by Midhun HP News | Jun 21, 2025 | Latest News, ജില്ലാ വാർത്ത
മാമം തക്ഷശില ലൈബ്രറി & റീഡിങ് റൂമിന്റെ വായനാ ദിനത്തിൽ അക്ഷര ദീപം തെളിയിക്കൽ പ്രൊഫ : ജൂബി രാജസേനൻ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി രഞ്ജിത് അധ്യക്ഷൻ ആയ ചടങ്ങിൽ എം. ജി പ്രദീപ്, മധു, വിക്രമൻനായർ, വനിതാ വേദി ചെയർപേഴ്സൺ പി. ജി ഉഷ, ബാലവേദി പ്രസിഡന്റ് കുമാരി കൃഷ്ണ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി.
ലൈബ്രറി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ദേവദേവൻ, നിമിഷ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കല്യാണി, ആദിദേവ്, സച്ചു, ദേവാനന്ദ്, റിയ, കേശു എന്നിവർ വയനോത്സവ പ്രതീകമായി മൺചിരാതുകൾ തെളിയിച്ചു. ലൈബ്രറിയൻ ആര്യ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
by Midhun HP News | Jun 21, 2025 | Latest News, ജില്ലാ വാർത്ത
കിഴുവിലം ജി.വി. ആർ. എം. യു.പി സ്കൂളിൽ വായന മാസാചരണവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രശസ്ത കവയത്രി ഷിബി നിലാമുറ്റം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്യാം കൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക ഐ. പി. ശ്രീജ സ്വാഗതം ആശംസിച്ചു.
ഇതിനോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പുസ്തക പ്രദർശനം ആസ്വാദനക്കുറിപ്പ് അവതരണം വായനാദിന പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു. കവയത്രി ഷിബി നിലാമുറ്റം മഴ, കടൽ, അമ്മ പോയതിൽ പിന്നെ..എന്നീ കവിത കൊണ്ട് സദസ്സ് ധന്യമാക്കി വിദ്യാരംഗം കൺവീനർ ശ്രീശേഖർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബി.യു. മനോജ് കൃതജ്ഞത രേഖപ്പെടുത്തി.
by Midhun HP News | Jun 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മലയാളത്തിന്റെ അതുല്യ നടന്‍ ജഗതി ശ്രീകുമാറുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ജഗതിയെ കണ്ടുമുട്ടിയതിന്റെ ചിത്രം മുഖ്യമന്ത്രി പങ്കുവച്ചത്. വിമാന യാത്രയ്ക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
”ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു.” എന്ന കുറിപ്പിനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോ പങ്കുവച്ചത്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ജഗതി ശ്രീകുമാര്‍ അടുത്തിടെയാണ് പൊതുവേദികളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ചില സിനിമകളിലും അദ്ദേഹം അടുത്തിടെ വീണ്ടും വേഷമിട്ടിരുന്നു. എങ്കിലും പൂര്‍ണ പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല.
by Midhun HP News | Jun 21, 2025 | Latest News, ജില്ലാ വാർത്ത
കപ്പൽ ദുരന്തങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കുനാമെന്ന ആവശ്യവുമായി സി.ഐ.റ്റി.യു മത്സ്യത്തൊഴിലാളി യൂണിയൻ പോസ്റ്റ് ഓഫീസ് ഉപരോധം സംഘടിപ്പിച്ചു.
അറബിക്കടലിൽ കേരള തീരത്ത് ഉണ്ടായ കപ്പൽ അപകടം മത്സ്യമേഖയെ വളരെ ദോഷകരമായി ബാധിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.റ്റി.യു ആറ്റിങ്ങൾ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ഫെഡറേഷൻ സംസ്ഥാന ട്രഷറർ സി. പയസ് നിർവഹിച്ചു. യൂണിയൻ ഏര്യാ പ്രസിഡൻ്റ് തോപ്പിൽ നജീബ് അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ആർ. ജറാൾഡ്, സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ചന്ദ്ര, യൂണിയൻ ഏര്യാ സെക്രട്ടറി ജസ്റ്റിൻ ആൽബി, ജോസഫിൻ മാർട്ടിൻ, ജോസ് ചാർളി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
by Midhun HP News | Jun 21, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം നടന്നു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടയമൺ യു പി എസിൽ വച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രഥമാധ്യാപിക ഗീത എസ് നായർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
കെ എസ് അഭിലാഷ് സ്വാഗതം പറഞ്ഞു. വി എൽ അനൂപ് അധ്യക്ഷത വഹിച്ചു.
ഗാന്ധി ദർശൻ കൺവീനർ പ്രിയ, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ബി ഐ പ്രിയ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
എഴുത്തുകാരനും സംവിധായകനും ആയിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് കവയിത്രി ബിന്ദു നന്ദനയാണ് സ്ക്രിപ്റ്റു തയ്യാറാക്കി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവർ ചേർന്നാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.
എരുവ അനൂപ് എഡിറ്റിംഗ്, സങ്കേതിക സഹായം ആര്യൻ എസ് ബി നായർ, നിർമ്മാണ നിർവ്വഹണം ബി മുരളീധരൻ നായർ എന്നിവരാണ്. ആയുഷ് നാഷണൽ ഹെൽത്ത് മിഷൻ മുൻ മെഡിക്കൽ ഓഫീസർ ഡോ. ഡി .ചന്ദ്രകുമാർ, കെ എസ് ആർ ടി സി യിൽ കൺട്രോളിംഗ് ഇൻസ്പെക്ടറായിരുന്ന ബി. സാബു, ഡി പി ഐ മുൻ സീനിയർ സൂപ്രണ്ട് ആയ ബി. കുമുദം, വിദ്യാർഥിനി ഋതുനന്ദ ആർ .എസ് എന്നിവർ ഡോക്യുമെൻ്ററിയുടെ ഭാഗമാകുന്നു. സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ആണ് ഡോക്യുമെൻ്ററിയുടെ സി ഡി പ്രകാശനം നിർവഹിച്ചത്.
by Midhun HP News | Jun 21, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: വട്ടവിള വാസുദേവ വിലാസത്തിൽ (വി.ജി.ആർ.എ :231) വി അനി (54) (സി.പി.ഐ.എം വട്ടവിള ബ്രാഞ്ച് മുൻ സെക്രട്ടറി) അന്തരിച്ചു.
ഭാര്യ: ഷീജ എസ്.
മക്കൾ: അനിജ എ.എസ്, അഖില എ.എസ്, അനീഷ് എ.എസ്.
മരുമക്കൾ: സജിത്ത് റ്റി ( എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, കോഴിക്കോട്), പ്രിയാൻ ചന്ദ്രൻ (കേരള യൂണിവേഴ്സിറ്റി).
Recent Comments