‘ദീലീപിനെകുറിച്ച് പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും’; ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍, പരാതി

‘ദീലീപിനെകുറിച്ച് പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും’; ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍, പരാതി

തിരുവനന്തപുരം: ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണി കോള്‍ ലഭിച്ചുവെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തിലാണ് ഫോണ്‍ കോള്‍ എന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഉച്ചയ്ക്ക് പന്ത്രണ്ടരോടെയാണ് കടുത്ത തെറിവിളികളോടെ ഫോള്‍ കോള്‍ ലഭിച്ചതെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു. ഫോണ്‍ കോള്‍ വന്ന മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കിയതായും ഭാഗ്യലക്ഷ്മി അറിയിച്ചു.

വിദേശ നമ്പറില്‍ നിന്നാണ് ഫോണ്‍ കോള്‍ ലഭിച്ചത്. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളികളോടെയാണ് ഫോണ്‍ കോള്‍ ആരംഭിച്ചത്. ദീലീപേട്ടനെ കുറിച്ച് പറയുമോടീ എന്നായിരുന്നു വിളിച്ചയാള്‍ ചോദിച്ചത്. ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും എന്നായിരുന്നു ഭീഷണി. 19 സെക്കന്റുകള്‍ മാത്രമായിരുന്നു ഫോണ്‍ കോള്‍ നീണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ദിലീപ് ആയിരിക്കും എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. ഇപ്പോള്‍ നടക്കുന്നത് സൈബര്‍ ക്വട്ടേഷനാണെന്ന ആക്ഷേപവും ഭാഗ്യലക്ഷ്മി ഉന്നയിച്ചു. നടിയെ ആക്രമിച്ച കേസില്‍ വിധി വന്ന ശേഷം സിനിമ മേഖലയില്‍ നിന്നും ശക്തമായി പ്രതികരിച്ച വ്യക്തി താന്‍ മാത്രമാണ്. ഇതായിരിക്കാം ഭീഷണിയുടെ കാരണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാടുമായി നിരന്തരം രംഗത്തെത്തിയ വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി. ദിലിപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് ശേഷവും ഭാഗ്യലക്ഷ്മി വിമര്‍ശനം തുടര്‍ന്നിരുന്നു. ദീലീപ് നായകനായി കഴിഞ്ഞ ദിവസം തീയറ്ററിലെത്തിയ സിനിമയ്ക്ക് എതിരെയും ഭാഗ്യലക്ഷ്മി രൂക്ഷമായ വിമര്‍ശനം ആണ് ഉയര്‍ത്തിയത്.

പണമിറക്കിയിട്ടും പിആര്‍ വര്‍ക്ക് നടത്തിയിട്ടും ദിലീപ് സിനിമകളെ രക്ഷിപ്പെടുത്താനായില്ലല്ലോ എന്ന ചോദ്യം ഉള്‍പ്പെടെ ഉയര്‍ത്തിയായിരുന്നു ഭാഗ്യലക്ഷ്മി സിനിമയ്ക്ക് എതിരെ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. അതിജീവിതയുടെ സിനിമ ആരൊക്കെ കാണും എന്ന് ചോദിക്കുവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി. ജനങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നത് നടിയായതു കൊണ്ടല്ല, സ്ത്രീ ആയതിനാലാണ്. അവള്‍ക്ക് സംഭവിച്ചത് മറ്റൊരു പെണ്‍കുട്ടിയ്ക്കും സംഭവിക്കാതിരിക്കാനാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍; തുടര്‍ നടപടികള്‍ വേണ്ടെന്ന് നിര്‍ദേശം

പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍; തുടര്‍ നടപടികള്‍ വേണ്ടെന്ന് നിര്‍ദേശം

തിരുവനന്തപുരം: പോറ്റിയേ… കേറ്റിയേ… പാരഡി ഗാന വിവാദത്തില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍. പാരഡി ഗാനവുമായി ബന്ധപ്പെട്ട് പുതിയ കേസുകളോ നടപടികളോ സ്വീകരിക്കേണ്ടതില്ലെന്ന് പൊലീസിന് നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് പുതിയ കേസുകള്‍ എടുക്കേണ്ടതില്ലെന്ന് എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാട്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും പാട്ട് സൈബര്‍ പൊലീസ് നീക്കം ചെയ്തിരുന്നു. ഇനി അത്തരം നടപടികളും വേണ്ടെന്നാണ് നിര്‍ദേശം. നേരത്തെ എടുത്ത കേസുകളും പിന്‍വലിച്ചേക്കും. പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതും ഒഴിവാക്കിയേക്കും.

അയ്യപ്പഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും പാട്ട് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസാദ് കുഴിക്കാലയില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ. സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. അതിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. പാട്ടിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ കേസ് എടുത്തതിന് പിന്നാലെ സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പാരഡി ഗാനത്തിന്റെ ലിങ്കുകൾ സമൂഹമാധ്യമത്തിൽനിന്ന് നീക്കം ചെയ്യണമെന്ന പൊലീസ് നിർദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മെറ്റയ്ക്ക് കത്തു നൽകിയിരുന്നു.

