by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
ആലംകോട് തൊപ്പി ചന്തയ്ക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ പിന്നിൽ കാർ ഇടിച്ചു കയറ്റി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വർക്കലയിൽ നിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ആലംകോടിന് സമീപത്തുള്ള തൊപ്പി ചന്ത ജംഗ്ഷനിൽ ബസ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടയിലാണ് അമിത വേഗതയിൽ വന്ന കാർ ബസ്സിന്റെ പിന്നിൽ ഇടിച്ചു കയറ്റിയത് കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. കാറിനുള്ളിൽ 4 യുവാക്കൾ ഉണ്ടായിരുന്നു യുവാക്കളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച അധ്യാപകൻ കെ. സതീഷ് (55) ഇനി അഞ്ച് പേരിലൂടെ ജീവിക്കും. കവടിയാർ പണ്ഡിറ്റ് കോളനി സ്വദേശിയായ സതീഷിന്റെ വൃക്കകളും കരളും കണ്ണുകളുമാണ് ദാനം ചെയ്തത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും, ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയിലെ രോഗികൾക്കും, കണ്ണുകൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‌താൽ മോളജിയിലെ രോഗികൾക്കുമാണ് നൽകിയത്. സതീഷിൻ്റെ കുടുംബാംഗങ്ങളെ ആരോഗ്യമന്ത്രി വീണാജോർജ് നന്ദി അറിയിച്ചു. സതീഷിന് ആദരാഞ്ജലികൾ അർപ്പിച്ച മന്ത്രി, അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
കഴിഞ്ഞ എട്ടിന് രാവിലെ ഏജീസ് ഓഫീസിനു സമീപത്തു വെച്ച് സതീഷ് സഞ്ചരിച്ച സ്കൂട്ടറിനെ ഒരു കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ 12-ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ഭാര്യ മമതയും മക്കളായ യദു എം.സതീഷ്, ദയ എം. സതീഷ് എന്നിവരടങ്ങുന്ന കുടുംബാംഗങ്ങൾ അവയവദാനത്തിനു തയ്യാറാവുകയായിരുന്നു. സതീഷ് മരണാനന്തര അവയവദാനത്തിന് താത്പര്യം പ്രകടിപ്പിച്ചിരുന്നതായും കുടും ബാംഗങ്ങൾ അറിയിച്ചു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻ്റ് ഓർഗനൈസേഷൻ്റെ ഏകോപനത്തിലാണ് അവയവദാന നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തൃശ്ശൂർ ചെമ്പുചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു കെ. സതീഷ്.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
ഇന്ന് രാവിലെ 11ന് ആണ് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. എന്യൂമറേഷന് ഫോം സമർപ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. വിതരണം ചെയ്ത ഫോമുകളിൽ 99.71 ശതമാനവും ഡിജിറ്റലൈസ് ചെയ്തു.
ഫോമുകൾ ഇനിയും സ്വീകരിക്കാനുള്ളവരുടെ എണ്ണം 24.92 ലക്ഷത്തോളം വരും. മരിച്ചവരും താമസസ്ഥലം മാറിയവരും ഇതില് ഉള്പ്പെടുന്നുവെന്നാണ് റിപ്പോർട്ട്.
by Midhun HP News | Dec 14, 2025 | Latest News, ജില്ലാ വാർത്ത
നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. മൂന്നു പേർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. അഴീക്കോട് ഒറോസ ഹോട്ടലിലാണ് സംഭവം ഉണ്ടായത്. ഇന്നലെ രാത്രിയിൽ ഗ്യാസിന് ലീക്ക് സംഭവിച്ചിരുന്നു.
ഇന്ന് രാവിലെ ഹോട്ടൽ തുറന്നശേഷം ചായ ഇടുന്നതിനു വേണ്ടി വെള്ളം തിളപ്പിക്കുന്നതിനായി ഗ്യാസ് കത്തിക്കുമ്പോൾ തൊട്ടടുത്ത ഗ്ലാസും പാത്രങ്ങളും പൊട്ടിത്തെറിച്ച് ആണ് അപകടം ഉണ്ടായത്.
by Midhun HP News | Dec 14, 2025 | Latest News, ജില്ലാ വാർത്ത
കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെ വാർഡ് 17 ഇൽ എൽ ഡി എഫ് സ്ഥാനാർത്ഥി വിനീത
വിജയിച്ചു
by Midhun HP News | Dec 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ജി വിനോദ് (54) അന്തരിച്ചു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടൻ്റും കെയുഡബ്ല്യജെ അംഗവുമാണ്. അന്വേഷണാത്മക റിപ്പോർട്ടിങുകളിലൂടെ ശ്രദ്ധേയനായിരുന്നു. പത്രപ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
ഭാര്യ: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ. മകൻ: ഇഷാൻ എസ് വിനോദ്
Recent Comments