കെ. രാജശേഖരൻ നായർ (73) നിര്യാതനായി

കെ. രാജശേഖരൻ നായർ (73) നിര്യാതനായി

ചിറയിൻകീഴ് പണ്ടകശാല പ്ലാന്തോട്ടം വീട്ടിൽ കെ. രാജശേഖരൻ നായർ (73) നിര്യാതനായി.

ഭാര്യ: എൽ. രാധാമണി അമ്മ (ആൽത്തറമൂട് നാട്ടുവാരം എൻ എസ് എസ് കരയോഗ വനിതാ സമാജം സെക്രട്ടറി),
മക്കൾ: രാഹുൽ ശേഖർ (മസ്കറ്റ്), രശ്മി ശേഖർ (യു. കെ )
മരുമക്കൾ: നിഷാന്ത് (യു. കെ), പരേതയായ ആതിര ശേഖർ.

ഒന്നാം ക്ലാസില്‍ 16,510 കുട്ടികള്‍ കുറഞ്ഞു, കാരണം ജനന നിരക്കെന്ന് സര്‍ക്കാര്‍; അണ്‍ എയ്ഡഡില്‍ കൂടിയത് ഒരു കുട്ടി

ഒന്നാം ക്ലാസില്‍ 16,510 കുട്ടികള്‍ കുറഞ്ഞു, കാരണം ജനന നിരക്കെന്ന് സര്‍ക്കാര്‍; അണ്‍ എയ്ഡഡില്‍ കൂടിയത് ഒരു കുട്ടി

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാംക്ലാസില്‍ ചേര്‍ന്നകുട്ടികളുടെ എണ്ണത്തില്‍ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. എന്നാല്‍ രണ്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനയും ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും ആറാം പ്രവൃത്തിദിനത്തിലെ കണക്കുകള്‍ വിശദീകരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് കണക്കുകള്‍ പങ്കുവച്ചത്.

ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസില്‍ ചേര്‍ന്നത്. ഇത്തവണ ഇത് 2,34,476 പേരായി കുറഞ്ഞു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടിമാത്രമാണ് കൂടിയത്. സംസ്ഥാനത്ത് ഇത്തവണ അണ്‍എയ്ഡഡ് സ്‌കൂളില്‍ 47,863 കുട്ടികളാണ് പ്രവേശനം നേടിയത്. മുന്‍വര്‍ഷം ഇത് 47,862 കുട്ടികളായിരുന്നു. 29 ലക്ഷം കുട്ടികളാണ് രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നത്.

സംസ്ഥാനത്തെ ജനന നിരക്കില്‍ വന്ന കുറവാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നത് എന്നാണ് മന്ത്രി ഉയര്‍ത്തുന്ന വാദം. ഈ അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത് 2020 ല്‍ ജനിച്ച കുട്ടികളാണ്. 12.77 ആണ് 2020ലെ ജനന നിരക്ക്. 2025ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് 2010ല്‍ ജനിച്ച കുട്ടികളാണ്. 15.75 എന്നതാണ് 2010ലെ ജനന നിരക്ക് എന്നും വ്യത്യാസം ചൂണ്ടിക്കാട്ടി മന്ത്രി അറിയിച്ചു.

ലഹരി കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

ലഹരി കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

ജില്ലയിലെ ലഹരി കടത്ത് സംഘത്തിലെ മുഖ്യ പ്രതിയെ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പെരുമാതുറ ഒറ്റപ്പന തെരുവിൽ പുറമ്പോക്കിൽ മാഹിനാണ് (വയസ്സ് 30) പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി കഴക്കൂട്ടം, തുമ്പ, കഠിനംകുളം, ചിറയിൻകീഴ് മേഖലകൾ കേന്ദ്രീകരിച്ചു ആയിരുന്നു ഇയാൾ ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. കടലോര പ്രദേശങ്ങൾ ഒളിത്താവളങ്ങൾ ആയി തെരെഞ്ഞെടുത്ത് ലഹരി വ്യാപാരം നടത്തി വന്ന ഇയാളെ വളരെ നാളത്തെ ശ്രമ ഫലമായാണ് ഇപ്പോൾ പിടികൂടാനായത്. ചിറയിൻകീഴ് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സിന്തറ്റിക്ക് ലഹരി വസ്തുവും ആയി പിടികൂടിയ ആളുടെ തുടരന്വേഷണത്തിൽ ആണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായത്.

