വിഎസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല

വിഎസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ് യു റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. തീവ്രപരിചരണ വിഭാ​ഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആരോ​ഗ്യനില നിരീക്ഷിച്ചുവരികയാണ്.

ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാൻ ശ്രമം ഡോക്ടർമാർ‌ തുടരുകയാണ്. വൃക്കയുടെ പ്രവർത്തനത്തിൽ‌ നേരിയ പുരോ​ഗതി ഉണ്ടെന്നാണ് വിലയിരുത്തൽ. രാവിലെ 11 മണിയോടെ മെഡിക്കൽ ബോർഡ് യോ​ഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ആരോ​ഗ്യനില വിശദമായി വിലയിരുത്തും. 12 മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നാണ് വിവരം.

യാത്രക്കാരനെ ബസ് മാറ്റി കയറ്റി വിട്ടു; കെഎസ്ആര്‍ടിസിക്ക് ‘പണി കിട്ടി’

യാത്രക്കാരനെ ബസ് മാറ്റി കയറ്റി വിട്ടു; കെഎസ്ആര്‍ടിസിക്ക് ‘പണി കിട്ടി’

കല്ലറ: യാത്രക്കാരനെ ബസ് മാറ്റി കയറ്റി വിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കല്ലറ ചന്തു ഭവനില്‍ ഇന്ദ്രാത്മജന്‍ (68) നാണ് 2574 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

2023 ജനുവരി 11 നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നും കിളിമാനൂരിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ പട്ടത്തെത്തിയപ്പോള്‍ ബസ് ഡിപ്പോയില്‍ നിന്നും തിരികെ തമ്പാനൂരിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ദ്രാത്മജന്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇതിന് തടസ്സം നില്‍ക്കുകയായിരുന്നു. പിന്നാലെ തമ്പാനൂരില്‍ നിന്നും മറ്റൊരു ബസ് വരുത്തിച്ചാണ് യാത്ര ആരംഭിച്ചത്. എന്നാല്‍ ഇന്ദ്രാത്മജന്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന പൗരനായ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നതിനാലാണ് കൂടുതല്‍ ചാര്‍ജ് കൊടുത്ത് സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്തതെന്നും തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കാട്ടി ഇന്ദ്രാത്മജന്‍ ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

കൊച്ചി: വീണ്ടും ഇടിവ് നേരിട്ടതോടെ സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു. 8915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വലിയ തോതിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചത്.

ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

എസ്.ഡി.പി.ഐ മാമം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിന് ഗ്യാസ് അടുപ്പ് സംഭാവന ചെയ്തു

എസ്.ഡി.പി.ഐ മാമം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിന് ഗ്യാസ് അടുപ്പ് സംഭാവന ചെയ്തു

ആറ്റിങ്ങൽ: എസ്.ഡി.പി.ഐ മാമം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടൂർ ഗവണ്മെന്റ് സ്കൂളിലേക്ക് ഗ്യാസ് അടുപ്പ് സംഭാവന ചെയ്തു. ഭാരവാഹികൾ ആയ അഡ്വ.ഷിബു, ഫൈസൽ, നവാസ്, ജബ്ബാർ, ബഷീർ, ഷുക്കൂർ എന്നിവർ പങ്കെടുത്തു.

കർഷക കോൺഗ്രസ് കിഴുവിലം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

കർഷക കോൺഗ്രസ് കിഴുവിലം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

ആറ്റിങ്ങൽ: പ്രകൃതി ക്ഷോഭത്താൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി ധനസഹായം നൽകുക, കാട്ടുപന്നി ശല്യം മൂലം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തുക, തെരുവ് നായ്ക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക, പഞ്ചായത്ത് പ്രദേശത്തെ യുവജനങ്ങൾക്കായി പഞ്ചായത്ത് ടർഫ് തുറന്നുകൊടുക്കുക, ടർഫിന് വാടകയായി നിശ്ചയിച്ചിട്ടുള്ള അമിത ഫീസിൽ ഇളവ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി.

മുടപുരം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കിഴുവിലം പഞ്ചായത്ത് ഓഫീസ് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് കിഴുവിലം മണ്ഡലം പ്രസിഡന്റ് കുറക്കട ഷൈജു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ്.കെ.സുജി, നേതാക്കളായ എസ്.ജി. അനിൽകുമാർ, ലാൽ കോരാണി, ജനകലത വി.എസ്, മുനീർ.ഇ.കെ, എസ്.എൽ.ഷിജു, സജു.സി, ഗിരീഷ് കുമാർ.ആർ, നിഖിൽ കോരാണി, കുഞ്ഞുമോൻ ജെർമിയാസ്, വി.രാധാകൃഷ്ണൻ, രാജേന്ദ്രൻ നേതാക്കളായ അനീഷ്.ടി.എസ്, ഷൈജു ചന്ദ്രൻ, കിരൺ കൊല്ലമ്പുഴ, ഫഹദ്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

സൗജന്യ പി.എസ്.സി പരിശീലനം

സൗജന്യ പി.എസ്.സി പരിശീലനം

കല്ലമ്പലം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കെ.റ്റി.സി.റ്റി നടത്തി വരുന്ന സൗജന്യ പി.എസ്.സി പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. താൽപര്യമുള്ളവർ ട്രസ്റ്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
വിശദവിവരങ്ങൾക്ക് 9633680668, +91 97446 92071, 0470 2692071, ktctmj@gmail.com, www.ktctgroup.com