തിരുവനന്തപുരത്ത് 12 പേർക്ക് പുതുജീവനേകി രണ്ടു പേരുടെ അവയവദാനം

തിരുവനന്തപുരത്ത് 12 പേർക്ക് പുതുജീവനേകി രണ്ടു പേരുടെ അവയവദാനം

തിരുവനന്തപുരത്ത് 12 പേർക്ക് പുതുജീവനേകി രണ്ടു പേരുടെ അവയവദാനം നടന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ മസ്തിഷ്ക മരണം സംഭവിച്ച എട്ടുവയസ്സുകാരന്റെയും 53 വയസുകാരന്റേയും അവയവങ്ങളാണ് ദാനം ചെയ്തത്. വൃക്കകളിൽ ഒന്ന് ട്രെയിൻ മാർഗ്ഗം കോഴിക്കോട് എത്തിച്ച് അവയവ മാറ്റം നടത്തി.

തീവ്ര ദുഃഖത്തിനിടയിലും രണ്ടു കുടുംബങ്ങളുടെ മഹാദാനം, അതിലൂടെ 12 കുടുംബങ്ങൾക്ക് പുതു വെളിച്ചം. 7 പേർക്ക് പുതുജീവനേകിയാണ് 8 വയസുകാരൻ ദേവപ്രയാഗ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം കൊല്ലം നിലമേൽ വച്ച് ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചാണ് ദേവ പ്രയാഗിന് ഗുരുതരമായി പരുക്കേറ്റത്. ദേവപ്രയാഗിൻ്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷും അപകടത്തിൽ മരിച്ചിരുന്നു. കുട്ടിക്ക് മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. 20 വയസ്സിൽ താഴെയുള്ള ഏഴു പേർക്ക് ദേവപ്രയാഗിന്റെ അവയവങ്ങൾ മാറ്റിവയ്ക്കും.

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്; സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസിലെ ഇരയെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറയാണ് ഇരുവര്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. അതിജീവിതയുടെ തിരിച്ചറിയല്‍ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസില്‍ ആണ് നടപടി.

സമാനമായ നടപടികള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും, ഇവരുടെ വിവാഹത്തില്‍ പങ്കെടുത്ത സാഹചര്യത്തില്‍ പങ്കുവച്ച ഫോട്ടോ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യ്തിട്ടുണ്ടെന്നുമായിരുന്നു സന്ദീപ് വാര്യര്‍ കോടതിയെ അറിയിച്ചത്. പരാതിക്കാരിയെ അപമാനിക്കുന്ന വിധത്തില്‍ യാതൊരു നീക്കവും താന്‍ നടത്തിയിട്ടില്ലെന്ന് പത്തനംതിട്ടയിലെ മഹിള കോണ്‍ഗ്രസ് നേതാവായ രഞ്ജിത പുളിക്കലും കോടതിയെ അറിയിച്ചു. താന്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരാതിക്കാരിയെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. സ്ത്രീ കൂടിയായ താന്‍ പരാതിക്കാരിയെ ഒരു തരത്തിലും അപമാനിക്കില്ലെന്നുമുള്ള നിലപാട് ആയിരുന്നു രഞ്ജിത പുളിക്കല്‍ സ്വീകരിച്ചത്.

അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രാഹുല്‍ ഈശ്വര്‍, പാലക്കാട് സ്വദേശിയായ വ്‌ലോഗര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ വകുപ്പുകള്‍ പ്രകാരമായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PO 466601 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PZ 736672 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.PS 502882 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

PN 466601

PP 466601

PR 466601

PS 466601

PT 466601

PU 466601

PV 466601

PW 466601

PX 466601

PY 466601

PZ 466601

4th Prize ₹5,000/-

0202 0226 0765 1237 1533 2408 2762 3213 3256 5411 5973 6082 6423 6784 7137 7984 8528 9727 9730

5th Prize ₹2,000/-

0298 0321 1342 2253 3215 7793

6th Prize ₹1,000/-

0629 0904 0910 0912 1108 1214 1356 1568 1802 1996 2307 2359 2490 3011 3091 3938 5397 5682 6109 7562 7665 8095 8348 8950 9836

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

അച്ഛനും മകനും ഗ്രാമപഞ്ചായത്തിലേക്ക്

അച്ഛനും മകനും ഗ്രാമപഞ്ചായത്തിലേക്ക്

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ അടുത്തടുത്ത വാർഡുകളിൽ നിന്നും ഇടതുമുന്നണിയുടെ സ്ഥാനാർത്ഥികളായി മത്സരിച്ച അച്ഛനും മകനും വിജയിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ നിന്നാണ് അച്ഛനും മകനും പഞ്ചായത്തിലേക്ക് വിജയിച്ചത്.

രണ്ടാം വാർഡിൽ എസ്എഫ്ഐ നേതാവും, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും, കേരള യൂണിവേഴ്സിറ്റി യൂണിയന്റെ മുൻചെയർമാനുമായ വിജയ് വിമൽ 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ അക്കൗണ്ട് തുറക്കുവാനുള്ള മോഹത്തെ തകർത്തത് വിജയം നേടിയത്. എം കോം കഴിഞ്ഞ ഇദ്ദേഹം തിരുവനന്തപുരം ലാ അക്കാദമി ലോ കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയാണ്.

സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും 10വർഷം പഞ്ചായത്ത്മെമ്പറുമായിരുന്നു. അച്ഛൻ പി. വിമൽരാജ്. 15 വർഷത്തെ കോൺഗ്രസ് കുത്തക അവസാനിപ്പിച്ചുകൊണ്ടാണ് മൂന്നാം വാർഡ് തിരിച്ചുപിടിച്ചത്. ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഈ അപൂർവത.