by Midhun HP News | Jun 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജനവാസമേഖലയില്‍ സര്‍വസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്നേക്ക്) സംരക്ഷിക്കാന്‍ വന്യജീവി വകുപ്പ്. കര്‍ഷക മിത്രം എന്നറിയപ്പെടുന്ന ചേരയ്ക്ക് സംസ്ഥാനപാമ്പ് (ഔദ്യോഗിക ഉരഗം) എന്ന പദവി നല്‍കാന്‍ വനം വകുപ്പിന്റെ ശുപാര്‍ശ. ഇന്ന് നടക്കുന്ന, മുഖ്യമന്ത്രി ചെയര്‍മാനായ വന്യജീവി ബോര്‍ഡിന്റെ യോഗത്തില്‍ ശുപാര്‍ശയില്‍ തീരുമാനം ഉണ്ടായേക്കും.
നിലവില്‍ 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ചേര ഉള്‍പ്പെടുന്നത്. കര്‍ഷകരുടെ മിത്രം എന്ന് പൊതുവെ അറിയപ്പെടുന്ന ചേര കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്. ഇന്ത്യന്‍ റാറ്റ് സ്‌നേക് എന്ന പേര് ലഭിച്ചതും ചേരയുടെ ഈ സ്വഭാവം കൊണ്ടാണ്. ചേരയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മറ്റ് വിഷ പാമ്പുകള്‍ കുറവാകുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങളെയും ചേര ഭക്ഷിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ ഉണ്ടായ വര്‍ധനയും ഇത്തരം ഒരു ശുപാര്‍ശയ്ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാന പക്ഷി, മൃഗം, മീന്‍ എന്നിവയ്ക്കൊപ്പം ഇനി സംസ്ഥാന ഉരഗവും വേണമെന്നാണ് സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ആവശ്യം.
by Midhun HP News | Jun 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്്‌സ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്.
നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുങ്ങിയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
by Midhun HP News | Jun 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കോരാണി കുറക്കട ഭാവന ജംഗ്ഷൻ ഗീതാ ഭവനിൽ ശശിധരൻ (87) നിര്യാതനായി.
മക്കൾ :ഗീത, ഷീല, ഷിബു, പ്രീത.
മരുമക്കൾ: പുഷ്പകുമാർ, രാജൻ, ശ്രീലത,വിജയൻ.
മരണാനന്തര ചടങ്ങുകൾ ശനി (21.06) രാവിലെ 9 ന്.
by Midhun HP News | Jun 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
പോങ്ങനാട് കീഴ്പേരൂർ തുളസിമന്ദിരത്തിൽ പത്മാവതി അമ്മ (93) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഗംഗാധരൻപിള്ള
മക്കൾ: തുളസീധരൻ നായർ, സുധ
മരുമക്കൾ: ഇന്ദിരഅമ്മ, ബാബുരാജ് (Late)
by Midhun HP News | Jun 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
ചിറയിൻകീഴ് പണ്ടകശാല പ്ലാന്തോട്ടം വീട്ടിൽ കെ. രാജശേഖരൻ നായർ (73) നിര്യാതനായി.
ഭാര്യ: എൽ. രാധാമണി അമ്മ (ആൽത്തറമൂട് നാട്ടുവാരം എൻ എസ് എസ് കരയോഗ വനിതാ സമാജം സെക്രട്ടറി),
മക്കൾ: രാഹുൽ ശേഖർ (മസ്കറ്റ്), രശ്മി ശേഖർ (യു. കെ )
മരുമക്കൾ: നിഷാന്ത് (യു. കെ), പരേതയായ ആതിര ശേഖർ.
by Midhun HP News | Jun 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാംക്ലാസില്‍ ചേര്‍ന്നകുട്ടികളുടെ എണ്ണത്തില്‍ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. എന്നാല്‍ രണ്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനയും ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും ആറാം പ്രവൃത്തിദിനത്തിലെ കണക്കുകള്‍ വിശദീകരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് കണക്കുകള്‍ പങ്കുവച്ചത്.
ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസില്‍ ചേര്‍ന്നത്. ഇത്തവണ ഇത് 2,34,476 പേരായി കുറഞ്ഞു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടിമാത്രമാണ് കൂടിയത്. സംസ്ഥാനത്ത് ഇത്തവണ അണ്‍എയ്ഡഡ് സ്‌കൂളില്‍ 47,863 കുട്ടികളാണ് പ്രവേശനം നേടിയത്. മുന്‍വര്‍ഷം ഇത് 47,862 കുട്ടികളായിരുന്നു. 29 ലക്ഷം കുട്ടികളാണ് രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നത്.
സംസ്ഥാനത്തെ ജനന നിരക്കില്‍ വന്ന കുറവാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നത് എന്നാണ് മന്ത്രി ഉയര്‍ത്തുന്ന വാദം. ഈ അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത് 2020 ല്‍ ജനിച്ച കുട്ടികളാണ്. 12.77 ആണ് 2020ലെ ജനന നിരക്ക്. 2025ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് 2010ല്‍ ജനിച്ച കുട്ടികളാണ്. 15.75 എന്നതാണ് 2010ലെ ജനന നിരക്ക് എന്നും വ്യത്യാസം ചൂണ്ടിക്കാട്ടി മന്ത്രി അറിയിച്ചു.
Recent Comments