by Midhun HP News | Sep 22, 2025 | Latest News, ജില്ലാ വാർത്ത
വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ (സെപ്റ്റംബർ 22) ഒക്ടോബർ 2വരെ നടക്കും. എല്ലാ ദിവസവും രാവിലെ 7. 30നും വൈകുന്നേരം 5നും ദേവി മാഹാത്മ്യപാരായണം, വൈകുന്നേരം 6. 30നു നവരാത്രി മാഹാത്മ്യ പ്രഭാഷണവും ഉണ്ടാകും.
സെപ്റ്റംബർ 29ന് നൃത്തനൃത്യങ്ങൾ, ഒക്ടോബർ 2നു രാവിലെ 9 മണി മുതൽ മെഗാ തിരുവാതിരയും നടക്കും.

by Midhun HP News | Sep 22, 2025 | Latest News, ജില്ലാ വാർത്ത, മരണം
മണനാക്ക് കാട്ടുവിള വീട്ടിൽ പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ ബഷീറാ ബീവി (80) അന്തരിച്ചു. കടയ്ക്കാവൂർ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും കടയ്ക്കവൂർ സർവീസ് സഹകരണ സംഘം പ്രസിഡന്റും കൂടിയായ അഡ്വക്കേറ്റ് റസൂൽ ഷാൻ, നോട്ടറി ഷഹീർ എന്നിരുടെ മാതാവ് ആണ്. കബറടക്കം നിലയ്ക്കാമുക്ക് ജുമാ മസ്ജിദിൽ.
by Midhun HP News | Sep 22, 2025 | Latest News, ജില്ലാ വാർത്ത
അക്ഷയ കേന്ദ്രങ്ങളില് ഇനി മുതല് സേവനങ്ങള്ക്കായി കൂടുതല് പണം കരുതേണ്ടിവരും. രാജ്യത്ത് ആധാര് സേവനങ്ങളുടെ നിരക്ക് വര്ധിപ്പിച്ചു. ബയോമെട്രിക് പുതുക്കല് ഫീസ് 50 രൂപയില് നിന്ന് 75 രൂപയായി ഉയര്ന്നു. വിവരങ്ങള് തിരുത്തുന്നതിനുള്ള ഫീസ് 25 രൂപ കൂടി, മുന്പ് 30 രൂപയായിരുന്ന പ്രിന്റ് എടുക്കല് നിരക്ക് ഇപ്പോള് 50 രൂപയായി വര്ദ്ധിച്ചു.



by Midhun HP News | Sep 22, 2025 | Latest News, ജില്ലാ വാർത്ത
ദമ്മാം: തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയിലെ ദമാമില് കൊല്ലപ്പെട്ടു. തിരുവനന്തപുരം ആറാലുംമൂട് സ്വദേശി അഖില് അശോക് കുമാര് (28) ആണ് മരിച്ചത്. സൗദി പൗരനുമായുള്ള വാക്ക് തര്ക്കത്തിനിടെ പടികളില് നിന്ന് വീണാണ് യുവാവ് മരിച്ചത്. സൗദി പൗരനുമായുള്ള സംഘര്ഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരനാണ് വിവരം പൊലീസിനെ അറിയിച്ചത്.
ദമ്മാമിന് സമീപം ഖത്തീഫില് എ.സി ടെക്നീഷ്യനാണ് അഖില്. ഏഴ് വര്ഷമായി പ്രവാസിയാണ്. റിയാദിലുള്ള അഖിലിന്റെ സഹോദരന് ആദര്ശും ബന്ധുക്കളും ദമ്മാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട സൗദി പൗരനെ പൊലീസ് പിടികൂടിയതായും റിപ്പോര്ട്ടുകളുണ്ട്.


ആറാലുംമൂട് അതിയന്നൂര് ലോട്ടസ് വില്ലയില് അശോകകുമാര് സുന്ദരേശന് നായര്, സിന്ധു തങ്കമ്മ എന്നിവരുടെ മകനാണ് മരിച്ച അഖില്. രണ്ട് വര്ഷം മുന്പാണ് അഖിലിന്റെ വിവാഹം. സന്ദര്ശക വിസയിലുണ്ടായിരുന്ന ഭാര്യയും, അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. അഖിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കും.

by Midhun HP News | Sep 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രാദേശികതലത്തില് വികസന ആശയങ്ങള് കണ്ടെത്താനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സിന് തിങ്കളാഴ്ച തുടക്കം. സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം കോര്പറേഷന് വികസന സദസ്സും തിങ്കള് രാവിലെ 9.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും.മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. മന്ത്രിമാരായ വി ശിവന്കുട്ടി, ജി ആര് അനില്, മേയര് ആര്യ രാജേന്ദ്രന് തുടങ്ങിയവര് പങ്കെടുക്കും. അതേസമയം സര്ക്കാരിന്റെ പരിപാടിയുടെ ഭാഗമാകില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.
ഒക്ടോബര് 20വരെയാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന്തല വികസന സദസുകള്. നിര്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനൊപ്പം സംസ്ഥാന സര്ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസനനേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളെ അറിയിക്കാനും ലക്ഷ്യമിടുന്നു. പഞ്ചായത്തുകളില് 250 -350 പേരും മുനിസിപ്പാലിറ്റികളിലും കോര്പറേഷനുകളിലും 750 -1,000 പേരും പങ്കാളികളാകും.
ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും. തദ്ദേശസ്ഥാപനത്തിന്റെ പ്രോഗ്രസ് റിപ്പോര്ട്ട് സദസ്സില് പ്രകാശിപ്പിക്കും. അതിദാരിദ്ര്യ നിര്മാര്ജനം, ലൈഫ് മിഷന് പദ്ധതികള്, തുടങ്ങിയവയില് പങ്കാളികളായവരെയും ഹരിതകര്മ സേനാംഗങ്ങളെയും ആദരിക്കും. അതിദാരിദ്ര്യ നിര്മാര്ജനം, മാലിന്യമുക്ത നവകേരളം തുടങ്ങിയവയുടെ നേട്ടങ്ങളും പ്രവര്ത്തനങ്ങളും സെക്രട്ടറിമാര് അവതരിപ്പിക്കും. പൊതുജനാഭിപ്രായം സ്വീകരിക്കാന് ഓപ്പണ് ഫോറവുമുണ്ടാകും.
by Midhun HP News | Sep 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. സാധാരണയായി 9 രാത്രികളും 10 പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്.

അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ്പ്. സെപ്റ്റംബർ 29നാണ് പൂജ വയ്ക്കേണ്ടത്. ദശമി തിഥി ഉദയം മുതൽ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കും. ഇതിനിടെയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് ഇത്തവണ പൂജവയ്പ്പ് നാല് ദിവസവും മൊത്തം നവരാത്രി ദിനങ്ങൾ 11 ദിവസവുമായി മാറുന്നത്. ഒക്ടോബർ രണ്ടിനാണ് വിദ്യാരംഭം.


Recent Comments