by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത
മലയോര ഹൈവേ റൂട്ട് ഇങ്ങനെ……
നന്ദാരപ്പദവ്, മൊറത്തണെ, പൈവളിഗെ, ചേവാർ, പുത്തിഗെ, പെർല, ബദിയഡ്ക, മുള്ളേരിയ, എടപ്പറമ്പ, പടുപ്പ്, ബന്തഡ്ക, മാനടുക്കം, കോളിച്ചാൽ, പതിനെട്ടാംമൈൽ, ചുള്ളി, മാലോം, കാറ്റാംകവല, ചിറ്റാരിക്കൽ, ചെറുപുഴ, മഞ്ഞക്കാട്, തേർത്തല്ലി, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ, വള്ളിത്തോട്, ആനപ്പന്തി, കരിക്കോട്ടക്കരി, എടൂർ, ആറളം, പുഴക്കര , കാപ്പുംകടവ്, മടപ്പുരച്ചാൽ, മണത്തണ, കണിച്ചാർ, കേളകം, കൊട്ടിയൂർ, അമ്പായത്തോട്, തൊട്ടിൽപ്പാലം, മുളളൻകുന്ന്, ചെമ്പനോട, പെരുവണ്ണാമൂഴി, ചക്കിട്ടപാറ, കൂരാച്ചുണ്ട്, കല്ലാനോട്, തലയാട്, കട്ടിപ്പാറ, മലപുറം, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി, കൂമ്പാറ, കക്കാടംപൊയിൽ (ആനക്കാംപൊയിൽ), ബോയ്സ് ടൗൺ, മാനന്തവാടി, നാലാംമൈൽ, പനമരം, കൽപ്പറ്റ, മേപ്പാടി കള്ളാടി ടണൽ (ബോയ്സ് ടൗൺ, വാളാട്, നിരവിൽപുഴ, പക്രംതളം ചുരം) കക്കാടംപൊയിൽ, അകമ്പാടം, നിലമ്പൂർ, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരക്കുണ്ട്, മേലാറ്റൂർ, ഉച്ചാരക്കടവ്, എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കുമരം, പുത്തൂർ, മണ്ണാർക്കാട്, പാലക്കാട്, പുതുനഗരം, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, പന്തലാംപാടം, പട്ടിക്കാട്, പുലിക്കണ്ണി, വെറ്റിലപ്പാറ, നാടുകാണി, നേര്യമംഗലം, എളംപ്ലാശേരി, മാങ്കുളം, കല്ലാർ, ആനച്ചാൽ, രാജാക്കാട്, തിങ്കൾക്കാട്, മയിലാടുംപാറ, നെടുങ്കണ്ടം, പുളിയൻമല, കട്ടപ്പന, ഏലപ്പാറ, കുട്ടിക്കാനം, മുണ്ടക്കയം, മുണ്ടക്കയം, പുലിക്കുന്ന്, എരുമേലി, പ്ലാചേരി, റാന്നി, കുമ്പഴ, കോന്നി, കൂടൽ, പത്തനാപുരം, പുനലൂർ, അഞ്ചൽ, കുളത്തൂപ്പുഴ, കൊല്ലായിൽ, മടത്തറ, പാലോട്, പെരിങ്ങമ്മല, വിതുര ,ആര്യനാട്, കള്ളിക്കാട്, വെള്ളറട, പാറശ്ശാല…….



by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത
കേരളാ പബ്ലിക് സർവീസ് കമ്മീഷൻ ലോവർ ഡിവിഷൻ ക്ലാർക്ക്,ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികകളിൽ നിയമനം നടത്താൻ വിജ്ഞാപനം പുറത്തിറക്കി. ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ്,മലിനീകരണ നിയന്ത്രണ ബോർഡ് എന്നി സ്ഥാപനങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 04.02.2026.
