കേരളത്തില്‍ മഴ തുടരും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ മഴ തുടരും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തിരിച്ചെത്തിയ സാഹചര്യത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്നതാണ് ശക്തമായ മഴയുടെ മാനദണ്ഡം.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗതയില്‍, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരങ്ങള്‍ എന്നിവിടങ്ങളിലും അതേ രീതിയില്‍ മോശം കാലാവസ്ഥയും ശക്തമായ കാറ്റും സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.

പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്. 2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും.

എൽഡിഎഫ് ചിറയിൻകീഴ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത്  വി. ശശി എംഎൽഎ

എൽഡിഎഫ് ചിറയിൻകീഴ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് വി. ശശി എംഎൽഎ

എൽഡിഎഫ് ചിറയിൻകീഴ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ വി. ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി ആർ സുഭാഷ് അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, അഞ്ചുതെങ്ങ് സുരേന്ദ്രൻ, മനോജ് ബി ഇടമന, കെ ഷാജി, എസ് ഫിറോസ് ലാൽ, പി മണികണ്ഠൻ, ആർ സരിത, വി വിജയകുമാർ, വി സുഭാഷ്, സി എസ് അജയകുമാർ, എസ് വിജയദാസ്, എം അബ്ദുൽ വാഹിദ്, എന്നിവർ സംസാരിച്ചു . വിവിധ വാർഡുകളിൽ നിന്ന് ജാഥയായി എത്തിയാണ് പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തത്.

കടയ്ക്കാവൂർ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ

കടയ്ക്കാവൂർ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ

ചിറയിൻകീഴ്: കടയ്ക്കാവൂർ പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 17 സീറ്റിൽ 16 വാർഡുകളിൽ സിപിഐ എമ്മും ഒരു വാർഡിൽ സിപിഐയും മത്സരിക്കും.

സ്ഥാനാർത്ഥികളും വാർഡും :
1) മേലാറ്റിങ്ങൽ : പ്രമീള എസ് ( സിപിഐ എം),
2) ശങ്കരമംഗലം : ശ്രീലത ( സിപിഐ എം),
3) കീഴാറ്റിങ്ങൽ : വിഷ്ണു ജെ എസ്
( പപ്പു ) ( സിപിഐ എം),
4) വിളയിൽ മൂല : രാധിക പ്രദീപ് ( സിപിഐ എം),
5) ശാസ്താം നട : യമുന സി എസ് ( സിപിഐ എം),
6) തിനവിള: സജീവ്( സിപിഐ എം),
7) ആയിക്കുടി : ബാബുക്കുട്ടൻ ജി ( സിപിഐ എം),
8) തെക്കുംഭാഗം: സുധീർ രാജ്( സിപിഐ എം),
9) ഊട്ടുപറമ്പ് : അജിത എ ( സിപിഐ എം),
10) കൊച്ചുതിട്ട: ശ്രീദേവി ബി( സിപിഐ എം),
11) കടയ്ക്കാവൂർ : ഉദയ( സിപിഐ),
12) നിലയ്ക്കാമുക്ക്: ബൈജു എസ്( സിപിഐ എം),
13) ഭജന മഠം : ബീന രാജീവ് ( സിപിഐ എം ),
14) കാട്ടുവിള : അഫ്സൽ മുഹമ്മദ് (സിപിഐ എം ),
15) മണനാക്ക്: ജാസ്മി ജെ എം ( സിപിഐ എം ),
16)പെരുംകുളം: മഞ്ജു അനിൽ
( സിപിഐ എം),
17) കല്ലൂർക്കോണം: ആശ എം എസ്
( സിപിഐ എം),

തെരുവില്‍ കിടന്നുറങ്ങിയ ആളെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം; പ്രതി കസ്റ്റഡിയില്‍

തെരുവില്‍ കിടന്നുറങ്ങിയ ആളെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം; പ്രതി കസ്റ്റഡിയില്‍

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയ ആളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കൊച്ചി കടവന്ത്രയില്‍ കഴിഞ്ഞ രാത്രിയിലാണ് സംഭവം. പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാന്‍ ശ്രമിച്ചത്.

പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണ്. ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നിരുന്നു. ഈ പണം തിരിച്ചു ചോദിച്ചതാണ് തര്‍ക്കത്തിനും അതിക്രമത്തിനും കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ജോസഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് സൂചിപ്പിച്ചു.