ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്.

ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ ആശുപത്രിയ്ക്കും കൈമാറി. ആലിന്‍ ഷെറിന്റെ സംസ്‌കാരം നാളെ മല്ലപ്പള്ളിയില്‍ നടക്കും.

പൊലീസും ജനങ്ങളും നന്നായി സഹായിച്ചതു കൊണ്ട്് കുറഞ്ഞ സമയത്തിനുള്ളില്‍ ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്താനായതായി ആംബുലന്‍സിന്റെ ഡ്രൈവറായ മാള സ്വദേശി ജയ്‌നീഷ് പറഞ്ഞു. യാത്രാമധ്യേ തടസ്സങ്ങളൊന്നുമില്ലാതെ ഇവിടെ എത്താനായതിന് ജയ്‌നീഷ് ഈശ്വരന് നന്ദി പറഞ്ഞു.

കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്ന് ഇന്നലെ 7.13 ന് ആണ് ആംബുലന്‍സ് പുറപ്പെട്ടത്. കോട്ടയം വഴി എംസി റോഡിലൂടെയായിരുന്നു യാത്ര. ആംബുലന്‍സ് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയത്.വഴിയില്‍ പൊലീസ് വഴിയൊരുക്കി. മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ ജനങ്ങള്‍ സഹകരിച്ചു. ആദ്യം കിംസിലും പിന്നീട് മെഡിക്കല്‍ കോളജിലും പിന്നീട് ശ്രീചിത്രയിലും അവയവങ്ങള്‍ എത്തിച്ചു. അവസാനലക്ഷ്യസ്ഥാനമായ ശ്രീചിത്രയില്‍ എത്തിയപ്പോള്‍ യാത്ര കൃത്യം 3 മണിക്കൂര്‍ 27 മിനിറ്റാണു പിന്നിട്ടത്. 213 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധാരണ ഗതിയില്‍ അഞ്ചര മണിക്കൂറെങ്കിലും എടുക്കും. ഇടയ്ക്കെല്ലാം ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരാറുണ്ടെന്ന് ജയ്‌നീഷ് പറഞ്ഞു.

ആലിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നല്‍കിയത്. സംസ്ഥാനത്തു കരള്‍ സ്വീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും മെഡിക്കല്‍ കോളജിലെ 10 വയസ്സുള്ള കുട്ടിക്ക് നല്‍കും. കുഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നല്‍കുന്നത്. നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനും കൈമാറി.

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ ഫ്ലഡ് ലൈറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ
ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് നിർവഹിച്ചു. പ്രശസ്ത സിനിമാതാരവും പൂർവ്വ വിദ്യാർത്ഥിയുമായ ജിബിൻ ഗോപിനാഥ് വിശിഷ്ടാതിഥിയായി.

ഇന്ന് വൈകുന്നേരം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്യൂഷൻ ഫിയസ്റ്റ 2.0 ശ്രദ്ധേയമായി.
അഞ്ചുമണി മുതൽ സാംസ്കാരിക സമ്മേളനവും എൻഡോവ് മെന്റ് വിതരണവും നടന്നു.
ചടങ്ങിൽ മറ്റ് അതിഥികളും പങ്കെടുത്തു.

വർക്കലയിൽ നിന്നും 11 വയസ്സുകാരനെ കാണാതായി

വർക്കലയിൽ നിന്നും 11 വയസ്സുകാരനെ കാണാതായി

വർക്കലയിൽ നിന്നും 11 വയസ്സുകാരനെ കാണാതായി. വർക്കല മുത്താന ശിവപുരം രമ്യ ഭവനിൽ ഭജൻറെയും സൗമ്യയുടെയും മകനായ 11 വയസ്സുള്ള വൈഷ്ണവ് ആണ് കാണാതായത്.

വർക്കല ഞെക്കാട് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവ്
സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മൂന്നര മണിയോടെ വീടിന് മുന്നിലൂടെയുള്ള സ്വകാര്യ ബസ്സിൽ കയറി പാരിപ്പള്ളി ജംഗ്ഷനിൽ ഇറങ്ങിയതായതാണ് ബസ് ജീവനക്കാരിൽ നിന്നും വിവരം ലഭിക്കുന്നത്.

സ്കൂൾ യൂണിഫോമിൽ ആയിരുന്നു വൈഷ്ണവ്. കുട്ടിയുടെ മാതാപിതാക്കൾ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടുണ്ട്. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുടുംബം, കുട്ടിയെ കാണാതായത് പാരിപ്പള്ളിയിൽ വച്ച് ആയതുകൊണ്ട് അവിടെ പരാതി നൽകാൻ ആയിരുന്നു ആയിരൂർ പോലീസിൽ നിന്നുള്ള നിർദ്ദേശം. ഇപ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ പാരിപ്പള്ളി ജംഗ്ഷനിൽ ഉള്ള നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുവരികയാണ്.

പ്രായം പത്ത് മാസം, പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ആലിന്‍; പുതു ചരിത്രം

പ്രായം പത്ത് മാസം, പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ആലിന്‍; പുതു ചരിത്രം

തിരുവനന്തപുരം: റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിന് രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായും ആലിന്‍ ഷെറിന്‍ എബ്രഹാം മാറി.

പെണ്‍കുഞ്ഞിന്റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നതായും മന്ത്രി പ്രതികരിച്ചു.

കർണാടകത്തിൽ വാഹനാപകടം: 6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ മരിച്ചു

കർണാടകത്തിൽ വാഹനാപകടം: 6 മലയാളി വിദ്യാർത്ഥികളടക്കം 7 പേർ മരിച്ചു

‌ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത്.

ദേശീയപാതയിൽ (NH-648) വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹൊസ്‌കോട്ടെയ്ക്ക് സമീപം സത്യവര ഗ്രാമത്തിലുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു. ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി 700 (XUV700) കാർ മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ ട്രക്കിലേക്ക് ഇടിച്ചു കയറി. പിന്നാലെ വന്ന മറ്റൊരു കാറും ഈ അപകടത്തിൽപ്പെട്ടു.
എക്സ് യു വി കാറിലുണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.

ഇവരുടെ മൃതദേഹങ്ങൾ ഹൊസ്‌കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അർഹൻ ശരീഫ് (16)- (സിഎംആർ കോളേജ്)
അയാൻ അലി (17)- (സിഎംആർ കോളേജ്)
ഏദൻ ജോർജ് (17) ആർവി പിയു കോളേജ്
ഭരത് (18)- (ആർവി പിയു കോളേജ്)
ഗഗൻ (ബൈക്ക് യാത്രികൻ)
എസ് പി ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദർശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗമാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുമതലയാര്‍ക്കെന്നതിലും തീരുമാനം വന്നേക്കും. സണ്ണി ജോസഫ് മത്സരിക്കാന്‍ ധാരണയായതോടെ ബെന്നി ബെഹ്നാനടക്കം നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്.