ലോവർ ഡിവിഷൻ ക്ലാർക്ക്
1. സ്ഥാപനത്തിന്റെ പേര് : കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ്
2. ഉദ്യോഗപ്പേര് : ലോവർ ഡിവിഷൻ ക്ലാർക്ക്
3. ശമ്പളം : ₹ 9,190 – 15,780/-
4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ
5. നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായ പരിധി :18-36.
7. യോഗ്യത: എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യത
വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.keralapsc.gov.in/sites/default/files/2025-12/noti%20619-25.pdf
ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
1. വകുപ്പ് : വിവിധം
2. ഉദ്യോഗപ്പേര് : ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
3. ശമ്പളം : ₹ 26,500 – 60,700/-
4. ഒഴിവുകളുടെ എണ്ണം : എല്ലാ ജില്ലകളിലും പ്രതീക്ഷിത ഒഴിവുകള്‍
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി : 18-36.
7. യോഗ്യതകള്‍ :- (1) എസ്.എസ്.എല്‍.സി വിജയം അല്ലെങ്കില്‍ തത്തുല്യം. (2) മലയാളം ടൈപ്പ്റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ) അല്ലെങ്കില്‍ തത്തുല്യം. (3) ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും (കെ.ജി.റ്റി.ഇ) കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗിലുള്ള സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ തത്തുല്യയോഗ്യതയും.
വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.keralapsc.gov.in/sites/default/files/2025-12/noti-631-25.pdf
ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
1. സ്ഥാപനം : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
2. ഉദ്യോഗപ്പേര് : ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
3. ശമ്പളം : ₹ 20000-45800/-
4. ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍
5. നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായ പരിധി :18-36.
വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.keralapsc.gov.in/sites/default/files/2026-01/noti%20744-25.pdf
by Midhun HP News | Jan 5, 2026 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി. സിറ്റി യൂണിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്‌ഫോടനം നടക്കുമെന്നാണ് സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ പേരിലെത്തിയ സന്ദേശത്തില്‍ പറയുന്നത്.
ഭീഷണി സന്ദേശനം എത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് എറണാകുളം പള്ളിമുക്ക് ബ്രാഞ്ചിലെയും ഇടപ്പള്ളി മാമംഗലം ബ്രാഞ്ചിലെയും ഓഫീസില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. അമോണിയം നൈട്രേറ്റ് ബാങ്കുകളിലെ പലയിടങ്ങളിലായി സൂക്ഷിച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്.
ഇരുബാങ്കുകളിലും പൊലീസും ബോംബ് സ്‌ക്വോഡ് ഡോഗും സ്‌ക്വോഡും പരിശോധന നടത്തി. പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഹൈക്കോടതി, നിയമസഭ, സ്‌കൂളുകള്‍ തുടങ്ങി ഇത്തരത്തില്‍ പതിവായുള്ള വ്യാജ ബോംബ് ഭീഷണി പൊലീസിന് തലവേദനയാകുകയാണ്.



by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസില മുന്‍ഷിയെന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ അഭിനേതാവായിരുന്ന ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. രാത്രി റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെക്കാലം മുന്‍ഷിയിലെ അഭിനേതാവായിരുന്നു തിരുവനന്തപുരം ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാര്‍.



by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മേയര്‍ ആക്കുമെന്ന തരത്തിലായിരുന്നു പ്രചാരണം. അവസാനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് വി വി രാജേഷ് മേയറായതെന്നു ശ്രീലേഖ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചത്.
‘എന്നെ തെരഞ്ഞെടുപ്പിന് നിര്‍ത്തിയത് കൗണ്‍സിലറായിട്ട് മത്സരിക്കാന്‍ വേണ്ടിയല്ല. മേയറാകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. മത്സരിക്കാന്‍ ഞാന്‍ വിസമ്മതിച്ചിരുന്നു. ഞാനായിരിക്കും തെരഞ്ഞെടുപ്പിന്റെ മുഖം എന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടയാളെന്നുമാണ് വിചാരിച്ചത്. എന്നാല്‍ കൗണ്‍സിലര്‍ ആകേണ്ട സാഹചര്യത്തില്‍ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചാണ് നിന്നത്. അങ്ങനെതന്നെയാണ് പറഞ്ഞിരുന്നതും അത്തരമൊരു ചിത്രമാണ് എല്ലായിടത്തും കൊടുത്തിരുന്നതും.
