by Midhun HP News | Jan 14, 2026 | Latest News, ജില്ലാ വാർത്ത
വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ മകരവിളക്ക് ദിവസമായ 14-01-2026 ബുധനാഴ്ച രാവിലെ മുതൽ അഖണ്ഡനാമജപം, ശാസ്താവിന് സമൂഹ നെയ്യഭിഷേകം , ഉച്ചക്ക് 11 മണിക്ക് കഞ്ഞിസദ്യ , വൈകിട്ട് 06 മണിക്ക് 12 മത് സഹസ്രനീരാഞ്ജനം എന്നിവ വളരെ ഭക്തിസാന്ദ്രമായി നടക്കുകയാണ്.
by Midhun HP News | Jan 13, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ : ആലംകോട് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്‌തു. സ്‌ളിലെ എട്ടാം ക്ലാസിലെ ഗണിത അധ്യാപകൻ കൊട്ടാരക്കര സ്വദേശി ഗണേഷ് കുമാർ (44) നെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്ത്. ചൈൽഡ് ലൈൻ സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനി അധ്യാപകനെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്. തുടർന്ന് ചൈൽഡ് ലൈനിന്റെ ഇടപെടലിൽ പോലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Jan 13, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ : കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് H. ബഷീറിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റി. പുതിയ മണ്ഡലം പ്രഡിഡന്റിനെ നിയമിക്കുന്നത് വരെ താൽകാലിക ചുമതല ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി യായ എസ്. രഘുറാമിന് നൽകിയതായി തിരുവനന്തപുരം ഡി. സി. സി അറിയിച്ചു
by Midhun HP News | Jan 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ മോഷണം. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. ആളില്ലാത്ത വീട് കുത്തിത്തുറന്ന് 15 പവനാണ് കള്ളൻ കവർന്നത്. എന്നാൽ 10 പവൻ വീട്ടിൽ മറന്നുവച്ചിട്ടാണ് കള്ളൻ പോയത്.
പിൻവാതിൽ വഴി രക്ഷപ്പെടുന്നതിനിടെ അടുക്കളയിലാണ് കള്ളൻ സ്വണ്ണം മറന്നുവെച്ചത്. ഊരൂട്ടമ്പലം ഗോവിന്ദമംഗലം കട്ടറക്കുഴി നന്ദാവനത്തിൽ വർക്‌ഷോപ്പ് ജീവനക്കാരൻ പ്രതാപചന്ദ്രൻനായരുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവം നടന്ന സമയം വീട്ടിൽ ആളില്ലായിരുന്നു.
മക്കൾ പഠിക്കുന്ന സ്കൂളിലെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു കുടുംബം. തിരികെ വീട്ടിലെത്തിയപ്പോഴായാണ് മോഷണ വിവരം അറിഞ്ഞത്. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ പിൻവാതിൽ തുറന്നു കിടക്കുന്നത് കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണവും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടതായി മനസിലായത്. സ്ഥിരമായി ഉപയോഗിക്കുന്ന ആഭരണങ്ങൾ അലമാരയിൽ ഒരിടത്തും പത്തുപവൻ തുണിയിൽ കെട്ടി മറ്റൊരിടത്തുമാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് അടുക്കളയിലെത്തി നോക്കിയപ്പോളാണ് 10 പവൻ സ്വർണം അവിടെയിരിക്കുന്നത് കാണുന്നത്. കുടുംബം പോലീസിൽ പരാതി നൽകി.
by Midhun HP News | Jan 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് കണ്ഠര് രാജീവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജീവരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി എസ് മോഹിതിന്റെ വീട്ടില്‍ ഹാജരാക്കിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
പിന്നാലെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയ അദ്ദേഹത്തിന് ശനിയാഴ്ച രാവിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതോടെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ശേഷം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ കാര്‍ഡിയാക് ഇഷ്യൂ കണ്ടതോടെയാണ് കൂടുതല്‍ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയോടെ ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് മുന്ന് മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്. ഒബ്സര്‍വേഷനുവേണ്ടിയാണ് രാജീവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. പിന്നാലെ ജയിലിലേക്ക് മാറ്റുകയായിരുന്നു.


by Midhun HP News | Jan 11, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ അമ്പലംമുക്ക് ആർ പി ഭവനിൽ ബി. സരസ്വതി (80) അന്തരിച്ചു.
ഭർത്താവ്: പരമേശ്വരൻ
മക്കൾ: കുമാരി ശോഭന (8 ആം വാർഡ് മെമ്പർ), ഗിരിജ, അരവിന്ദാക്ഷൻ, ഷീല, അനിൽ കുമാർ, ഗീത, അജിത്, ലത, വിക്രമൻ
Recent Comments