by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ചുവപ്പു കോട്ടയെ തകർത്തെറിഞ്ഞു കോൺഗ്രസിന്റെ യുവ നേതാവ്. മണമ്പൂര് ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് യു.ഡി.എഫിന്റെ കല്ലമ്പലം നബീൽ അട്ടിമറി വിജയം നേടിയത്. ഡിവിഷൻ സ്ഥാപിതമായ കാലം മുതൽ അഥവാ മൂന്നര പതിറ്റാണ്ടായി എൽ.ഡി.എഫിന്റെ കോട്ടയാണ്.
ഉറച്ച സീറ്റ് എന്ന നിലയിലാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഷാജഹാൻ മത്സരിക്കാൻ ഇറങ്ങിയത്. കോൺഗ്രസ് സ്ഥാനാർഥിയായി എൻ.എസ്.യു മുൻ അഖിലേന്ത്യ കോർഡിനേറ്റർ നബീൽ കല്ലമ്പലം മൽസര രംഗത്ത് ഇറങ്ങിയതോടെ മത്സര രംഗം കടുത്തിരുന്നു. 21339 വോട്ട് നേടിയാണ് നബീൽ വിജയിച്ചത്. 17554 വോട്ടിൽ എൽ.ഡി.എഫ് ഒതുങ്ങി. മുൻ തിരഞ്ഞെടുപ്പിൽ 6275 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച ഡിവിഷൻ ആണിത്.
ഈ ജില്ലാ ഡിവിഷനുള്ളിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ കോൺഗ്രസിന് സ്ഥാനാർത്ഥികൾ ഇല്ലായിരുന്നു. കോൺഗ്രസിൻറെ സംഘടനാ ദൗബല്യങ്ങൾക്കിടയിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ നബീലിന് ഈ മികച്ച വിജയം നേടാൻ ആയത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ തിരഞ്ഞെടുക്കപ്പെട്ട 100 യാത്രികരിൽ ഒരാളായിരുന്നു. കൊട്ടിക്കലാശ ദിവസം നബീലിന്റെ പ്രചരണ വാഹനം തടയപ്പെടുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് ആണ് അട്ടിമറി വിജയം നേടിയത്.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
ഇന്നലെ സ്വർണവില ഒന്ന് ബ്രേക്കിട്ടെങ്കിലും ഇന്ന് വീണ്ടും വില വർധിച്ചു. 98,200 രൂപയാണ് ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് വിലയുണ്ടായത്. ഇന്ന് അതിൽ നിന്നും 600 രൂപ വർധിച്ച് പവന് 98,800 രൂപയായി. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. 12,350 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നിരക്ക്.
സ്വർണവില ഈ വർഷം അവസാനിക്കുന്നതിന് മുന്നേ ഒരു ലക്ഷം കടക്കുമോ എന്നാണ് സാമ്പത്തിക വിദഗ്ധരും ആഭരണ പ്രേമികളും ഉറ്റുനോക്കുന്നത്.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന്റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും. തിരുവനന്തപുരം- തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.
ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ ശേഖറാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ ബസിലെ മറ്റു ചില യാത്രക്കാരും പിന്തുണച്ചു. എന്നാൽ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപ് ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു. ബസ് യാത്ര പുറപ്പെട്ട വേളയില്‍ത്തന്നെ ദിലീപ് നായകനായ ‘പറക്കുംതളിക’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്‍ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന്‍ അഭിപ്രായപ്പെട്ടു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു.
എന്നാല്‍ കണ്ടക്ടര്‍ ആദ്യഘട്ടത്തില്‍ ആവശ്യം നിരാകരിച്ചു. അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്‍കി അവിടെ ഇറങ്ങാന്‍ രശ്മിയോടു ആവശ്യപ്പെടുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്. എന്നാല്‍ ബസിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
ഐ ഡി ബി ഐ ബാങ്കിൻ്റെ പുതിയ ശാഖ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നെയ്യാറ്റിൻകര ആലുംമൂട് ജങ്ഷനിൽ മീനൂസ് ആർക്കേഡിൽ ബാങ്ക് കൊച്ചി സോണൽ ഹെഡ് & സി ജി എം ശ്രീ രാജേഷ് മോഹൻ ഝാ I ഉൽഘാടനം നിർവ്വഹിച്ചു തുടർന്ന് എടിഎം ഉൽഘാടനം നിംസ് മെഡിസിറ്റി എംഡി ഫൈസൽ ഖാൻ നിർവ്വഹിച്ചു. തുടർന്ന് ഫൈസൽ ഖാനെ ആദ രിക്കുകയും ആദ്യം അനുവദിച്ച ബാങ്കിംഗ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്തു. ശാഖ മേധാവി ശ്രീ അജു എ എസ് നന്ദി പ്രസംഗം നടത്തുകയും ചെയ്തത്തോടുകൂടി പരിപാടി സമാപിച്ചു.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
വെളളൂർകോണം സൊസൈറ്റിമുക്ക് അനന്ദു ഭവനിൽ സുനിൽകുമാർ (51) അന്തരിച്ചു.
ഭാര്യ: സരിത
മക്കൾ: അനന്ദു, അനഘ
by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ മുൻ കൗൺസിലറും, വീക്ഷണം ആറ്റിങ്ങൽ പ്രാദേശിക ലേഖകനുമായ കെ. ജെ. രവികുമാറിന്റെ വീടിനു നേരെ സിപിഎം ആക്രമണം. കഴിഞ്ഞ ദിവസം മുനിസിപ്പൽ ഇലക്ഷൻ റിസൾട്ട് വന്നതിനു പിന്നാലെയാണ് ഡിയോ സ്കൂട്ടറിൽ എത്തിയ രണ്ട് സിപിഎം പ്രാദേശിക പ്രവർത്തകർ മൂന്ന് പ്രാവശ്യമായി രവികുമാറിന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്.
ആദ്യത്തെ രണ്ടെണ്ണം വീടിന്റെ മതിലിനും, ഗേറ്റിനും നേരെയും, മൂന്നാമത്തേതു വീടിന്റെ മുറ്റത്തുമാണ് എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് മുറ്റത്തു ഇറങ്ങി നോക്കിയപ്പോൾ അക്രമികൾ കൊലവിളി നടത്തി സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു. തുടർന്നു രവികുമാർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയും കേരള പോലീസ് ഫോറിൻസ് വിഭാഗം വീട്ടിൽ വന്നു പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.



Recent Comments