എല്ലാ പത്രങ്ങളുടെയും ചര്‍ച്ചകള്‍ക്കും എന്നെയാണ് വിട്ടുകൊണ്ടിരുന്നത്. അവസാന നിമിഷം വരെ അങ്ങനെയാണ് കേട്ടിരുന്നത്. എന്തോ കാരണങ്ങള്‍ക്കൊണ്ട് അവസാനനിമിഷം മാറി. രാജേഷിന് ഭേദപ്പെട്ട രീതിയില്‍ മേയറായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ആശയ്ക്ക് നല്ല ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കേന്ദ്രത്തിന് തോന്നിയതുകൊണ്ടാണ് അത്തരമൊരു തീരുമാനം വന്നതെന്നാണ് എന്റെ കണക്കുകൂട്ടല്‍’. ശ്രീലേഖ പറഞ്ഞു.
‘കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ല. എന്നെ ജയിപ്പിച്ച ആളുകളുണ്ട്. അവരോട് തനിക്ക് ആത്മാര്‍ത്ഥതയും കൂറും ഉണ്ട്. അതിനാലാണ് അഞ്ച് വര്‍ഷത്തേക്ക് കൗണ്‍സിലറായി തുടരാന്‍ തീരുമാനിച്ചത്. ചിലപ്പോള്‍ അത് നല്ലതിനായിരിക്കും’. ശ്രീലേഖ പറഞ്ഞു. ‘കോർപ്പറേഷനിൽ 10 വാർഡുകളിലെ സ്ഥാനാർത്ഥികളോടൊപ്പം പ്രവർത്തിച്ച്, അവരെ വിജയിപ്പിക്കുക എന്നതായിരുന്നു ആദ്യം പാർട്ടി ഏൽപ്പിച്ചിരുന്ന ദൗത്യം. അന്നു മത്സരിക്കാൻ തീരുമാനിച്ചിരുന്നില്ല. സംസ്ഥാന നേതൃത്വമാണ് മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ ഒന്നര വർഷമേ ആയിട്ടുള്ള രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ട്. കോർപ്പറേഷനിലും രാഷ്ട്രീയരംഗത്തും പത്തു മുപ്പതു വർഷത്തോളം പ്രവർത്തിവർക്ക് മുകളിൽ എന്നെ പ്രതിഷ്ടിക്കേണ്ട എന്നതാകും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നിലെന്നും’ ശ്രീലേഖ പറഞ്ഞു.
കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം ഡിവിഷനിൽ നിന്നാണ് ആർ ശ്രീലേഖ വിജയിച്ചത്. മുൻ ഡിജിപിയായ ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയാണ്. മേയർ സ്ഥാനത്തേക്ക് അവസാന നിമിഷം വരെ ശ്രീലേഖയുടെ പേരാണ് ഉയർന്നു കേട്ടിരുന്നത്.
എന്നാൽ ആർഎസ്എസും മുരളീധരപക്ഷവും എതിർപ്പ് ഉന്നയിച്ചതോടെയാണ് ശ്രീലേഖയ്ക്ക് പകരം വി വി രാജേഷിനെ മേയർ പദവിയിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. മേയര്‍ സ്ഥാനത്ത് പരിഗണിക്കാത്തത് സംബന്ധിച്ച് പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം ശ്രീലേഖയോട് അഭ്യര്‍ത്ഥിച്ചിരുന്നു. മേയർ പദവി നഷ്ടമായതിന് പകരം, ശ്രീലേഖയെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാമെന്ന് വട്ടിയൂർക്കാവിൽ വാഗ്ദാനം നൽകിയതായും റിപ്പോർട്ടുകളുണ്ട്.



Recent Comments