by Midhun HP News | Oct 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സൗജന്യമായി ഭൂമി പതിച്ചു നല്‍കുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തി. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്ന പരിധി രണ്ടര ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. വരുമാന പരിധി രണ്ടര ലക്ഷം രൂപയായി വര്‍ധിപ്പിക്കാനുള്ള തീരുമാനം പതിനായിരക്കണക്ക് ഗുണഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.
2013 ലാണ് വരുമാന പരിധി ഒരു ലക്ഷം രൂപയായി നിശ്ചയിച്ചത്. കേരളത്തിലെ ജീവിത നിലവാരം അനുസരിച്ച് ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി എന്നത് വളരെ കുറവായതിനാല്‍,ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് കമ്പോള വില ഒടുക്കി മാത്രമേ ഭൂമി പതിച്ചു നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. ദീര്‍ഘകാലമായുള്ള ജനങ്ങളുടെ ഒരു ആവശ്യമാണ് നിറവേറ്റപ്പെട്ടതെന്നും റവന്യൂമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
ദീര്‍ഘകാലമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചും വീടുവച്ച് താമസിച്ചും വരുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ ഭൂമി പതിവിന് വരുമാന പരിധി ഒരു തടസമായ സാഹചര്യത്തിലാണ് ചട്ട ഭേദഗതിക്ക് റവന്യൂമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ചരിത്രപരമായ ഈ തീരുമാനം കൂടി നടപ്പിലാകുന്നതോടെ റവന്യൂ വകുപ്പില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒന്‍പതാമത്തെ ഭേദഗതിയാണിത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടേകാല്‍ ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.


by Midhun HP News | Oct 23, 2025 | Latest News, ജില്ലാ വാർത്ത
മനുഷ്യത്വം പറഞ്ഞുതന്ന ഗുരുവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു രാഷ്ട്രപതി. ആധുനിക കാലത്തും ഗുരുദർശനം പ്രസക്തമെന്ന് പറഞ്ഞ രാഷ്‌ട്രപതി ജാതിക്കും മതത്തിനും എതിരായ ഗുരുവിന്റെ നിലപാട് നിർണായകമെന്നും വ്യക്തമാക്കി.
ഉച്ചയ്‌ക്ക് 12.40 ഓടെയാണ് രാഷ്‌ട്രപതി വർക്കല ക്ലിഫ് ഹൗസില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയത്. അവിടെ നിന്നും റോഡ് മാർഗം ശിവഗിരിയിലെത്തിയ രാഷ്‌ട്രപതിയെ സംന്യാസിമാരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗുരുവിന്റെ മഹാസമാധിയിലെത്തിയ രാഷ്‌ട്രപതി പുഷ്പാഞ്ജലി അര്‍പ്പിച്ച് പ്രാർത്ഥിച്ചു.
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുത്തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സ്വാമി ശാരദാനന്ദ ഗുരുസ്മരണ അര്‍പ്പിക്കും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറഞ്ഞു.


by Midhun HP News | Oct 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുടെ മുന്നറിയിപ്പ് ആയ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.
നാളെ ഈ ജില്ലകള്‍ക്ക് പുറമേ മലപ്പുറത്തും ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നാളെ അഞ്ചു ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഓറഞ്ച് ജാഗ്രതയില്ലാത്ത ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. ഓറഞ്ച് ജാഗ്രതയില്ലാത്ത മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു .തമിഴ്‌നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരുംമണിക്കൂറുകളില്‍ തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങള്‍ക്കു സമീപം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 12 മണിക്കൂറിനുള്ളില്‍, ഇത് വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളിലൂടെ നീങ്ങാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Oct 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുക. ക്ഷേമ പെൻഷൻ നൽകുന്നതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ
24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടത്.


by Midhun HP News | Oct 23, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസ് ഖത്തറിന്റെ ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡൻ്റായി അയിലം അനീഷിനെ തിരഞ്ഞെടുത്തു.


by Midhun HP News | Oct 23, 2025 | Latest News, ജില്ലാ വാർത്ത
വെമ്പായത്ത് എൻആർഇജി അസി.എൻജിനിയറുടെ അരലക്ഷം രൂപ കവർന്നു. സിസിടിവി മോഷ്‌ടാവിനെ കുടുക്കി. ചൊവ്വാഴ്ചയാണ് സംഭവം. തൊഴിലുറപ്പ് എ ഇ വിഷ്ണു സ്കൂട്ടറിന്റെ സെന്റർ ബോക്സിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്‌ടിച്ചത്.
പഞ്ചായത്ത് ഓഫീസ് കോംബോണ്ടിൽ പാർക്ക് ചെയ്ത സ്‌കൂട്ടറിൽനിന്ന് കൃത്രിമ താക്കോൽ ഉപയോഗിച്ച് ബോക്സ് തുറന്നായിരുന്നു മോഷണം. മോഷണ ദൃശ്യങ്ങൾ പഞ്ചായത്തിലെ സിസിടിവിയിൽ പതിഞ്ഞു. വട്ടപ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിൽ നഗരൂർ കരവാരം സ്വദേശി വിജയനാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. മുൻപ് പഞ്ചായത്ത് ഓഫീസ് കുത്തിത്തുറന്ന് മോഷണവും മോഷണ ശ്രമങ്ങളും നടന്നിരുന്നു. രാത്രിയിൽ ദുരൂഹ സാഹചര്യത്തിൽ ഓഫീസ് കെട്ടിടത്തിന് തീപിടിച്ച് ഫയലുകൾ കത്തിനശിക്കാൻ സംഭവവും ഉണ്ടായി. ഇതോടെ സിസിടിവി സ്ഥാപിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചതോടെ ഏതാനും നാളുകൾക്ക് മുമ്പാണ് സിസിടിവി സ്ഥാപിച്ചത്. ഇതിലാണ് ഇപ്പോൾ മോഷ്ടാവ് കുടുങ്ങിയത്.


Recent Comments