by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2024 – 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് തലത്തിൽ അംഗൻവാടികളെ സ്മാർട്ട് ആക്കൽ പദ്ധതി വഴി 13 സ്മാർട്ട് അംഗൻവാടികൾ നവീകരിച്ച ബ്ലോക്ക് തല ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി നിർവഹിച്ചു.
കായിക്കര ആശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിജ ബോസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാധിക പ്രദീപ്, ജയ ശ്രീരാമൻ, പി.അജിത, ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ പി.മണികണ്ഠൻ സ്വാഗതവും, സി.ഡി.പി.ഓ സജിത.എസ് നന്ദിയും പറഞ്ഞു.
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: പാലസ് റോഡ് ആവണീശ്വരം ശിവകൃപയിൽ രാധാമണി അമ്മാൾ പി.എം (73)(റിട്ടയേർഡ് അധ്യാപിക, ചേർത്തല ഗവ: ഹൈസ്കൂൾ) അന്തരിച്ചു.
ഭർത്താവ്: രാജഗോപാലൻ പോറ്റി ജെ.
മകൾ: രാജശ്രീ ആർ (മുത്തൂറ്റ് ഫിനാൻസ്).
മരുമകൻ: രാജേഷ് വി (തിരുവിതാംകൂർ ദേവസ്വം ബോർഡ്).
by Midhun HP News | Jun 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട കെഎസ്എഫ്ഇയിൽ നിന്നും ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് ചിട്ടി തുക കൈക്കലാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കള്ളിക്കാട് മൈലക്കര സ്വദേശിയും കെഎസ്എഫ്ഇ ചിട്ടി കളക്ഷൻ ഏജന്റുമായ അഭിജിത് (30) ആണ് പിടിയിലായത്.
2024 ജൂലൈ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഭിജിത്ത്, സാം രാജ്, ചിട്ടി അംഗമായ ശരണ്യ ജയൻ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കള്ളിക്കാട് സ്വദേശിയായ വിഷ്ണുവിന്റെ പാസ്ബുക്കും തവണ തുകയും കൈക്കലാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ശരണ്യ ജയന് ജാമ്യം നിൽക്കുന്നത് വിഷ്ണുവാണ് എന്ന് ധരിപ്പിച്ച് സാം രാജിനെ വെച്ച് ആൾമാറാട്ടം നടത്തി. ശരണ്യ ജയന്‍ നറുക്കെടുപ്പിലൂടെ ലഭിച്ച ചിട്ടിക്ക് ജാമ്യത്തിന് ഒപ്പിട്ട് പണം കൈക്കലാക്കുകയായിരുന്നു. വിശ്വാസ വഞ്ചനയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
by Midhun HP News | Jun 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ കനത്തമഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ദുരിതം നേരിട്ട കേരളത്തിന് ആശ്വാസമായി മഴ കുറയുന്നു. ഇന്ന് സംസ്ഥാനത്ത് കാര്യമായി മഴ പെയ്തിട്ടില്ല. പലയിടത്തും തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ഇന്ന് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നാളെ മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും ജാഗ്രതാനിര്‍ദേശം ഇല്ല. എന്നാല്‍ വ്യാഴാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ നാളെ മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ വ്യാഴാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് മൂന്ന് നദികളില്‍ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട : മണിമല (തോണ്ട്ര – വള്ളംകുളം സ്റ്റേഷന്‍) – ജലനിരപ്പ് താഴുന്നു
മഞ്ഞ അലര്‍ട്ട്
ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)- ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി GD സ്റ്റേഷന്‍) – ജലനിരപ്പ് താഴുന്നു
തൃശൂര്‍ : കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍) – ജലനിരപ്പ് താഴുന്നു
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Jun 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആരംഭിച്ച സൂംബ പരിശീലനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സൂംബാ അസോസിയേഷന്റെ പ്രതിഷേധ സൂംബ. സെക്രട്ടറിയേറ്റിന് മുന്നില്‍ സൂംബ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ സൂംബ ഫ്‌ലാഷ് മോബ് അരങ്ങേറി. രാവിലെ ആരംഭിച്ച പ്രതിഷേധ സുംബയില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും പങ്കെടുത്തു.
വര്‍ക്കൗട്ടായോ വ്യായാമമായോ മാത്രം കാണേണ്ട സൂംബ ഡാന്‍സിനെതിരെ മുംസ്ലിം സംഘടനകള്‍ കൂട്ടത്തോടെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. സ്‌കൂളുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി ആരംഭിച്ച സൂംബ പരിശീലനം ശരിയായ സന്ദേശമല്ല നല്‍കുന്നതെന്നും വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന് നേരെയുള്ള ലംഘനമാണെന്നുമായിരുന്നു മുസ്ലീം സംഘടനകളുടെ വിമര്‍ശനം.
കൃത്യമായ പരിശീലനം ലഭിച്ചവരല്ല, സൂംബ ഇന്‍സ്ട്രക്ടര്‍മാരെന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അസോസിയേഷന്‍ ഒറ്റക്കെട്ടായി പ്രതിഷേധവുമായി എത്തിയത്. ഒരു ഫിറ്റ്നസ് കാര്‍ഡിയോ വര്‍ക്കൗട്ട് ആയി കാണേണ്ട പദ്ധതിയെ വസ്ത്രധാരണത്തിന്റെയും ഡിജെ പരിപാടിയെന്ന് ആക്ഷേപിച്ചും മാറ്റിനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് സുംബാ അസോസിയേഷന്റെ സൂംബാ ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.
by Midhun HP News | Jun 29, 2025 | Latest News, ജില്ലാ വാർത്ത
ചില്ലറവിപണിയില്‍ 450രൂപ കടന്ന് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില.
കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്.കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്‌നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്. ചില്ലറ വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 450 മുതല്‍ 470 രൂപ വരെയാണ് വില. മൊത്ത വിപണിയിലും ഓരോ ദിവസം കഴിയുന്തോറും വില കൂടുകയാണ്.കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില.
ഒരു മാസത്തിനിടെ നൂറു രൂപയാണ് വെളിച്ചെണ്ണയ്ക്ക് മാത്രം വിലക്കൂടിയത്. ക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലം എത്തുമ്പോഴേക്കും ചില്ലറ വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 500 രൂപ വരെ എത്താന്‍ സാധ്യത ഉണ്ടെന്നാണ് വിപണി വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.
Recent Comments