ദേശീയ അന്വേഷണ ഏജൻസി ആയ എൻ സി ബി രണ്ട് വർഷം മുമ്പ് വാണിജ്യടിസ്ഥാനത്തിൽ ലഹരി വസ്തുക്കൾ കടത്തിയതിന് ഇയാളെ അറെസ്റ്റ്‌ ചെയ്തിരുന്നു. ജയിൽ മോചിതനായി ഇയാൾ വീണ്ടും ലഹരി വ്യാപരം തുടരുക ആയിരുന്നു. കൊറിയർ സർവ്വീസ് മുഖേന ആയിരുന്നു അന്ന് ഇയാൾ കേരളത്തിൽ ലഹരി എത്തിച്ചിരുന്നത്. മെത്താഫിറ്റമൈൻ, എൽ എസ്സ് ടി സ്റ്റാമ്പ്‌, കൊക്കയിൻ എന്നിവ എൻ സി ബി സംഘം ഇയാളിൽ നിന്നും പിടികൂടിയിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി കെ. എസ്സ് സുദർശനൻ ഐ. പി. എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്സ്.പി കെ പ്രദീപ് ആറ്റിങ്ങൽ ഡി. വൈ. എസ്സ്. പി എസ്സ് മഞ്ജുലാൽ ചിറയിൻകീഴ് പോലിസ് ഇൻസ്‌പെക്ടർ വി. എസ്സ് വിനീഷ് ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർ എഫ്.ഫയാസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം കിംസ് ആശുപത്രിയ്ക്ക് സമീപം പോലീസിൻ്റെ ലഹരി വേട്ട

തിരുവനന്തപുരം കിംസ് ആശുപത്രിയ്ക്ക് സമീപം പോലീസിൻ്റെ ലഹരി വേട്ട

തിരുവനന്തപുരം കിംസ് ആശുപത്രിയ്ക്ക് സമീപം പോലീസിൻ്റെ ലഹരി വേട്ട. കണ്ണൂർ സ്വദേശികളായ മുഹമ്മദ് സിയാദ് (29), സ്വദേശി ഷഫീർ (34) എന്നിവരെയാണ് മെഡി.കോളേജ് പോലീസ് പിടികൂടിയത്. കഞ്ചാവ് കച്ചവടം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ചെറിയ പായ്ക്കറ്റുകളും, ലഹരി ഉപയോഗിക്കുന്നതിന് വേണ്ടി
യുള്ള സാമഗ്രഹികളും പോലീസ് കണ്ടെടുത്തു.

ഏകദേശം 25 ഗ്രാം MDMAയും ഒരു കിലോയോളം തൂക്കംവരുന്ന കഞ്ചാവ് പോലീസ് കണ്ടെടുത്തു. പോലീസ് എത്തിയതറിഞ്ഞ പ്രതികൾ ലഹരിവസ്തുക്കൾ ബാത്റൂമിന്റെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു.

ഒന്നാം ക്ലാസില്‍ 16,510 കുട്ടികള്‍ കുറഞ്ഞു, കാരണം ജനന നിരക്കെന്ന് സര്‍ക്കാര്‍; അണ്‍ എയ്ഡഡില്‍ കൂടിയത് ഒരു കുട്ടി

ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, ലെമണ്‍ റൈസ്…അടിമുടി പരിഷ്‌കരിച്ച് സ്‌കൂള്‍ മെനു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിങ് നടത്തുമ്പോള്‍ ഒരു ദിവസത്തെ കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികള്‍ നല്‍കേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഇലക്കറി വര്‍ഗ്ഗങ്ങള്‍ കറികളായി ഉപയോഗിക്കുമ്പോള്‍ അവയില്‍ പയര്‍ അല്ലെങ്കില്‍ പരിപ്പ് വര്‍ഗ്ഗമോ ചേര്‍ക്കണം. ആഴ്ചയില്‍ ഒരു ദിവസം ഫോര്‍ട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി) വിഭവങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിള്‍ കറികള്‍ (കൂട്ടുകറി, കുറുമ) നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദഗ്ധ സമിതിയുടെ അഭിപ്രായത്തില്‍ പച്ചക്കറിക്ക് ബദലായി മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മൈക്രോ ഗ്രീന്‍സ് മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമണ്‍ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണെന്നും മന്ത്രി സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.

ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികള്‍ക്ക് ആഴ്ചയില്‍ റാഗി ഉപയോഗിച്ചു റാഗി ബാള്‍സ്, മിതമായ അളവില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത റാഗി കൊഴുക്കട്ട, ഇലയട, അവില്‍ കുതിര്‍ത്തത് (വിളയിച്ചത്), പാല്‍ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സ്‌കൂളിൽ നൽകേണ്ട ദിവസ ഇനങ്ങൾ സംബന്ധിച്ചുണ്ടാക്കിയ ലിസ്റ്റ്:

· ഒന്നാം ദിവസം : ചോറ്, കാബേജ് തോരൻ, സാമ്പാർ

· രണ്ടാം ദിവസം : ചോറ്, പരിപ്പ് കറി, ചീരത്തോരൻ

· മൂന്നാം ദിവസം : ചോറ്, കടല മസാല, കോവയ്ക്ക തോരൻ

· നാലാം ദിവസം : ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ

· അഞ്ചാം ദിവസം : ചോറ്, സോയ കറി, കാരറ്റ് തോരൻ

· ആറാം ദിവസം : ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ

· ഏഴാം ദിവസം : ചോറ്, തീയൽ, ചെറുപയർ തോരൻ

· എട്ടാം ദിവസം : ചോറ്, എരിശ്ശേരി, മുതിര തോരൻ

· ഒമ്പതാം ദിവസം : ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ

· പത്താം ദിവസം : ചോറ്, സാമ്പാർ, മുട്ട അവിയൽ

· പതിനൊന്നാം ദിവസം : ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കൂറി

· പന്ത്രണ്ടാം ദിവസം : ചോറ്, പനീർ കറി, ബീൻസ് തോരൻ

· പതിമൂന്നാം ദിവസം : ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ

· പതിനാലാം ദിവസം : ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ

· പതിനഞ്ചാം ദിവസം : ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല

· പതിനാറം ദിവസം : ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ

· പതിനേഴാം ദിവസം : ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി

· പതിനെട്ടാം ദിവസം : ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്

· പത്തൊമ്പതാം ദിവസം : ചോറ്, പരിപ്പ് കുറുമ, അവിയൽ

· ഇരുപത് ദിവസം : ചോറ് / ലെമൺ റൈസ്, കടല മസാല

എൻ ഉണ്ണി (90) നിര്യാതനായി

എൻ ഉണ്ണി (90) നിര്യാതനായി

ചെറുവള്ളിമുക്ക് കുഴിവിളവീട്ടിൽ (കൃഷ്ണാനിവാസ്) എൻ ഉണ്ണി (90) നിര്യാതനായി.

ഭാര്യ: പരേതയായ കെ തുളസി
മക്കൾ: അമ്പിളികുമാർ യു, ലിനു ടി, വിജകുമാർ ഉണ്ണി (അനി), ഷാജികുമാർ യു
മരുമക്കൾ: വിജയലക്ഷ്മി എം, സുഭാഷ്ചന്ദ്രൻ സി, ദീപ പി എസ്, ഷിനി ഷാജി

സഞ്ജയനം ശനിയാഴ്ച രാവിലെ 8.00 മണിക്ക്