by Midhun HP News | Nov 17, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: തെരുവില് കിടന്നുറങ്ങിയ ആളെ പെട്രോള് ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന് ശ്രമം. കൊച്ചി കടവന്ത്രയില് കഴിഞ്ഞ രാത്രിയിലാണ് സംഭവം. പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാന് ശ്രമിച്ചത്.
പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണ്. ജോസഫിന്റെ പണം നേരത്തെ ആന്റപ്പന് കവര്ന്നിരുന്നു. ഈ പണം തിരിച്ചു ചോദിച്ചതാണ് തര്ക്കത്തിനും അതിക്രമത്തിനും കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ജോസഫ് ആശുപത്രിയില് ചികിത്സയിലാണ്. സംഭവത്തില് അന്വേഷണം നടക്കുന്നതായി പൊലീസ് സൂചിപ്പിച്ചു.


by Midhun HP News | Nov 17, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: ദേശീയ ടീമിലേക്ക് വെറ്ററന് പേസര് മുഹമ്മദ് ഷമിയെ തിരികെ വിളിക്കണമെന്ന് മുന് നായകനും മുന് ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് പേസ് ത്രയത്തില് കോച്ച് ഗൗതം ഗംഭീര് വിശാസം അര്പ്പിക്കണമെന്നും സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിലെ തോല്വിയില് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന് ടെസ്റ്റ് ടീമില് മുഹമ്മദ് ഷമി സ്ഥാനം അര്ഹിക്കുന്നുണ്ട്. ഷമിയും സ്പിന്നര്മാരും ഇന്ത്യയ്ക്ക് വിജയം നല്കും. ഇന്ത്യ സ്വദേശത്ത് നല്ല പിച്ചുകളാണ് ഒരുക്കേണ്ടത്. സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിനെ അമിതമായി ആശ്രയിക്കരുത്. വിക്കറ്റ് നേടുക എന്നത് മാത്രമാകരുത് ലക്ഷ്യമിടേണ്ടത്, ബാറ്റര്മാര്ക്കും അവസരം ലഭിക്കേണ്ടതുണ്ട്.
ബാറ്റര്മാര്ക്ക് 350-400 റണ്സ് അടിച്ചെടുക്കാന് കഴിയണം. എങ്കിലേ ടെസ്റ്റില് വിജയിക്കാനാകൂ. ഇംഗ്ലണ്ടിലെ മികച്ച വിക്കറ്റില് ഇന്ത്യയുടെ പ്രകടനം നല്ലതായിരുന്നു. അവിടെ ജയിക്കാനും കഴിഞ്ഞു. ടെസ്റ്റ് മൂന്നു ദിവസത്തേത് അല്ല, അഞ്ച് ദിവസത്തെ കളിയാണെന്ന കാര്യം ഓര്ക്കണം. സൗരവ് ഗാംഗുലി പറഞ്ഞു.


by Midhun HP News | Nov 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില് ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലും യെല്ലോ അലര്ട്ട് തുടരും. 24 മണിക്കൂറില് 64.5 എം മുതല് 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Nov 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്ക്കുള്ള രണ്ടുമാസത്തെ പെന്ഷന് വ്യാഴാഴ്ച മുതല് വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക.
നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെന്ഷന് കുടിശ്ശിക പൂര്ണമായും തീര്ത്തു. ഇതിനായി 1864 കോടി രൂപ ഒക്ടോബര് 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്. കഴിഞ്ഞ മാര്ച്ച് മുതല് അതത് മാസം പെന്ഷന് വിതരണം ചെയ്യുന്നുണ്ട്.
ഒരുമാസത്തെ ക്ഷേമ പെന്ഷന് നല്കാന് നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്ധിച്ചതിനാല് 1050 കോടി രൂപ വേണം. ഗുണഭോക്താക്കളില് പകുതിയോളം പേര്ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്ക്ക് സഹകരണ ബാങ്കുകള് വഴി വീട്ടിലും പെന്ഷന് എത്തും. ഒമ്പതര വര്ഷത്തെ എല്ഡിഎഫ് ഭരണത്തില് 80, 671 കോടി രൂപയാണ് സര്ക്കാര് പെന്ഷനുവേണ്ടി അനുവദിച്ചത്.


by Midhun HP News | Nov 17, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ വി ശശി എംഎൽഎ ഉദ്ഘാടനം ചെയതു.
വി ലൈജു അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ രാമു, ഏരിയാ സെക്രട്ടറി ആർ സുഭാഷ്, അഞ്ചുതെങ് സുരേന്ദ്രൻ, എസ്. പ്രവീൺ ചന്ദ്ര, ആർ ജെറാൾഡ് എന്നിവർ സംസാരിച്ചു.
രാജേന്ദ്രൻ (ചെയർമാൻ)വി ലൈജു (കൺവീനർ)എന്നിവർ ഭാരവാഹികളായി കമ്മറ്റിയെ തെരഞ്ഞെടുത്തു.


by Midhun HP News | Nov 17, 2025 | Latest News, ജില്ലാ വാർത്ത
1)കായിക്കര ആശാൻ സ്മാരകം – ജയ ശ്രീരാമൻ ( സിപിഐ എം).
2)നെടുങ്ങണ്ട – വിജയ് വിമൽ( സിപിഐ എം).
3)കായിക്കര -പി വിമൽ രാജ്( സിപിഐ എം).
4)കാപാലീശ്വരം – അതുല്യ എസ് മഹേഷ്( സിപിഐ എം).
5)ഇറങ്ങുകടവ് – ഷെർളി ജോബ്( സിപിഐ എം).
6 )മുടിപ്പുര -ലിജ ബോസ്( സിപിഐ എം).
7)കേട്ടുപുര- സോഫിയ ജ്ഞാന ദാസ്( സിപിഐ എം).
8 )പുത്തൻ നട- എസ് പ്രവീൺ ചന്ദ്ര( സിപിഐ എം).
9 )കൊച്ചു മേത്തൻ കടവ്- ഷൈനി ജസ്റ്റിൻ ( സിപിഐ എം).
10)വലിയ പള്ളി – വിനീതസജീവ്( സിപിഐ എം).
11 )അഞ്ചുതെങ്ങ് കോട്ട – ജി സെബാസ്റ്റ്യൻ (ജോയ് )( സിപിഐ എം).
12)അഞ്ചുതെങ്ജംങ്ഷൻ- ഫ്ലോറൻസ് ജോൺസൺ( സിപിഐ എം).
13 )മണ്ണാക്കുളം – ജനോവചാർളി( സിപിഐ).
14 )മാമ്പള്ളി – ഡെൻസൻ സ്റ്റഡിൻ( സിപിഐ എം).
Recent Comments