തുറക്കുമ്പോള്‍ ഭൂരിഭാഗവും 2000 രൂപയുടെ നോട്ടുകളാണ് .

കഴിഞ്ഞ ദിവസം തെലങ്കാനയിലെ യാദാദ്രി ക്ഷേത്രത്തില്‍ അധികൃതര്‍ ഭണ്ഡാരം തുറന്നപ്പോള്‍ രണ്ട് ലക്ഷം രൂപയുടെ 2000 നോട്ടുകളാണ് ലഭിച്ചത്. നോട്ട് നിരോധനത്തിനു മുൻപ് 2000 രൂപയുടെ ഒന്നോ രണ്ടോ നോട്ടുകള്‍ ലഭിച്ച സ്ഥാനത്താണ് ഇത്തവണ ലക്ഷങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ക്ഷേത്രാധികാരികള്‍ക്ക് ഭക്തരില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കണമെന്ന് ഇതിനോടകം തന്നെ എൻഡോവ്‌മെന്റ് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍, ഭൂരിഭാഗം ക്ഷേത്രങ്ങളിലും സേവാ ടിക്കറ്റ്, പൂജാ സാമഗ്രികള്‍, പ്രസാദം എന്നിവ വാങ്ങുന്നതിനായി ക്ഷേത്ര കൗണ്ടറുകളില്‍ 2000 രൂപയുടെ നോട്ടുകളാണ് ഉപയോഗിക്കുന്നത്.

ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാൻ സമയം നല്‍കിയതിനാല്‍ ക്ഷേത്രങ്ങളും 2000 രൂപ സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. പ്രതിദിനം നിരവധി ഭക്തന്മാര്‍ എത്തുന്ന ഭദ്രാചലം സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം, വെമുലവാട ശ്രീരാജ രാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ഹുണ്ടികപ്പണം ഇനിയും എണ്ണാൻ ആരംഭിച്ചിട്ടില്ല. ഈ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ ക്ഷേത്രങ്ങളിലെ 2000 രൂപാ നോട്ടുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യതയേറെയുള്ളത്.

കോഴിക്കോട്ടെ ആദ്യ വനിതാ ബസ് ഡ്രൈവർ; നേട്ടം സ്വന്തമാക്കി അനുഗ്രഹ

കോഴിക്കോട്ടെ ആദ്യ വനിതാ ബസ് ഡ്രൈവർ; നേട്ടം സ്വന്തമാക്കി അനുഗ്രഹ

കോഴിക്കോട് പേരാമ്പ്ര റൂട്ടിലെ നോവ ബസിന്റെ വളയം ഒരു പെൺകുട്ടിയുടെ കൈകളിൽ ഭദ്രമാണ്. ജില്ലയിലെ തന്നെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മേപ്പയൂർ എടത്തിൽ മുക്ക് കാവതിക്കണ്ടി സ്വദേശി അനുഗ്രഹ. സോഷ്യൽ മീഡിയയിലെ തരംഗമാണ് ഇപ്പോൾ അനുഗ്രഹയുടെ ഡ്രൈവിംഗ്.

ചെറുപ്പം മുതൽ അനുഗ്രഹയ്ക്ക് സാഹസികതയും ഡ്രൈവിങുമായിരുന്നു ഇഷ്ടം. ആ ഇഷ്ടം കൂടിവന്നപ്പോൾ ബസ് ഓടിക്കാൻ ആഗ്രഹം, അതിനുള്ള ഹെവി ലൈസൻസും കഴിഞ്ഞയാഴ്ച സ്വന്തമാക്കി. അങ്ങനെ ബസ് ഓടിക്കുകയെന്ന ഏറെക്കാലമായുള്ള തന്റെ ആഗ്രഹവും സഫലീകരിച്ചിരിക്കുകയാണ് ഈ 24 കാരി.

താനൂര്‍ ബോട്ടുദുരന്തം: രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

താനൂര്‍ ബോട്ടുദുരന്തം: രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

മലപ്പുറം: താനൂര്‍ ബോട്ടു ദുരന്തത്തില്‍ രണ്ടു പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ബോട്ടു ദുരന്തം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. രണ്ടു ഉദ്യോഗസ്ഥരും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മത്സ്യബന്ധന ബോട്ടായിരുന്നു ഇതെന്ന കാര്യം മറച്ചു വെച്ച്, പുതിയ ബോട്ടെന്ന നിലയിലാണ് അറ്റ്‌ലാന്റികിന് അനുമതി നല്‍കിയത്.

ഓരോഘട്ടത്തിലും പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥനാണ് സര്‍വേയര്‍. എന്നാല്‍ പരിശോധന വിശദമായ നടത്തിയിരുന്നില്ല. പിന്നീട് മുകള്‍ത്തട്ടിലേക്ക് കോണി നിര്‍മ്മിച്ച കാര്യം പോലും സര്‍വേയര്‍ പരിശോധിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.

ബേപ്പൂരിന്റെ ചുമതലയുള്ള സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററായ പ്രസാദ് ബോട്ടുടമ നാസറെ പലവിധത്തില്‍ സഹായിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബോട്ടിന് ലൈസന്‍സ് പോലും ലഭിക്കാതെയാണ് സര്‍വീസ് നടത്തിയത്. ബോട്ടിന്റെ അപേക്ഷയിന്മേല്‍, ഫയലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാസറിന് പ്രസാദ് അയച്ചുകൊടുത്തതായും കണ്ടെത്തിയിരുന്നു.

മുതലപ്പൊഴിയില്‍ രണ്ട് മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു

മുതലപ്പൊഴിയില്‍ രണ്ട് മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴി വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു. രണ്ട് ഫൈബർ വള്ളങ്ങളാണ് മറിഞ്ഞത്. 8 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 3 മണിയോടെയായിരുന്നു ആദ്യ അപകടം. അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുനിടെ 5 മണിയോടെ രണ്ടാമത്തെ വള്ളവും മറിഞ്ഞു. ഇവരെയും രക്ഷപ്പെടുത്തി. അഞ്ചുതെങ്ങ് സ്വദേശികളുടെ സെൻ്റ് പീറ്റേഴ്സ്, യുദാസ്ലീഹ എന്നീ വള്ളങ്ങളാണ് മറിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയും അഴിമുഖത്ത് അപകടം സംഭവിച്ചിരുന്നു. കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,320 രൂപയാണ്. ജൂൺ 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ്. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. വിപണി വില 5540 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 7 രൂപ കുറഞ്ഞു. വിപണി വില 46593 രൂപയാണ്.